Category: കൊയിലാണ്ടി

Total 1909 Posts

മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി സുമനസുകള്‍

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി മൂടാടി സര്‍വീസ് സഹകരണ ബാങ്ക്. 15000 രൂപയാണ് മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടരിയില്‍ നിന്നും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങിയത്. അതേ സമയം മൂടാടി രുചി ജനകീയ ഹോട്ടവും മൂടാടി ഗ്രാമ പഞ്ചായത്ത്പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ചിലേക്ക് 5000 രൂപ പ്രസിഡന്റിന്

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപ നല്‍കി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഏറ്റെടുത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. മൂന്ന് ലക്ഷം രൂപയാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജില്‍ നിന്ന് നിയുക്ത എം.എല്‍.എ. കാനത്തില്‍ ജമീലയും, സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ മറ്റ് പഞ്ചായത്ത് ജീവനക്കാര്‍

കൊയിലാണ്ടിയ്ക്കും ഇന്ന് ആശ്വാസ ദിനം; മേഖലയില്‍ 88 കോവിഡ് കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മേഖലയില്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കേസില്‍ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 29 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ്; താമരശ്ശേരി മുതല്‍ കൊയിലാണ്ടി വരെ ഇനി സുരക്ഷിതയാത്ര

കൊയിലാണ്ടി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. രാവിലെ 7 ന് താമരശ്ശേരിയില്‍ നിന്നും പുറപ്പെട്ട് 7-50 ന് കൊയിലാണ്ടിയില്‍ എത്തും. കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, കോക്കലൂര്‍, തുടങ്ങിയ സ്ഥലങ്ങളിലെക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് സര്‍വീസ് നടത്തുക. വൈകീട്ട് 3.30ന് കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലെക്ക് തിരിച്ചും സർവീസ് നടത്തും. കോവിഡ്

ലോക്ക്ഡൗണ്‍; കൊയിലാണ്ടി നഗരം ശാന്തം, കര്‍ശന പരിശോധനയുമായി പൊലീസ്

കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. റോഡ് പരിശോധന രാത്രിയിലും നടത്തുന്നുണ്ട്. പരിശോധന കര്‍ശനമാക്കിയതോടെ ചുരുക്കും വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. ലോക്ഡൗണിനോടു ജനങ്ങള്‍ സഹകരിച്ചു. പൊലീസ് പാസ് ലഭിക്കാത്തതു കാരണം പലര്‍ക്കും അത്യാവശ്യ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു. നിര്‍മാണത്തൊഴിലാളികള്‍ക്ക് പണിക്കു പോകാന്‍ തടസ്സമുണ്ടായതായി പരാതി ഉയര്‍ന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 10-05-2021, തിങ്കളാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഇല്ല സർജറി: ഉണ്ട് എല്ല് രോഗം: ഇല്ല ഇഎൻടി: ഉണ്ട് കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹിതരായവര്‍ക്ക് മംഗളപത്രം കൈമാറി

കൊയിലാണ്ടി: കോവിഡ് കാലത്ത് മാതൃകാ വിവാഹം നടത്തിയ ദമ്പതികൾക്ക് അനുമോദനവുമായി കൊയിലാണ്ടി പോലീസ് വീട്ടിലെത്തി. കിണറ്റിന്‍കര വത്സരാജിന്റെയും സ്‌നേഹയുടെയും മകള്‍ ശ്രുതിയും, താനൂര്‍ കാരയകത്ത് ദാമോദരന്റെയും ഷീലയുടെയും മകന്‍ നിദാന്തുമാണ് ഇന്ന് വിവാഹിതരായത്. വധൂഗൃഹത്തില്‍ വച്ച് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ഇരുപത് പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ ആകെ പങ്കെടുത്തത്. കൊയിലാണ്ടി

കൊയിലാണ്ടിയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്; മേഖല അതീവ ജാഗ്രതയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 254 പുതിയ കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍

മാതൃദിനത്തിൽ വയോധികയെ ചേർത്ത് പിടിച്ച് മാതൃകയായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: ലോക്ഡൗണിൽ കൊയിലാണ്ടി നഗരത്തിൽ എത്തിയ വയോധികയ്ക്ക് ഭക്ഷണം എത്തിച്ച് നൽകി പോലീസ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കർശനമായ പരിശോധന തുടരുന്ന വേളയിലാണ് വയോധിക പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കൊപ്പം ഞായറാഴ്ചകൂടി ആയതോടെ നഗരത്തിലെ കടകളെല്ലാം തന്നെ അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അത്യാവശ്യത്തിനായ് ടൗണിലെത്തിയ ഒരു വയോധികയ്ക്ക് വിശപ്പടക്കാനായ് പഴം എത്തിച്ചു നൽകിക്കൊണ്ടാണ് സഹജീവി

ജല അതോറിറ്റിയില്‍ പുതിയ പരീക്ഷണങ്ങള്‍, മികച്ച സേവനം; കൊയിലാണ്ടി സ്വദേശികളെ ലോകമറിയട്ടെ

കൊയിലാണ്ടി: പുത്തന്‍ സാങ്കേതിക വിദ്യ കൊണ്ട് മികച്ച സേവനങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിച്ച് കൊയിലാണ്ടി സ്വദേശികള്‍. കോഴിക്കോട് ജല അതോറിറ്റി ചീഫ് എഞ്ചിനിയര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കുമാരായ ബിജുവും സച്ചിനുമാണ് പുതിയ സോഫ്‌റ്റ്വെയറുകള്‍ രൂപകല്‍പ്പന ചെയ്തത്. ഐടി യുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗിച്ച് ജല അതോറിറ്റി ജീവനക്കാരുടെ ജോലിഭാരം കുറക്കാനും അതു വഴി പൊതുജനങ്ങൾക്ക് മികച്ച

error: Content is protected !!