Category: കൊയിലാണ്ടി

Total 1909 Posts

വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദീപം തെളിയിച്ചാണ് ആഘോഷിച്ചത്, ചിലയിടങ്ങളില്‍ കേക്ക് മുറിച്ചും ആഘോഷം മധുരമാക്കി. വെള്ളിയാഴ്ച വിജയ ദിനാചരണ ത്തിനുള്ള എല്‍ഡിഎഫ് ആഹ്വാനം സംസ്ഥാനത്തെ ഇടതു കുടുംബങ്ങളൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലേക്ക് സന്തോഷ പ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 08-05-2021, ശനിയാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് ചെസ്റ്റ്: ഇല്ല സ്കിൻ: ഇല്ല പല്ല്: ഇല്ല RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍, ഇന്ന് 349 പേര്‍ക്ക് രോഗബാധ

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹിതരായ ദമ്പതികൾക്ക് കൊയിലാണ്ടി പോലീസ് മംഗളപത്രം കൈമാറി

കൊയിലാണ്ടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടത്തിയ ദമ്പതികളെ കൊയിലാണ്ടി പോലീസ് വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു. ഇന്ന് വിവാഹിതരായ കീഴരിയൂർ സ്വദേശികളായ ധനൂപ് -സ്മൃതി ദമ്പതികളെയാണ് കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയതിന് പോലീസ് അനുമോദിച്ചത്. വരന്റെ വീട്ടിൽ നിന്ന് അഞ്ച് പേരെ മാത്രം ഉൾപ്പെടുത്തിയാണ് ഇവർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ വധുഗൃഹമായ കോഴിക്കോട്

ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചേക്കും; പ്രതീക്ഷയോടെ കൊയിലാണ്ടി

കൊയിലാണ്ടി: മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായിരിക്കേ നാദാപുരം എംഎൽഎ ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചേക്കും. സി.പി.ഐയുടെ 17 എം..എല്‍.എ മാരില്‍ മലബാറില്‍നിന്ന് രണ്ടു പേരാണുള്ളത്. കാഞ്ഞങ്ങാടുനിന്ന് വിജയിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനും നാദാപുരം എം.എല്‍.എ ഇ.കെ.വിജയനും. സി.പി.ഐയുടെ പാര്‍ട്ടി നയം അനുസരിച്ച്‌ ഒറ്റത്തവണ മാത്രമാണ് മന്ത്രിസ്ഥാനം അനുവദിക്കുക. ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗമാണ്. ഇദ്ദേഹത്തെ

കൊയിലാണ്ടിയില്‍ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: എസ്‌വൈഎസ് ഹില്‍ ബസാര്‍ യൂണിറ്റ് സാന്ത്വനം കമ്മിറ്റിയുടെ കീഴില്‍ മഹല്ലിലെ നിര്‍ദ്ധരരായ വീടുകളില്‍ ആയിരം രൂപയുടെ 140 കിറ്റുകള്‍ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോണ്‍ സെക്രട്ടറി ഇസ്മായില്‍ മുസ്ലിയാര്‍ മൂടാടി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പി എം മുനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ഹാഷിം ഹാജി

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 07-05-2021, വെള്ളിയാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

നാളെ മൂടാടിയില്‍ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊല്ലംച്ചിറ ,കളരിക്കണ്ടി, മന്ദമംഗലം, സ്വാമിയാര്‍ക്കാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് രാവിലെ 8.30 മുതല്‍ 5.00 വരെ വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അറിയിച്ചു.

ആനക്കുളം റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു, വാഹന ഗതാഗതം നിർത്തിവെച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളം റെയിൽവെ ഗേറ്റ് ലോറിയിടിച്ച് തകർന്നു. ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. ഗെയ്റ്റ് താഴ്ത്തുന്ന സമയത്ത് പിക്ക് അപ്പ് ലോറി ഗെയ്റ്റിൽ ഇടിക്കുകയായിരുന്നു. കെ.എൽ 50, 8412 നമ്പർ ലോറിയാണ് ഗെയ്റ്റിൽ ഇടിച്ചത്. ഗെയ്റ്റ് തകർന്നതോടെ അതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണിപ്പോൾ. റെയിൽവെ ജീവനക്കാരെത്തി ഗെയ്റ്റ് റിപ്പയർ

കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയിലൊരുക്കിയ സജ്ജീകരങ്ങൾ പരിശോധിച്ചു.ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തി. അവലോകന യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാർ അഡ്വ.കെ സത്യൻ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇ.കെ അജിത്ത് മാസ്റ്റർ, വിജില,

error: Content is protected !!