Category: കൊയിലാണ്ടി

Total 1909 Posts

കൊയിലാണ്ടിയിലെ 35-ാം വാര്‍ഡിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുന്നു

  കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 35 ആം വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗണ്‍സിലര്‍ കെ.കെ.വൈശാഖിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. വാര്‍ഡില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റി. മേഖലയില്‍ രണ്ട് സ്ഥലങ്ങളില്‍ കൂടി ശുചീകരണപ്രവൃത്തികള്‍ നടത്തും. തീരമേഖലയിലെ മാലിന്യങ്ങളും മാറ്റാനുള്ള പ്രവര്‍ത്തനം ഉടന്‍

വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ സൗകര്യമില്ലേ? താമസിക്കാന്‍ ഇടമൊരുക്കി സിപിഐഎം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കാഞ്ഞിലശ്ശേരി സിപിഐഎം ബ്രാഞ്ച് ഓഫീസായ മീനാക്ഷിഅമ്മ സ്മാരക മന്ദിരവും കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയവും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദാന കോവിഡ് കോസുകള്‍ വര്‍ധിക്കുകയാണ്. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, ടെസ്റ്റ് ഫലം കാത്തിരിക്കുന്നവര്‍, വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാത്‌റൂം, കിച്ചന്‍, ജനറേറ്റര്‍,

കൊയിലാണ്ടിയിലെ ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു

കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ചു. ബാലുശ്ശേരി-കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 16.25 കോടിരൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പൈലിങ് പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. മൊത്തം ഒന്‍പത് സ്പാനുകളാണ് പാലത്തിനുണ്ടാവുക. തൂണുകള്‍ നിര്‍മിക്കാന്‍ മൊത്തം 50 പൈലിങ് നടത്തണം. ഇതില്‍ ഒരു പൈലിങ്ങിന്റെ പ്രവൃത്തി ഇതിനകംതന്നെ പൂര്‍ത്തിയായതായി പി.ഡബ്ലു.ഡി. ബ്രിഡ്ജസ് വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി.ബി. ബൈജു

സമ്പാദ്യ കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് നല്‍കി മൂടാടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

മൂടാടി: തന്റെ സമ്പാദ്യ കുടുക്കയിലെ തുക മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷിഫ നസ്‌റിന്‍. വാര്‍ഡ് മെമ്പര്‍ കെ പി ലതയുടെ സാന്നിധ്യത്തില്‍ തുക മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രി കുമാറിന് കൈമാറി. മൂടാടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ അണ്ടലം കണ്ടി സിദ്ധിഖിന്റെയും സറീനയുടെയും മകളാണ്

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 01-05-2021, ശനിയാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഇല്ല ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള മാരുതി ഇന്‍ഡസ്, കൂഞ്ഞിലാരി പള്ളി, പൊയില്‍ക്കാവ് ആര്‍കെ, പൊയില്‍ക്കാവ് ടൗണ്‍, പൊയില്‍ക്കാവ് ക്ഷേത്രം, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. നാളെ രാവിലെ 8 മണി മുതല്‍ 3 മണി വരെയാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ 9 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിൽ

ചെങ്ങോട്ടുകാവ്: കോവിഡ് പോസിറ്റീവ് രൂക്ഷമായതിനെ തുടർന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഒമ്പത് വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണിലുൾപ്പെടുത്തി കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. 7 ചേലിയ ടൗൺ, 8 ചേലിയ ഈസ്റ്റ്, 9 ചേലിയ സൗത്ത് എന്നിവയാണ് പഞ്ചായത്തിൽ ആദ്യം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാക്കിയത്. വാർഡ് 1 അരങ്ങാടത്ത്, 3 മേലൂർ വെസ്റ്റ്, 4 മേലൂർ ഈസ്റ്റ്,

കടലൂര്‍ സ്വദേശി ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

നന്തിബസാര്‍: കടലൂരിലെ കാഞ്ഞിരക്കുറ്റി പ്രഭാകരന്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹം കുടുംബ സമേതം ഡല്‍ഹിലാണു താമസിക്കുന്നത്. ശോഭയാണ് ഭാര്യ, പ്രത്യാഷ്, പ്രെയിസന്‍ എന്നിവര്‍ മക്കളാണ്.സഹോദരങ്ങള്‍; ഭാസ്‌കരന്‍ (റിട്ട: റെയിവേ), അശോകന്‍ (ഗാലക്‌സി ടൈലറിംഗ് നന്തി), സതീശന്‍, സുശീല (കൊയിലാണ്ടി), സുമംഗല (കോഴിക്കോട്).

കൊയിലാണ്ടിയില്‍ ഇന്നും മുന്നൂറിനോടടുത്ത് പ്രതിദിന കോവിഡ് കേസുകള്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, 281 പുതിയ കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കത്തിലൂടെ 63 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ ഒരാള്‍ക്ക് രോഗഉറവിടം വ്യക്തമല്ല. കൊയിലാണ്ടി മേഖലയില്‍ ഇന്ന് ആകെ 281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി, അരിക്കുളം. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കീഴരിയൂര്‍, തിക്കോടി, മൂടാടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകള്‍ ചേര്‍ത്താണ് 281 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ; കൊയിലാണ്ടിയില്‍ ധര്‍ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്ര വാക്‌സിന് നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം തിരുത്തുക, കോവിഡ് വാക്സിന്‍ സൗജന്യവും, സാര്‍വ്വത്രികവുമാക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് പ്രതിഷേധധര്‍ണ നടത്തിയത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബി.പി ബബീഷ് ധര്‍ണ ഉദ്ഘാടനം

error: Content is protected !!