Category: നടുവണ്ണൂര്‍
പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: നാളെ രാവിലെ മുതല്‍ വൈകീട്ട് വരെ പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ (20/06/22) വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. രാവിലെ എട്ടരമുതല്‍ അഞ്ചര വരെ: മേപ്പയ്യൂര്‍ സെക്ഷന്‍: അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്. നടുവണ്ണൂര്‍ സെക്ഷന്‍: പാലോറ, കുന്നാട്ടെ താഴെ. രാവിലെ ഏഴുമുതല്‍ രണ്ടുവരെ: കൂട്ടാലിട സെക്ഷന്‍:
കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ അധ്യാപക നിയമനം
നടുവണ്ണൂർ: കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ എൽ.പി. വിഭാഗം അറബിക് ഫുൾടൈം ടീച്ചറെ നിയമിക്കുന്നു. ജൂൺ 18-ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യമായി ഹാജരാവണം.
നടുവണ്ണൂരില്‍ ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
പേരാമ്പ്ര: നടുവണ്ണൂരില്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മരണപ്പെട്ട ഫിറോസ് അന്‍സാരിയുടെ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ.സാലിഹ് വിധിച്ചത്. 2019 ഏപ്രില്‍ പത്തിനാണ് ടിപ്പര്‍ ലോറി
സി.പി.എം അക്രമത്തിനെതിരെ നടുവണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
നടുവണ്ണൂര്‍: കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവന്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ സി.പി.എം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടുവണ്ണൂരില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി.ഷാജി, കെ.രാജീവന്‍, കെ.സി.റഷീദ്, ഷബീര്‍ നിടുങ്ങണ്ടി, കെ.പി.സത്യന്‍, സജ്‌ന അക്‌സര്‍, ബാബു, സദാനന്ദന്‍, സജീവന്‍, മജീദ് എടാേത്ത്, ഫായിസ്, അനൂപ്, നഫീസ, നുസ്‌റത്ത്, ഷൈജ മുരളി, സുധീഷ്, പ്രശാന്ത്,
വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നടന്ന് ബുദ്ധിമുട്ടേണ്ടിവരില്ല, തിരുവോട് എ.എല്‍.പി സ്‌ക്കൂളിന് പുതിയ ബസ്
നടുവണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാനായി തിരുവോട് എ.എല്‍.പി സ്‌ക്കൂളിന് ബസ് നല്‍കി മാനേജര്‍. കിഴക്കയില്‍ വിജയന്‍ അടിയോടിയുടെ സ്മരണാര്‍ത്ഥമാണ് മാനേജര്‍ അനില്‍ വിജയന്‍ ബസ് നല്‍കിയത്. പുതിയ ബസിന്റെ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ബാലുശ്ശേരി എസ്.ഐ റഫീഖ് നിര്‍വ്വഹിച്ചു. ബസിന്റെ താക്കോല്‍ വിജയലക്ഷ്മിയില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഭാരതി ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷനായി.
‘സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്‍ഹം’; നടുവണ്ണൂരില്‍ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ കുടുംബയോഗം
നടുവണ്ണൂര്‍: എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എല്‍.ജെ.ഡി കുടുംബസംഗമം നടത്തി. എല്‍.ജെ.ഡി ഊരള്ളൂര്‍ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്‍ഹമാണമെന്ന് സന്തോഷ് കറുമ്പൊയില്‍ പറഞ്ഞു. എം.സുനില്‍ അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസിന്‍ അനുസ്മരണപ്രഭാഷണം
ഒരുവട്ടം കൂടി അവര്‍ ഒത്തുചേര്‍ന്നു; വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
നടുവണ്ണൂര്‍: വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സ്‌കൂളില്‍ 2000-2002 കാലഘട്ടത്തില്‍ പഠിച്ച പ്ലസ് ടു എ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ‘തിരികെ 2K2’ എന്ന പേരില്‍ ഒത്തുകൂടിയത്. സ്‌കൂള്‍ മാനേജര്‍ ഒ.എം.കൃഷ്ണകുമാര്‍ അധ്യക്ഷനായി. അഞ്ജലി പ്രിയ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ആബിദ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഗിരീഷ്, രമേഷ്, രമ, പ്രമീള,
നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു
പേരാമ്പ്ര: നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പറയരുകണ്ടി ബാലന്‍ നായരുടെ വീടിനോട് ചേര്‍ന്നുള്ള വിറക്പുരയാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഉണ്ടാവുന്നത് ഒഴിവായി. പേരാമ്പ്ര ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.കെ നൗഷാദിന്റെ നേത്രത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോവ്‌സ്
പൊതുഭരണ നിര്‍വഹണത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നടുവണ്ണൂര്‍ പഞ്ചായത്തിന് ആദരം
നടുവണ്ണൂര്‍: 2021-22 വാര്‍ഷിക പദ്ധതി വിനിയോഗത്തിലും പൊതുഭരണ നിര്‍വഹണത്തിലും ജില്ലയില്‍ മികച്ച നിലവാരം പുലര്‍ത്തിയ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന മേഖലയില്‍ അനുവദിച്ച ഫണ്ട് മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമ്പോള്‍ അത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ മികച്ച
എന്‍.എം.എം.എസ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നമതായി നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിന് ചരിത്ര വിജയം
നടുവണ്ണൂര്‍: നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂളിനു ചരിത്ര വിജയം. പതിനാറു പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയാണ് സ്‌കൂള്‍ ജില്ലയില്‍ ഒന്നാമതെത്തിയത്. 129 കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ചാണ് സ്‌കൂള്‍ മികച്ച വിജയം നേടിയത്. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി രണ്ടുമാസം നീണ്ട പരിശീലനവും നിശാക്യാമ്പും മോഡല്‍