Category: നടുവണ്ണൂര്‍
നടുവണ്ണൂരിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ
നടുവണ്ണൂർ: നടുവണ്ണൂരിലെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയൂരിലെ പുറ്റിങ്ങൽ മീത്തൽ കുമാരന്റെ (56) മൃതദേഹമാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുതിയപ്പുറത്ത് പുലിക്കോട്ട് താഴ തോട്ടിലാണ് കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു. കുമാരനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ്
ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ചു; വാകയാട് സ്വദേശിയായ യുവാവ് റിമാൻഡിൽ
ബാലുശ്ശേരി: വാകയാടുള്ള ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിൽ. വാകയാട് ചോലമലയില്‍ അബിനീഷിനെ (32) ആണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. വാകയാട് തോട്ടത്തിന്‍ചാലില്‍ ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് നിലവിളക്കുകളും ഓട്ടുചെമ്പ്, ഉരുളി എന്നിവ മോഷണം പോയത്. ക്ഷേത്രഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് പുറമേ വാകയാട്
പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നു; നടുവണ്ണൂരിലെ പമ്പില്‍ ഇന്ധന വിതരണം തടസപ്പെട്ടു
നടുവണ്ണൂര്‍: പെട്രോള്‍ ടാങ്കില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് ഇന്ധന വിതരണം തടസപ്പെട്ടു. നടുവണ്ണൂരിലെഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പായ ആഞ്ജനേയ എന്റര്‍പ്രൈസസിലാണ് സംഭവം. പമ്പിലെ പെട്രോള്‍ ടാങ്കില്‍ മഴവെള്ളം കയറിയതാണ് പ്രശ്‌നത്തിന് കാരണം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച കാര്‍ കുറച്ച് ദൂരം ഓടിയപ്പോള്‍ നിന്നു പോയി. യന്ത്രത്തകരാറാകുമെന്ന്
‘മക്കളെ കണ്ട് കൊതി തീർന്നില്ല’, ഇരു വൃക്കകളും തകരാറിലായ നടുവണ്ണൂർ സ്വദേശി രജീഷ് ചികിത്സയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു, നമുക്ക് കെെകോർക്കാം…
നടുവണ്ണൂർ: കുടുംബവുമൊത്ത് സന്തോഷത്തോടെയും സമാധനത്തോടെയും ഏറെ നാൾ കഴിയണമെന്ന ആഗ്രഹം മാത്രമാണ് നടുവണ്ണൂർ സ്വദേശിയായ രജീഷിന്റെ മനസിലുള്ളൂ. അതിന് സുമനസ്സുകളുടെ കരുണ വേണം. ഇരു വൃക്കകളും തകരാറിലായ രജീഷിന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാർഗമില്ലെന്നാണ് ഡോകടർമാർ അറിയിച്ചത്. അതിന് ഭീമമായ തുക ആവശ്യമാണ്. സാധാരണക്കാരായ രജീഷിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത്
നടുവണ്ണൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ഗ്രാമയാത്ര
നടുവണ്ണൂര്‍: എം.എസ്.എഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്ക് തുടക്കമായി. ശാഖാ തലത്തില്‍ നടക്കുന്ന ഗ്രാമയാത്ര ചെമ്മലപ്പുറത്ത് നിന്നാണ് ആരംഭിച്ചത്. ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് നസീര്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് വിജയികളായ പതിനാറോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള തുടര്‍പഠന സാധ്യതകള്‍ ഉദ്ഘാടകന്‍ വിശദീകരിച്ചു. എം.എസ്.എഫ് പഞ്ചായത്ത്
കാവുന്തറ എ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
നടുവണ്ണൂര്‍: കാവുന്തറ എ.യു.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സോമന്‍ കടലൂരാണ് ഉദ്ഘാടനം ചെയ്തത്. പി.ടി.എ പ്രസിഡന്റ് സി.എം.ശശി മാസ്റ്റര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.കെ.പ്രസീത ടീച്ചര്‍, എം.പി.ടി.എ പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, സി.എം.നസീമ, ശ്യാമള പിലാക്കാട്ട്, കെ.ടി.സുലേഖ, എം.സജു, സി.എ.ഷര്‍മിള, എസ്.അലോപ എന്നിവര്‍ സംസാരിച്ചു.
‘എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ യു.ഡി.എഫ്-ബി.ജെ.പി-മാധ്യമ കൂട്ടുകെട്ട്’; സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടുവണ്ണൂരില്‍ പ്രതിഷേധം
നടുവണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ യു.ഡി.എഫ്-ബി.ജെ.പി-മാധ്യമ കൂട്ടുകെട്ട് നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടുവണ്ണൂരില്‍ സി.ഐ.ടി.യുവിന്റെ പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിന് കെ.കെ.ദാമോദരന്‍, കെ.എം.ശശി, കെ.സുകുമാരന്‍, അനില്‍കുമാര്‍, കെ.പി.ബിജേഷ്, കെ.പി.രാജന്‍, പി.കെ.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
നടുവണ്ണൂര്‍: പാലോളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്താന്‍ തയ്യാറാവണം. പാലോളി പ്രദേശത്ത് തുടര്‍ച്ചയായുണ്ടായ അനിഷ്ട സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ പാലോളിയില്‍ നടന്നിട്ടുണ്ട്. അലേഖ സാംസ്‌കാരിക വേദിക്ക്
‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍, ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ’; ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിശപ്പകറ്റിയത് നടുവണ്ണൂരിലെ നല്ല മനസുകള്‍
നടുവണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വ്വം പരിപാടിയുടെ ഭാഗമായി പൊതിച്ചോറി വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ നടുവണ്ണൂര്‍ മേഖലാ കമ്മിറ്റി. മേഖലയിലെ 19 യൂണിറ്റ് കമ്മിറ്റികളില്‍ നിന്നാണ് ആശുപത്രിയിലേക്ക് ആവശ്യമായ പൊതിച്ചോറുകള്‍ ശേഖരിച്ചത്. ആയിരക്കണക്കിന് പൊതിച്ചോറുകള്‍ നിറച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ വാഹനം സി.പി.എം ഏരിയാ
ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ചത് അരിക്കുളം സ്വദേശിക്ക്
നടുവണ്ണൂര്‍: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ബാലകൃഷ്ണന്‍ അരിക്കുളം സമ്മാനാര്‍ഹനായി. അത്തോളി ബെല്ല ഷോറൂമില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജാണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പില്‍, എം.കെ.ജലീല്‍, കെ.എം.ജലീല്‍, ഫൈസല്‍ സി എന്നിവര്‍ സംസാരിച്ചു. എല്ലാ മാസവും നടക്കുന്ന