Category: കൊയിലാണ്ടി
മാരകമയക്കുമരുന്നുമായി മുത്താമ്പി സ്വദേശി വീണ്ടും പിടിയില്‍; യുവാവില്‍ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎ, ഹാഷിഷ് എന്നിവ
കൊയിലാണ്ടി: മയക്കുമരുന്നുമായി മുത്താമ്പി സ്വദേശിയായ യുവാവിനെ വടകര പൊലീസ് അറസ്റ്റു ചെയ്തു. മുത്താമ്പി സ്വദേശി ‘അറഫ’ ഹൗസില്‍ ഷിറാസ് മൊയ്തീന്‍ (22) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 20 ഗ്രാം എംഡിഎംഎ, 1.47 ഗ്രാം ഹാഷിഷ് എന്നിവ പിടിച്ചെടുത്തു. ഗോവയില്‍ നിന്നും ട്രെയിന്‍മാര്‍ഗം വടകരയില്‍ എത്തിച്ചതാണ് മയക്കുമരുന്നുകള്‍. 30000 രൂപയ്ക്ക് ഗോവയില്‍ നിന്നും വാങ്ങിയ മയക്കുമരുന്നുകള്‍
കൊയിലാണ്ടി ടൗണിലെ അഞ്ച് കടകളില്‍ കള്ളന്‍ കയറി; മോഷണ ശ്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാന്റിനു മുന്‍വശത്തെ അഞ്ച് കടകളില്‍ മോഷണ ശ്രമം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വി.വി ടെക്‌സ്‌റ്റൈല്‍സ്, ബി.എസ്.എം ബില്‍ഡിങ്ങില്‍ ഫയര്‍ ആന്റ് ലൗവ്‌ലി, സുറുമി, കോസ്മി എന്നീ ബ്യൂട്ടിപാര്‍ലറുകള്‍, ഷൈന്‍ സ്റ്റുഡിയോ എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പൂട്ടുപൊളിക്കുകയും സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തതായാണ് പരാതി ലഭിച്ചതെന്ന് പൊലീസ്
കൂത്തുപറമ്പ് ചോരപ്പുഴയായ ദിനം; അന്ന് കൊയിലാണ്ടിയും കത്തി ജ്വലിച്ചു, തെരുവ് സമരാഗ്നിയായി പടർന്നു
സ്വന്തം ലേഖകൻ കൊയിലാണ്ടി: കെട്ടുകഥകളേക്കാൾ വിചിത്രമായ അനുഭവങ്ങളായിരുന്നു അന്നേ ദിവസം കൂത്തുപറമ്പിനെ കാത്തിരുന്നത്. 1994 നവംബർ 25, ചിന്തകൾക്ക് ചിന്തേരിടുമ്പോൾ 27 വർഷങ്ങൾക്കു മുൻപിലെ കൂത്തുപറമ്പ് വെടിവെപ്പ് സംഭവത്തിനു ഇന്നും ചോരമയം. കൂത്തുപറമ്പിൽ യുവജന സമരത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിൽ അഞ്ച് യുവാക്കളാണ് കൊല്ലപ്പെട്ടത്. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച മന്ത്രിമാരെ വഴിയിൽ തടയൽ
ടി.കെ ചന്ദ്രന്‍ സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി; ഏരിയ കമ്മിറ്റിയില്‍ ഒരു വനിതയുള്‍പ്പെടെ ആറ് പുതുമുഖങ്ങള്‍
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ ചന്ദ്രനെ തെരഞ്ഞെടുത്തു. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പുതിയതായി വന്ന പി.വി അനുഷ ഉള്‍പ്പെടെ രണ്ട് സ്ത്രീകളാണ് ഏരിയ കമ്മിറ്റിയിലുള്ളത്. ഏരിയ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍: ബി.പി ബബീഷ് വി.എം ഉണ്ണി അനില്‍ പറമ്പത്ത് പി.വി അനുഷ എന്‍.കെ ഭാസ്‌കരന്‍ ആര്‍.കെ അനില്‍കുമാര്‍
കൊയിലാണ്ടിയിൽ നാർക്കോട്ടിക്ക് വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; പിടികൂടിയത് 230 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ
കൊയിലാണ്ടി: ലഹരി ഉൽപ്പന്നങ്ങൾക്കായി കൊയിലാണ്ടിയിൽ നാർകോട്ടിക് വിഭാഗത്തിന്റെ മിന്നൽ പരിശോധന. കൊയിലാണ്ടി ടൗണിലും പരിസരത്തും ഹാൻസ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 180 പാക്കറ്റ് ഹാൻസും 50 പാക്കറ്റ് മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഡി.വൈ.എസ്.പി.അശ്വിൻകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മിന്നൽ പരിശോധന. പ്രത്യേക പരിശീലനം ലഭിച്ച ആൽക്കഹോളിക് വിഭാഗത്തിലെ രാഗി, നാർകോട്ടിക് വിഭാഗത്തിലെ
ദുബായിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു
കൊയിലാണ്ടി: ദുബായിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. നാൽപ്പത് വയസ്സായിരുന്നു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്കു സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണിയാണ് മരിച്ചത്. ദുബായ് പെട്രോകെം ലോജിസ്റ്റിക്ക് മാനേജരായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്‍). മാതാവ്: കൗസല്യ (റിട്ട.ജോ.സെക്രട്ടറി ഹൗസിംങ്ങ് ബോര്‍ഡ്) ഭാര്യ: നിഖിത.
മോതിരം വിരലില്‍ കുടുങ്ങുന്നത് പതിവാകുന്നു; കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മുറിച്ചുമാറ്റിയത് ഏഴു വയസുകാരി ഉള്‍പ്പെടെ രണ്ട് പേരുടെ മോതിരങ്ങള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: മോതിരം കൈവിരലില്‍ കുടുങ്ങി ഫയര്‍ സ്റ്റേഷനില്‍ സഹായത്തിനെത്തുന്നവര്‍ പതിവുകാഴ്ചയാകുന്നു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇന്ന് രണ്ട് പേരുടെ വിരലില്‍ നിന്നാണ് മോതിരം മുറിച്ചു മാറ്റിയത്. ചെങ്ങോട്ടുകാവ് സ്വദേശിയായ അന്‍പത്തി മൂന്ന് വയസുള്ള വിജയന്റെ വീട്ടിലെത്തിയാണ് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിടപ്പുരോഗിയായ ഇദ്ദേഹത്തിന്റെ കൈവിരലില്‍ കുടുങ്ങിയ സ്വര്‍ണ്ണ മോതിരമാണ് ജീവനക്കാര്‍
മനാഫ് സാഹോദര്യം കാത്തു സൂക്ഷിച്ച നല്ല മനുഷ്യനായിരുന്നു; ജീവിക്കാൻ കൊതിച്ച അനേകർക്ക് സ്നേഹമായിരുന്നു, പക്ഷേ കുതിച്ചെത്തിയ ലോറി എല്ലാം ചതച്ചരച്ചു, കൊയിലാണ്ടിയിലെ അപകടത്തിൽ നമുക്ക് നഷ്ടമായത് നന്മയുള്ള മനുഷ്യനെ
കൊയിലാണ്ടി: കോവിഡ് മഹാമാരി നമ്മെയാകെ ദുരിതത്തിലും ഭയത്തിലും കൊണ്ടുചെന്നെത്തിച്ചതിനിടയിലാണ് കൊയിലാണ്ടിയിൽ നിന്ന് ഒരു ദു:ഖ വാർത്ത കൂടി നമ്മൾ കേട്ടത്. ബൈക്കിൽ ലോറിയിടിച്ച് വെറ്റിലപ്പാറ സ്വദേശി അബ്ദുൾ മനാഫ് മരിച്ചെന്ന വാർത്ത. പൂക്കാട്, വെറ്റിലപ്പാറ പ്രദേശത്തെയാകെയും മനാഫിനെ നേരിയതെങ്കിലും പരിചയമുള്ള ഓരോ വ്യക്തിയേയും ഏറെ വേദനിപ്പിച്ചു ഈ വിയോഗം. അതിന് കാരണം മനാഫ് ഈ നാടിനോടും
കടൽക്ഷോഭത്തിൽ തകർന്ന ചേമഞ്ചേരി വാതക ശ്മശാനത്തിലേക്കുളള പാത ഡിവൈഎഫ്ഐ ഗതാഗതയോഗ്യമാക്കി
കൊയിലാണ്ടി: കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട്-കൊയിലാണ്ടി തീരപാത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി. തീരപാതയിലൂടെയാണ് ചേമഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരേണ്ടത്. കടല്‍ ക്ഷോഭത്തില്‍ തീരപാത പൊട്ടി തകര്‍ന്ന് പൂര്‍ണ്ണമായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ മണ്ണും കല്ലും നിരത്തി ആംബുലന്‍സ് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ്
കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 19-05-2021, ബുധനാഴ്ച
ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഉണ്ട് എല്ല് രോഗം: ഇല്ല ഇഎൻടി: ഉണ്ട് കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.