Category: കൊയിലാണ്ടി
കൊയിലാണ്ടിയില്‍ ഇന്ന് 189 പേര്‍ക്ക് കൊവിഡ്; മേഖലയില്‍ കര്‍ശന നിയന്ത്രണം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 44 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 189 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും
ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി: കോവിഡ് കാലത്ത് പിപിഇ കിറ്റണിഞ്ഞ് രാപ്പകലില്ലാതെ നിസ്വാര്‍ത്ഥമായ സേവന ത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്ക് ആദരവര്‍പ്പിച്ച് കൊയിലാണ്ടി പോലീസ്. കൊയിലാണ്ടി ഗവ താലൂക്ക് ആശുപത്രിയില്‍ Hats off എന്ന പരിപാടി സംഘടിപ്പിച്ചു. ഫ്‌ലോറന്‍സ് നൈറ്റിംഗേളിന്റെ പാത പിന്തുടര്‍ന്ന് രോഗാതുരമായ മനസ്സിനും ശരീരത്തിനും ആശ്വാസകരമായ് മാറുന്ന ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണെന്ന്
കോവിഡ് കാലമായാലും ഭയപ്പെടേണ്ട, നെസ്റ്റ് ഒപ്പമുണ്ട്; ആവശ്യക്കാര്‍ ഈ നമ്പരില്‍ വിളിക്കുക
കൊയിലാണ്ടി : കോവിഡ് മഹാമാരി ദുരിതത്തിലാക്കിയവരെ സഹായിക്കാന്‍ നെസ്റ്റ് കൊയിലാണ്ടിയുടെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ജനറല്‍ സെക്രട്ടറി യൂനുസ് ടി. കെ , ട്രഷറര്‍ പി. കെ ഷുഹൈബ് എന്നിവര്‍ അറിയിച്ചു. നെസ്റ്റ്
കൊയിലാണ്ടിയില്‍ മാധ്യമഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
കൊയിലാണ്ടി: മുതിര്‍ന്ന മാധ്യമ ഫോട്ടോഗ്രാഫര്‍ ബൈജുവിനെതിരെ കേസ് എടുത്തതില്‍ ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കൊയിലാണ്ടി സിഐയുടെ ധിക്കാര പരമായ നടപടിയിയായിരുന്നെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, പ്രസിഡന്റ് സി.എം.രതീഷ്, ട്രഷറര്‍ എ.എന്‍. പ്രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി
കൊയിലാണ്ടിയില്‍ എക്‌സൈസ് പരിശോധന; വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി എക്‌സൈസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കീഴരിയൂര്‍, മുചുകുന്ന് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 490 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കീഴരിയൂര്‍ മീറോഡ് മലയില്‍ കളരിക്ക് സമീപം വെച്ച് 200 ലിറ്റര്‍ വാഷും, മുചുകുന്ന് വടക്കുഭാഗം അകലാ പുഴയുടെ തീരത്ത് സൂക്ഷിച്ചുവെച്ച 190 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും വാറ്റ്
ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണം; എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍
പുറക്കാട്ടിരി: രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ സേവനം പരമാവധി ഉപയോഗിക്കണമെന്ന് എ സി ഷണ്മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ പുറക്കാട്ടിരി. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കുട്ടികളെ നേരിട്ട് ഹോസ്പിറ്റലില്‍ കൊണ്ടുവരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തേണ്ടത്. അതാത് ഡോക്ടര്‍മാരുടെ ഒ പി ഉള്ള ദിവസങ്ങളില്‍ രാവിലെ
കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സിന്റെ പരിധിയിലുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ 33 വാര്‍ഡില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കര്‍ശന നിയന്ത്രണം പ്രദേശത്ത് നടപ്പാക്കിയതിലൂടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റ് തയ്യാറാക്കിയതും വിതരണം ചെയ്തതും. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്തും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്
ചേമഞ്ചേരിയില്‍ മരുന്ന് വേണ്ടവര്‍ ഭയപ്പെടേണ്ട, കരുതലായ് യൂത്ത് കോണ്‍ഗ്രസുണ്ട്
ചേമഞ്ചേരി: ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ചേമഞ്ചേരി സ്വദേശികള്‍ക്ക് തണലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അവശ്യ സാധനങ്ങളും മരുന്നുകളും വീടുകളിലെത്തിയ്ക്കുമെന്ന് ചേമഞ്ചേരി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. പൊതു ജനം പുറത്തിറങ്ങാതെ വീടുകളിലിരുന്നാലും സഹായത്തിന് ആളുണ്ട് എന്ന വാഗ്ദാനമാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. തുവ്വക്കോട്-9072464268 പൂക്കാട്-8592029350 തിരുവങ്ങൂര്‍-9745302098 വെങ്ങളം-9995832147 കാപ്പാട്-9447177944 കട്ടിലപ്പീടിക-8891922440 കോരപ്പുഴ-9281664046 തുവ്വപ്പാറ-9633065792 വികാസ്‌നഗര്‍-9995471645 കൊളക്കാട്- 7356800262
കൊയിലാണ്ടി മേഖലയില്‍ 240 കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ്
ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍
കൊയിലാണ്ടി: പഴയപോലെ യാത്രക്കാരില്ല, നിറയെ പൂത്തു നില്‍ക്കുന്ന മരങ്ങളു ചുവന്ന പൂക്കളും റെയില്‍സ്റ്റേഷനും മാത്രം. ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍. കച്ചവടക്കാരും നിറയെ യാത്രക്കാരും ബഹളവും നിറഞ്ഞു നിന്ന റെയില്‍ സ്റ്റേഷന്‍ പരിസരത്ത് ഇപ്പോള്‍ ഇടയ്ക്കിടെയെത്തുന്നത് വിരുന്നുകാരായി കുറച്ച് പക്ഷികള്‍ മാത്രം. പരിസരം മുഴുവന്‍ നിശബ്ദതയാണ്. കണ്ണൂരിലേക്കും കൊയിലാണ്ടിക്കും തലശ്ശേരിക്കും ദൂരയാത്രകള്‍ക്കുമായി ആളുകള്‍ നിരന്തരം