Category: കൊയിലാണ്ടി

Total 2085 Posts

‘ചട്ടലംഘനം നടത്തിയിട്ടില്ല, ക്ഷേത്ര ആചാരപരമായുള്ള വെടിക്കെട്ട് നടന്നിട്ടില്ല, പടക്കം പൊട്ടിച്ചത് ജനങ്ങള്‍’; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഷിനിത്ത്. യാതൊരുചട്ടലംഘനവും നടത്തിയിട്ടില്ലെന്നും എഴുന്നള്ളത്ത് വരുന്ന സമയത്ത് നൂറ് മീറ്റര്‍ ആനകള്‍ തമ്മിലുള്ള അകലവും ജനങ്ങള്‍ തമ്മിലുള്ള അകലവും കൃത്യമായി പാലിച്ചാണ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉത്സവത്തിനായി എത്തിച്ച ആനകള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെതാണെന്നും നിയമപരമായുള്ള എല്ലാ പേപ്പറുകളും തങ്ങളുടെ പക്കലുണ്ടെന്നും

സങ്കടക്കടലായി കുറുവങ്ങാട്‌; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മരണപ്പെട്ടവര്‍ക്ക്‌ നാടിന്‍റെ അന്ത്യാഞ്ജലി, പൊതുദർശനം തുടരുന്നു

കൊയിലാണ്ടി: സങ്കടക്കടലായി കുറുവങ്ങാടേയ്ക്ക് ഒഴുകിയെത്തി നിരവധി ജനങ്ങള്‍. മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം പൊതുദര്‍ശനത്തിനായി കുറുവങ്ങാട് മാവിന്‍ചുവടിലെത്തിച്ചു. മാവിന്‍ചുവടില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തേയ്ക്ക് വന്‍ജനാവലിയാണ് എത്തിച്ചേരുന്നത്. നിരവധി പേരാണ് പൊതുദര്‍ശനത്തിനായി കാത്തുനിന്നത്. കുറുവങ്ങാട് നടുത്തളത്തില്‍ താഴെ അമ്മുകുട്ടി (70), ഊരള്ളൂര്‍ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല

ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായി; ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം, മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ആന എഴുന്നള്ളിപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍, വനംവകുപ്പും ചേര്‍ന്ന് റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് സമര്‍പ്പിച്ചു. വേണ്ട നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി. സംഭവത്തില്‍ കോടതി ഇടപെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിനോടും വനം

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടം; പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുറുവങ്ങാട് മാവിന്‍ചുവടില്‍ മരിച്ച മൂന്ന് പേരുടെയും പൊതുദര്‍ശനം

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനം ഇന്ന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം കുറുവങ്ങാട് ടൗണ്‍ മാവിന്‍ചുവടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കുറുവങ്ങാട് നടുത്തളത്തില്‍ താഴെ അമ്മുകുട്ടി (70), ഊരള്ളൂര്‍ കാര്യത്ത് വടക്കയില്‍ രാജന്‍ (66), കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) എന്നിവരായിരുന്നു മരണപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

‘നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യും’; പ്രാഥമിക റിപ്പോര്‍ട്ട് 11 മണിയോടെ, ആനയിടഞ്ഞ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച്‌ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ നിയമ ലംഘനം ഉണ്ടെങ്കില്‍ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുമെന്ന് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ആര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക റിപോര്‍ട്ട് 11 മണിയോടെ സമര്‍പ്പിക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ടോടെ നല്‍കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. രണ്ട് ആനകള്‍ക്കും എഴുന്നള്ളിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ആനകള്‍ തമ്മില്‍ അകലം

ആന വിരണ്ടോടിയത് വെടിക്കെട്ട് നടക്കുന്നതിനിടെ, കൂടുതല്‍ പേര്‍ക്കും അപകടം പറ്റിയത് കെട്ടിടം തകർന്ന് വീണ്; മൂന്നുപേരുടെ മരണത്തിൽ നടുങ്ങി കൊയിലാണ്ടി

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. കുറുവങ്ങാട്‌ വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ (66) കാര്യത്ത് വീട്, ഊരള്ളൂർ എന്നിവരാണ് മരണപ്പെട്ടത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. ബീന (51), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), രാജന്‍

മരണം മൂന്നായി, ഇരുപതോളം പേർക്ക് ഗുരുതര പരിക്ക്; ദുരന്തഭൂമിയായി കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രപരിസരം

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ്  മരിച്ചത്. മാളു, ലീല, രാജൻ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം കുറുവങ്ങാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകുന്നേരത്തോടെയാണ്‌ രണ്ട് ആനകള്‍ ഇടഞ്ഞത്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ പിതാബരൻ എന്ന ആന സമീപത്തുള്ള ഗോഗുൽ

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന വിരണ്ടോടിയ സംഭവം; രണ്ട് പേര്‍ മരിച്ചു, 30ലേറെ പേർക്ക് പരിക്ക്

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ രണ്ട് മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇടഞ്ഞോടുന്നതിനിടെ ക്ഷേത്രത്തിലെ കെട്ടിടം ആനകള്‍ കുത്തിമറിച്ചിരുന്നു. ഇതോടെ സമീപത്ത് നിന്നവരുടെ ശരീരത്തിലേക്ക് കെട്ടിടം മറിഞ്ഞു വീണു. ഇതിനിടെയാണ് രണ്ട് പേര്‍ മരിച്ചത്. കെട്ടിടത്തിന് അകത്തും പുറത്തും നിന്നവര്‍ക്കാണ് കൂടുതല്‍ പരിക്ക് പറ്റിയത്. മുപ്പതോളം പേര്‍ക്ക് പരിക്കുണ്ട്. സാരമായി പരിക്കേറ്റവരെ കൊയിലാണ്ടി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പടക്കം പൊട്ടുന്ന ശബ്ദം കേട്ടപ്പോള്‍ രണ്ട് ആനകള്‍ വിരണ്ടോടിയതായാണ് വിവരം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അമ്പലത്തിലേക്ക് താലപ്പൊലി വരവ് വരുന്നതിനിടെയാണ് സംഭവം. അനയുടെ സമീപത്ത് നിന്നും പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടോടുകയായിരുന്നു. രണ്ട് ആനകള്‍ വിരണ്ടതോടെ ചുറ്റിലുമുണ്ടായിരുന്നവര്‍ ചിതറിയോടി. ഓട്ടത്തിനിടയില്‍

കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുള്ള അപകടം; മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. പഞ്ചാബിലെ പത്താന്‍കോട്ട് എ.എസ്.സി ബറ്റാലിയനില്‍ നായക് ആണ് ആദര്‍ശ്. ആദര്‍ശിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ആദര്‍ശിനൊപ്പം പരിക്കേറ്റ പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27)

error: Content is protected !!