Category: കൊയിലാണ്ടി

Total 1908 Posts

പെൺകുട്ടികൾ തീർത്ത നാദവിസ്മയത്തിൽ അലിഞ്ഞ് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം; വനിതകളുടെ ഇരട്ട തായമ്പക അരങ്ങേറ്റം ജില്ലയിൽ ആദ്യം

കൊയിലാണ്ടി: ഇരട്ട തായമ്പകയിൽ രണ്ടു പെൺകുട്ടികൾ മേള വിസ്മയം തീർത്തപ്പോൾ നാദലയത്തിൽ ലയിച്ച് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം. അഭിരാമി ഗോകുൽനാഥും കാവ്യ താര ദാമോദരനുമാണ് ഇരട്ട തായമ്പകയിൽ കാണികളിൽ കൗതുകം നിറച്ചത്. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിലാണ് ഇരുവരും തായമ്പക അഭ്യസിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് പെൺകുട്ടികൾ ഇരട്ട തായമ്പക അരങ്ങേറുന്നത്. കൊല്ലം ഗുരുദേവകോളെജിലെ

ഇതാണ് ഞങ്ങ പറഞ്ഞ കുട്ടി നടൻ; പി.ജെ ആൻ്റണി സ്മാരക അവാർഡ് മികച്ച ബാല താരം കൊയിലാണ്ടിക്കാരൻ വൈഷ്ണവ് പ്രശാന്ത്

കൊയിലാണ്ടി: പതിമൂന്നാമത് ഭരത് പി.ജെ ആൻ്റണി സ്മാരക ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ബാലതാരമായി കൊയിലാണ്ടിക്കാരൻ വൈഷ്ണവ് പ്രശാന്ത്. തൃശൂർ വൺ ടൂ വൺ ഫിലിംസ് കലാസമിതിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പത്ത് മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ബാലനടനായാണ് വൈഷ്ണവിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ വൈഷ്ണവ് കൊല്ലം യു.പി സ്കൂളിലെ

രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ ടീമില്‍, ശ്രീശാന്ത് മടങ്ങിയെത്തി

തിരുവനന്തപുരം: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ക്യാപ്റ്റനും വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മത്സരങ്ങള്‍ ജനുവരി 13 ന് ബംഗളുരുവില്‍ ആരംഭിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലും ടീമില്‍ ഇടംനേടിയിട്ടുണ്ട്.

‘മകള്‍ക്കെതിരായ പ്രചാരണങ്ങള്‍ ആസൂത്രിതം; പ്രതിക്ക് ആര്‍.എസ്.എസ് പിന്തുണ ലഭിച്ചെന്ന് സംശയം’ ; തിക്കോടിയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു മനസു തുറക്കുന്നു

കൊയിലാണ്ടി: തിക്കോടിയില്‍ യുവാവ് തീകൊളുത്തി കൊന്ന കൃഷ്ണപ്രിയയുടേത് ആസൂത്രിതമായ കൊലപാതകമാണെന്നും കൊലയാളി നന്ദുവിന് ആര്‍.എസ്.എസിന്റെ പിന്തുണ ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജന്‍. കൃഷ്ണപ്രിയ കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ അവര്‍ക്കെതിരെ നടന്ന പ്രചരണമടക്കം ഈ സംശയം ബലപ്പെടുത്തുന്നതാണെന്നും ഇതടക്കം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കുമെന്നും മനോജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കൊലയാളിയായ നന്ദു

കൊയിലാണ്ടി വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്നുമുതല്‍ നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ തീരുമാനം. നഗരസഭ ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി യോഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയശേഷം റിവ്യൂ ചെയ്ത് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് ട്രാഫിക് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പുതിയ പരിഷ്‌കാരങ്ങള്‍: 1.

കൊയിലാണ്ടിയിലെ ഫൂട്ട്‌വെയര്‍ കടയിലെ ജീവനക്കാരനായ ഇരുപത്തിയൊന്നുകാരൻ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് നടുവണ്ണൂര്‍ സ്വദേശി

കൊയിലാണ്ടി: ഗ്ലോബല്‍ ഫൂട്ട്‌വെയര്‍ ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍. നടുവണ്ണൂര്‍ ജമനിമുക്കിലെ ചാലില്‍മീത്തന്‍ ഷിബിനിനെയാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു. അച്ഛന്‍: സത്യന്‍. അമ്മ: ശോഭ. സഹോദരങ്ങള്‍: സബിന്‍, നിഷ. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വീട്ടില്‍ സംസ്‌കരിക്കും. പേരാമ്പ്ര ന്യൂസ് ഡോട്

സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കാത്ത വ്യക്തിത്വം; ഷാർജയിൽ മരിച്ച കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയായ നിജേഷിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ നാട്ടുകാര്‍

കൊയിലാണ്ടി: ‘ആര്‍ക്ക് എന്ത് സഹായവുമായി എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വം’ കഴിഞ്ഞദിവസം ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കൊയിലാണ്ടി അരങ്ങാടത്ത് സ്വദേശിയെക്കുറിച്ച് ചോദിച്ചാല്‍ നാട്ടുകാര്‍ ആദ്യം പറയുന്ന മറുപടി ഇതാണ്. നാട്ടില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാലും ഷാര്‍ജയില്‍ എത്തുന്ന നാട്ടുകാര്‍ക്ക് താമസസൗകര്യമോ മറ്റോ ഏര്‍പ്പെടുത്തുന്ന കാര്യത്തിലായാലും ധൈര്യമായി സമീപിക്കാവുന്നയാളായിരുന്നു നിജേഷ്. കുടുംബത്തിന്റെ സാമ്പത്തികമായ പരാധീനതകളാണ് ഭൂരിപക്ഷം പ്രവാസികളെയും പോലെ നിജേഷിനെയും

ലഹരിവില്‍പ്പനക്കാരെ പൂട്ടാന്‍ പൊലീസിന്റെ ഓപ്പറേഷന്‍ കാവല്‍! കൊയിലാണ്ടി ചേലിയയില്‍ നിന്നും 12 ലിറ്റര്‍ ചാരായം പിടികൂടി

കൊയിലാണ്ടി: ചേലിയയില്‍ നിന്നും പന്ത്രണ്ട് ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. ചേലിയ ഈയ്യക്കണ്ടിമുക്കിലെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായി കിടക്കുന്ന കുളിമുറിയില്‍ നിന്നാണ് ചാരായം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി ലഹരിവില്‍പ്പന സജീവമാകുമെന്നത് മുന്നില്‍കണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ

തിരുവങ്ങൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: തിരുവങ്ങൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിട്ട് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്ക്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന കണ്ണന്‍ എന്ന ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ നിര്‍മ്മാണത്തൊഴിലാളികളാണ് ഓട്ടോറിക്ഷയില്‍ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.

നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്സോ കേസില്‍ ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: നാലുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ചേമഞ്ചേരി സ്വര്‍ണക്കുളം കോളനിയില്‍ താമസിക്കുന്ന തുവ്വക്കാട് പറമ്പില്‍ ഗിരീഷാണ് രണ്ടുദിവസം മുമ്പ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വടകര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണിയാള്‍. ഇയാള്‍ക്കെതിരെ ഐ.പി.സി 376 , പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ പതിനൊന്നിനായിരുന്നു

error: Content is protected !!