Category: നടുവണ്ണൂര്‍
കന്നുകുട്ടികള്‍ക്കിനി സമൃദ്ധമായ കാലിത്തീറ്റ; നടുവണ്ണൂരില്‍ ‘ഗോവര്‍ധിനി’ പദ്ധതിയ്ക്ക് തുടക്കമായി
നടുവണ്ണൂര്‍: കന്നുകുട്ടികള്‍ക്ക് കാലിത്തീറ്റ നല്‍കി വളര്‍ത്തുന്ന മൃഗസംരക്ഷണവകുപ്പിന്റെ ഗോവര്‍ധിനി പദ്ധതി നടുവണ്ണൂര്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ആദ്യചാക്ക് തീറ്റ അമ്മദ് കുട്ടി ഏരത്ത്കണ്ടിയുടെ കന്നുകുട്ടിക്ക് നടുവണ്ണൂര്‍ ക്ഷീരസംഘത്തില്‍ വെച്ച് നല്‍കി. നാലുമാസം പ്രായമായ 40 സങ്കരയിനം കന്നുകുട്ടികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. 32 മാസംവരെ ശാസ്ത്രീയതീറ്റയും ഇന്‍ഷുറന്‍സ് പരിരക്ഷയും
കലാസംരക്ഷണം, പരിപോഷണം; കരുവണ്ണൂരില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘കലാഗ്രാമം’ ഒരുങ്ങുന്നു
നടുവണ്ണൂര്‍: കരുവണ്ണൂരില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ‘കലാഗ്രാമം’ പദ്ധതി നടപ്പാക്കുന്നു. കലാസംരക്ഷണം, പരിപോഷണം എന്നീവയാണ് പദ്ധതിയുടെ ലക്ഷ്യം. നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10,000 രൂപയും നടുവണ്ണൂര്‍ പഞ്ചായത്ത് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കരുവണ്ണൂരില്‍ കലാഗ്രാമം പണിയാന്‍വേണ്ടി കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ആര്‍ട്ട് ഗാലറി’ പ്രവര്‍ത്തകര്‍ ജനകീയമായി ആറരലക്ഷംരൂപ സമാഹരിച്ച് എട്ടുസെന്റ്
കാൽപന്തുകളിയിൽ ആവേശം തീർത്ത ദിനങ്ങൾക്ക് വിട, വാകയാട്ടെ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു; ചാമ്പ്യന്മാരായി മെട്രോ അക്കാദമി നടുവണ്ണൂർ
വാകയാട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. വാകയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടിയിൽ മെട്രോ അക്കാദമി നടുവണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് എഫ് സി ഉമ്മരത്തൂരിനെ തോൽപ്പിച്ചു. മൂന്നാം സ്ഥാനം ഗോൾഡൻ ബോയ്സ് വാകയാട് കരസ്ഥമാക്കി.
‘സംഗീതം, നൃത്തം, അഭിനയം’; കലകളുടെ പരിപോഷണത്തിനായി കരുവണ്ണൂരിൽ കലാഗ്രാമം ഒരുങ്ങുന്നു
നടുവണ്ണൂർ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കരുവണ്ണൂരിൽ കലാഗ്രാമം ഒരുങ്ങുന്നു. കലാസംരക്ഷണം, പരിപോഷണം എന്നീ ലക്ഷ്യങ്ങളുമായി നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചിത്രകല, സംഗീതം, നൃത്തം, അഭിനയം എന്നിവയുടെ പരിപോഷണമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. പ്രാഥമികാവശ്യത്തിന് ബ്ലോക്ക് പഞ്ചായത്ത് 11,10,000 രൂപയും നടുവണ്ണൂർ പഞ്ചായത്ത് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കലാകാരൻമാരുടെ കൂട്ടായ്മയായ ‘ആർട്ട് ഗാലറി’ പ്രവർത്തകർ
‘നിര്‍ഭയനായ പോരാളിയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ വിഷയങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവുമായിരുന്നു സുധാകരന്‍ നമ്പീശന്‍’; വിയോഗത്തില്‍ അനുശോചിച്ച് കാവില്‍ പള്ളിയത്തുക്കുനിയില്‍ സര്‍വ്വകക്ഷിയോഗം
നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന പുളിയോട്ട് സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ കാവില്‍ പള്ളിയത്തുക്കുനിയില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. നിര്‍ഭയനായ പോരാളിയായിരുന്ന സുധാകരന്‍ നമ്പീശന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ വിഷയങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച നേതാവായാരുന്നെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കാവില്‍.പി മാധവന്‍ അധ്യക്ഷത വഹിച്ചു. കെ.സത്യനാഥന്‍, ടി.ഗണേഷ് ബാബു, സി.ബാലന്‍, എ.പി ഷാജി, കെ.രാജീവന്‍, സാജിദ് നടുവണ്ണൂര്‍,
ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കരുത്തുപകരാൻ പ്രവർത്തകർക്കിടയിലേക്ക് ഇനി മാഷില്ല; കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ നഷ്ടമായത് കർമ്മനിരതനായ പൊതുപ്രവർത്തകനെ
നടുവണ്ണൂർ: കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായത് സധാകർമ്മനിരതനായ പൊതുപ്രവർത്തകനെ. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാഷിന്റേത്. നമ്പീശൻ മാഷിന്റെ വിയോഗം അറിഞ്ഞത് മുതൽ പ്രവർത്തകരെല്ലാം ദുഖത്തിലാണ്. അബോധാവസ്ഥയിലായ മാഷെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പതിറ്റാണ്ടുകളായി നടുവണ്ണൂരിലെ ജനാധിപത്യചേരിയുടെ
‘കയറ്റിറക്ക്, ലേബലിങ് തൊഴിലാളികളെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക’; നടുവണ്ണൂർ മന്ദങ്കാവ് വെബ്കോ വെയർ ഹൗസിലേക്ക് തൊളിലാളികളുടെ മാർച്ച്
നടുവണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർ ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വെബ്കോ
ഓട്ടോ ബൈക്കിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു
നടുവണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂര്‍ സ്വദേശി മരിച്ചു. കരിമ്പാപ്പൊയിലിലെ നെടൂളി ആലി ഹാജിയാണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂമുള്ളിയിലായിരുന്നു അപകടം. ഒട്ടോ ആലി ഹാജി സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ലൗലി ട്രാന്‍സ്‌പോര്‍ട്ട് ഉടമയും കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സാജിത, സജീന,
ലഹരിക്കെതിരെ ക്യാമ്പയിന്‍; വിദ്യാര്‍ത്ഥികളുടെ ‘കൈയൊപ്പ്’ ശേഖരണവുമായി കാവുന്തറ എ.യു.പി സ്‌കൂള്‍ പി.ടി.എ
നടുവണ്ണൂര്‍: ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച് കാവുന്തറ എ.യു.പി സ്‌കൂള്‍. ഒക്ടോബര്‍ 12,13 തിയ്യതികളിലായി കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ല ശാസ്ത്രമേളയോടനുബന്ധിച്ചായിരുന്നു ക്യാമ്പയിന്‍ നടത്തിയത്. സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി അഡ്വ: കെ എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളില്‍
ശാസ്‌ത്രോത്സവത്തില്‍ മികവുറ്റ പ്രകടനം; പേരാമ്പ്ര സബ് ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: പേരാമ്പ്ര സബ് ജില്ലാ ശാസ്ത്രമേള – പ്രവൃത്തി പരിചയമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി കാവുന്തറ എ.യു.പി സ്‌കൂള്‍. ഓവറോള്‍ ട്രോഫി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോധരന്‍ മാസ്റ്റര്‍ സ്‌കൂള്‍ പ്രതിനിധികള്‍ക്ക് കൈമാറി. ഒക്ടോബര്‍ 12,13 തിയ്യതികളില്‍ കാവുന്തറ എ.യു.പി സ്‌കൂളില്‍ വെച്ച് നടന്ന ശാസ്ത്രാത്സവത്തിലാണ് സ്‌കൂള്‍ മികവുറ്റ വിജയം കരസ്ഥമാക്കിയത്. മേളയില്‍ 83