Category: കൊയിലാണ്ടി
വാക്സിൻ ക്ഷാമം രൂക്ഷം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസം കുത്തിവെപ്പില്ല, ഓൺലൈൻ രജിസ്ട്രേഷനിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
കൊയിലാണ്ടി: കോവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിലാണ്. ആശങ്കകളും ഭീതിയും നിറഞ്ഞു നിന്ന സാഹചര്യത്തിൽ ആശ്വാസമേകിയ വാർത്തയായിരുന്നു വാക്സിൻ കുത്തിവെയ്പ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി രജിസ്ടർ ചെയ്യാനുള്ള ബുദ്ധിമുട്ടിന്റെ കാര്യമാണ് ആളുകൾക്ക് പറയാനുള്ളത്. വാക്സിനു വേണ്ടി ഓൺലൈനിൽ എപ്പോൾ നോക്കിയാലും ബുക്ക്ഡ് എന്നാണ് ബന്ധപ്പെട്ട വാക്സിൻ കേന്ദ്രങ്ങളിലെ സ്റ്റാറ്റസ് കാണിക്കുന്നത്. ചിലപ്പോൾ കുത്തിവെപ്പിന് ലഭ്യമായ
പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ച് പ്രഖ്യാപിച്ച് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: ഓക്‌സിമീറ്റര്‍ ചലഞ്ചിന് ആഹ്വാനം ചെയ്ത് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഓക്‌സിമീറ്ററിന് മാര്‍ക്കറ്റില്‍ 600 രൂപയായിരുന്നു വില. എന്നാല്‍ ഓക്‌സീമീറ്ററിന് ക്ഷാമം നേരിട്ടപ്പോള്‍ വില കുത്തനെ കൂടി, ഏകദേശം 2000 രൂപ വരെയായി.
ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി ഒരു യാത്രക്കാരൻ; കൊയിലാണ്ടി നഗരത്തിൽ നിന്നുള്ള കാഴ്ച
കൊയിലാണ്ടി: ലോക്ഡൗണിന്റെ വിജനതയിൽ സഹജീവി സ്നേഹത്തിന്റെ കരുതലുമായി കൊയിലാണ്ടി നഗരത്തിൽ ഒരു യാത്രക്കാരൻ. ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് വളരെ കുറച്ച് ആളുകൾ മാത്രമേ ടൗണിലേക്ക് എത്തുന്നുള്ളൂ. ടൗണിലേക്ക് വരുന്ന ആളുകൾ തന്നെ എവിടെയും തങ്ങാതെ സ്വന്തം ആവശ്യങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന തിരക്കിലാണ്. ദുരിത കാലത്തെ ഈ ഒാട്ടപാച്ചിലിൽ പൊള്ളുന്ന വേനലിൽ ടൗണിലകപ്പെട്ട ഒരു കാക്ക കുഞ്ഞിന്
കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 09-05-2021, ഞായറാഴ്ച
ജനറൽ: ഉണ്ട് മെഡിസിൻ: ഇല്ല സർജറി: ഇല്ല എല്ല് രോഗം: ഇല്ല ഇഎൻടി: ഇല്ല കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഇല്ല സ്കിൻ: ഇല്ല ചെസ്റ്റ്: ഇല്ല പല്ല്: ഇല്ല RTPCR ടെസ്റ്റ്: ഇല്ല കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.
ചെങ്ങോട്ടുകാവില്‍ ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചേലിയയിലെ ‘ നമ്മള്‍ ഇന്ത്യക്കാര്‍ ‘ എന്ന മതേതര കൂട്ടായ്മയുടെ നേതൃത്വത്തില്‍ 14 ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ കമ്മിറ്റി സെക്രട്ടറി വിജയരാഘവന്‍ ചേലിയയില്‍ നിന്ന് ഏറ്റുവാങ്ങി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം.കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ.മജീദ്,
കൊയിലാണ്ടിയിലെ കോവിഡ് കണക്കിന് അയവില്ല; മേഖല അതീവ ജാഗ്രതയില്‍, 357 പുതിയ കേസുകള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 96 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 355
കൊയിലാണ്ടി ജി എം വി എച്ച് എസ് സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിച്ചു വരുന്ന കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രീ പ്രൈമറി മുതല്‍ 10 വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. വിശദ വിവരങ്ങള്‍ക്ക് 9495890677, 9497079500 തുടങ്ങിയ നമ്പറില്‍ വിളിക്കാമെന്ന് പ്രധാനാധ്യാപിക
വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ദുരിതം അനുഭവിവിക്കേണ്ടി വരുന്ന വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ വാടക, വൈദ്യുതി ചാര്‍ജ്, വായ്പകളുടെ പലിശ, എന്നിവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യം. പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ
ആളും ആരവവുമില്ലാതെ നഗരം; ലോക്ഡൗണിനോട് സഹകരിച്ച് കൊയിലാണ്ടിക്കാർ
കൊയിലാണ്ടി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നിബന്ധനകളോട് സഹകരിച്ച് കൊയിലാണ്ടിക്കാർ. മിനി ലോക്ഡൗണിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ നിരയോ ആൾകൂട്ടമോ ഇന്ന് പ്രകടമല്ല. അവശ്യ സേവനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും നഗരത്തിലേക്കെത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പലപ്പോഴും നഗരമധ്യം വിജനമായിട്ടാണ് അനുഭവപ്പെടുന്നത്. നഗരം കേന്ദ്രീകരിച്ചും സിവിൽ സ്റ്റേഷന്റെ മുന്നിലുമായി ദേശീയ പാതയോരത്ത് പോലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്.
പോലീസുകാര്‍ക്ക് സഹായവുമായി ലയണ്‍സ് ക്ലബ്ബ്
കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നില്‍ക്കുന്ന പോലീസിന് ലയണ്‍സ് ക്ലബ്ബിന്റെ വക സഹായം. വിവിധ ആവശ്യങ്ങള്‍ക്കായി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് പതിനായിരം രൂപ സംഭാവന നല്‍കി. കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് തുക കൈമാറി. ചടങ്ങില്‍ സി.കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു