Category: കൊയിലാണ്ടി

Total 1909 Posts

കൊയിലാണ്ടിയിൽ ബിന്ദു അമ്മിണിക്ക് നേരെ വധശ്രമം; ഓട്ടോറിക്ഷ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു; പിന്നിൽ സംഘപരിവാറെന്ന് ബിന്ദു അമ്മിണി

കൊയിലാണ്ടി: പ്രമുഖ അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണിയെ അപായപ്പെടുത്താന്‍ ശ്രമം. അജ്ഞാതര്‍ ഓട്ടോയിടിച്ചാണ് ബിന്ദുവിനെ അപകടപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ശബരിമല പ്രവേശനത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ബിന്ദു അമ്മിണി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പൊയില്‍ക്കാവ് ടൗണിലെ തുണിക്കട

തിരുവാതിരക്കളിയുടെ കലാസൗന്ദര്യം, ചുവടുകളിലെ സവിശേഷതകൾ അറിയാം ആസ്വദിക്കാം; കൊല്ലം പിഷാരികാവിൽ 20 ന് അഖില കേരള തിരുവാതിര ശില്പശാലയും, തിരുവാതിരക്കളിയാഘോഷവും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ തിരുവാതിര ദിനം ആഘോഷിക്കും. തിരുവാതിര ദിനമായ ഡിസബർ 20 തിങ്കളാഴ്ച ക്ഷേത്രത്തിൽ അഖില കേരള തിരുവാതിരക്കളി ശില്പശാലയും തിരുവാതിരക്കളി ആഘോഷവും സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക്‌ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി തിരുവാതിരയാഘോഷത്തിന് ഭദ്രദീപം തെളിയിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.

തിക്കോടി സംഭവം: തീ അണച്ചതിന് ശേഷമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്; വീഡിയോ കാണാം

കൊയിലാണ്ടി: തിക്കോടിയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് ശേഷമുള്ള ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. തീ അണച്ചു കഴിഞ്ഞ ശേഷമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയ കൃഷ്ണപ്രിയയെയാണ് പ്രതി നന്ദു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന് ശേഷം പ്രതി സ്വയം തീ കൊളുത്തുകയും ചെയ്തു.

കൃഷ്ണപ്രിയ ജോലിയ്ക്ക് കയറിയത് ഒരാഴ്ച മുമ്പ്; അമ്മയും അനുജനും രോഗിയായ അച്ഛനുമടങ്ങിയ കുടുംബത്തിന്റെ ഏക പ്രതീക്ഷ; തിക്കോടിയില്‍ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ്

തിക്കോടി: തിക്കോടിയില്‍ യുവാവ് ദേഹത്ത് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കൃഷ്ണപ്രിയ (22) രോഗിയായ അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്. ഒരാഴ്ച മുമ്പാണ് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റായി കൃഷ്ണപ്രിയ ജോലിയ്ക്ക് കയറിയത്. ഹൃദ്‌രോഗിയായ അച്ഛന് ജോലിയ്ക്ക് പോകാനാവില്ല. കുടുംബത്തിന്റെ അവസ്ഥകണ്ടാണ് പഞ്ചായത്തില്‍ താല്‍ക്കാലികമായി ജോലി നല്‍കിയതെന്നും ജമീല

‘ആദ്യം ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടു, ഉടന്‍ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, ഇരുവരും നിന്ന് കത്തി’; തിക്കോടി സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നു

കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത് യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്നായിരുന്നെന്ന് ദൃക്‌സാക്ഷി. പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് വരികയായിരുന്ന മുഹമ്മദ് എന്ന വ്യക്തിയാണ് സംഭവം നേരിട്ട് കണ്ടത്. യുവാവിന്റെ ബൈക്കിന് സമീപം നിന്ന് ഇരുവരും സംസാരിക്കുന്നതാണ് താന്‍ പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് വരുമ്പോള്‍ കണ്ടതെന്ന് മുഹമ്മദ് പറയുന്നു. തൊട്ടടുത്ത

തിക്കോടിയിലെ യുവതിയുടെയും യുവാവിന്റെയും നില അതീവ ഗുരുതരം: ഇരുവരെയും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു

തിക്കോടി: തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയുടെയും ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെയും നില ഗുരുതരം. രണ്ടുപേര്‍ക്കും എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന വിവരം. ഇരുവരെയും ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ യുവാവിന് ചെറിയ ബോധമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ യുവാവ് ഇരുപത്തിമൂന്നുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പഞ്ചായത്ത്

തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തിക്കോടി: പഞ്ചായത്തിന് മുന്നില്‍ യുവാവ് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് നന്ദു (27) എന്ന യുവാവ് തീ കൊളുത്തിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചു. തുടര്‍ന്ന് പയ്യോളി സി.ഐ കെ.സി.

ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാപ്പാട് സ്വദേശിക്ക് ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി

കൊയിലാണ്ടി: ഏഴുവയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയൊന്നുകാരനായ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ശിക്ഷ കൂടെ അനുഭവിക്കണം. പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. കാപ്പാട് സ്വദേശി

കൊയിലാണ്ടിയില്‍ കടല്‍വെള്ളത്തിന് പച്ചനിറം വന്നതിന് പിന്നാലെ മത്സ്യങ്ങളും ആമകളും ഉൾപ്പെടെയുള്ള ജീവികൾ ചത്തുപൊങ്ങുന്നു; ആശങ്കയോടെ നാട്ടുകാര്‍ (വീഡിയോ കാണാം)

  കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്ത് കടല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. ഇന്നലെ കടല്‍ വെള്ളത്തിന് കടുംപച്ചനിറം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കാണപ്പെട്ടത്. മത്സ്യങ്ങള്‍, കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും താമസിക്കുന്ന ഉടുമ്പുകള്‍ ഉള്‍പ്പെടെയുള്ളവെയാണ് ചത്തു പൊങ്ങിയത്. കടലിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നിലെ കാരണമെന്തെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍. ഇന്നലെ രാവിലെയാണ്

മെഡിസിനോ എഞ്ചിനീറിംഗോ ഏതുമാകട്ടെ, രണ്ടും കൈപ്പടിയിലൊതുക്കി കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശി വിഘ്‌നേഷ് അശോക്

കൊയിലാണ്ടി: മെഡിക്കല്‍-എഞ്ചിനിയറിംഗ് മത്സരപ്പരീക്ഷകളില്‍ ഒരേ പോലെ ഉയര്‍ന്ന റാങ്കുകള്‍ നേടുക എന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കി തിരുവങ്ങൂര്‍ സ്വദേശി വിഘ്‌നേഷ് അശോക്. 2021 ലെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളിലും 2020 ലെ കീം പരീക്ഷയിലും ഉയര്‍ന്ന റാങ്കുകളാണ് വിഘ്‌നേഷ് സ്വന്തമാക്കിയത്. 2020ലെ കീം പരീക്ഷയില്‍ 198ാമത്തെ റാങ്കു നേടി തിരുവനന്തപുരത്തെ ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍

error: Content is protected !!