Category: കൊയിലാണ്ടി
കൊയിലാണ്ടി ഉള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഉള്ളൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഉള്ളൂര്‍ സ്വദേശിയായ യാസിം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്നും ഡ്രസ് തുടങ്ങിയ സാധനങ്ങള്‍ എടുത്താണ് പോയിരിക്കുന്നതെന്നും കുട്ടിയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെക്കാണുന്ന
കൊയിലാണ്ടിയിൽ ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് സജ്ന മഹലിൽ കെ.പി.വി.അബ്ദുൽ ഖാദർ (82) അന്തരിച്ചു. കോവിഡ് ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഭാര്യ: കുഞ്ഞിബി. മക്കൾ: യൂസുഫ്, ആരിഫ്, അസ്മ. മരുമക്കൾ: ഹംസ, കദീജ,
തിരുവങ്ങൂർ സ്കൂളിൽ ചേമഞ്ചേരി എഫ്എല്‍ടിസി സജ്ജീകരിച്ച് റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തകര്‍
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി മാറ്റുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തകര്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരോടൊപ്പം സജ്ജീകരിച്ചു. എഫ്എല്‍ടിസിയില്‍ 40 ക്ലാസ് റൂമികളിലായി 200 കിടക്കകളാണ് തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നിയുക്ത എംഎല്‍എ യുമായ കാനത്തില്‍ ജമീല തിരുവങ്ങൂര്‍ സ്‌കൂള്‍
കീഴരിയൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
കീഴരിയൂർ: കീഴരിയൂർ മീത്തലെ മരക്കാട്ട് മൊയ്തി (86) അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: നഫീസ, മുഹമ്മദ്, റസിയ, പരേതനായ അബ്ദുൽ ഗഫൂർ. മരുമക്കൾ: അബൂബക്കർ (നടേരിക്കടവ്), അബ്ദുള്ള (കുറുവങ്ങാട് ), സീനത്ത്, റാബിയ.
പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; നാനൂറിനോടടുത്ത് പുതിയ കേസുകള്‍, കൊയിലാണ്ടിയില്‍ കോവിഡ് വ്യാപനം രൂക്ഷം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രദിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ചി, ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങി. സ്ഥലങ്ങളിലെ കോവിഡ് കണക്കുകള്‍ ചേര്‍ത്താണ് 392
കൊയിലാണ്ടിയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51), കാപ്പാട് വികാസ് നഗർ മുണ്ട്യാടിക്കുനി അബു (82) എന്നിവരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രണ്ട് പേരും കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. രമേശൻ ചെങ്ങോട്ടുകാവ് എളാട്ടേരി പടിഞ്ഞാറെ നമ്പാറമ്പത്ത് രമേശൻ (51) അന്തരിച്ചു. അച്ഛൻ:
കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 04-05-2021, ചൊവ്വാഴ്ച
ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഉണ്ട് പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.
കോവിഡ് പടരുന്നു; ചെങ്ങോട്ട്കാവ് പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു, നിയന്ത്രങ്ങൾ അറിയാം
കൊയിലാണ്ടി: ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, മുക്കം നഗരസഭ എന്നിവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ജില്ലാ കളക്ടർ എസ് സാംബശിവറാവു പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് ഇവയെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ചികിത്സ ആവശ്യങ്ങൾ, മറ്റ്
ബിജെപിയ്ക്ക് കൊയിലാണ്ടിയിൽ 4,525 വോട്ട് കുറഞ്ഞു; വിശദീകരിക്കാനാകാതെ നേതൃത്വം, അന്വേഷണം
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ബിജെപി വോട്ട് കുറഞ്ഞത് വിശദീകരിക്കാനാകാതെ നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പിലും ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.രജനീഷ്
കാനത്തിൽ ജമീലയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു; തീരുമാനം ചൊവ്വാഴ്ച
കൊയിലാണ്ടി: ചരിത്രത്തിൽ രേഖപ്പെടുത്തി തിളക്കമാർന്ന വിജയത്തോടെ കേരളത്തിൽ ഭരണ തുടർച്ച നേടിയിരിക്കയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. രാഷ്ട്രീയകേന്ദ്രങ്ങളിൽ മന്ത്രിസഭയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.മന്ത്രി സഭയിലെ അംഗങ്ങളെ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ടതുണ്ട്. സംഘടനാ രംഗത്തെ നേതൃശേഷിയും പ്രവർത്തന മികവും പരിഗണിച്ച് പുതുമുഖങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്നത്