Category: കൊയിലാണ്ടി

Total 1836 Posts

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറികള്‍ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ വാഹനഗതാഗതത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.

പയ്യോളി ഭാഗത്തെ വെള്ളക്കെട്ട്; തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാര്‍, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും

പയ്യോളി: ദേശീയപാതയിൽ പയ്യോളി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി നഗരസഭ, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പയ്യോളി-വടകര ഭാഗത്ത്‌ ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി മുൻസിപ്പാലിറ്റി

എഞ്ചിന്‍ തകരാര്‍; കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ 43 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി, രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്

കൊയിലാണ്ടി: കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയ 43 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വളളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്‌റൂക്ക്’ എന്ന

അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാക്കന്മാരുള്‍പ്പെടെ ഇരുപതോളം പേര്‍; കൊയിലാണ്ടി നന്തി വാഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി- വീഡിയോ കാണാം

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ്, വൈസ് പ്രസിഡന്റ് അതുല്‍, ജോയിന്റ് സെക്രട്ടറി വിഷ്ണുരാജ്, വിജീഷ് പുല്‍പാണ്ടി, ഒലീന എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും

കൊയിലാണ്ടി നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് നീക്കി

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മദ്യലഹരിയില്‍ ആടിയുലഞ്ഞ് ബൈക്ക് യാത്ര; പിന്നാലെ മുന്നില്‍ നിര്‍ത്തിയ ബൈക്കിലിടിച്ച് അപകടം, രണ്ടുപേര്‍ക്ക്‌ പരിക്ക്‌

കൊയിലാണ്ടി: മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയിലാണ് അപകടമുണ്ടായത്‌. മദ്യലഹരിയില്‍ ആടിയുലഞ്ഞ് യുവാക്കള്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് അപകടം ഉണ്ടാക്കുന്ന രീതിയില്‍ തെറ്റായ ദിശയില്‍ വളഞ്ഞ് പുളഞ്ഞായിരുന്നു ബൈക്കിലുള്ള ഇവരുടെ യാത്ര. ഇരുവരും

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; നാടെങ്ങും യുവജന പ്രതിഷേധം തീര്‍ത്ത് ഡിവൈഎഫ്ഐ

വടകര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ് റിബേഷ് അധ്യക്ഷത വഹിച്ചു.

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ദേശീയപാത; കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് ‘ബ്ലോക്കില്ലാതെ’ ഈ വഴികളിലൂടെ പോവാം!

പയ്യോളി: മഴ ശക്തമായതോടെ ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം താറുമാറാകുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്ന് തിക്കോടിയിലും പയ്യോളിയിലും അയനിക്കാടും ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് ഒന്നൂകൂടി മുറുകിയിരിക്കുകയാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത ബ്ലോക്കില്‍ ബസ്സും കാറുകളും ചെറുവാഹനങ്ങളും അകപ്പെട്ടിരുന്നു. വടകരയിലേയ്ക്ക് എത്തുവാന്‍ മണിക്കൂറുകള്‍

തുടർച്ചയായുള്ള സൈബർ ആക്രമണം; കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊയിലാണ്ടി: സൈബർ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താൻ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയതെന്ന് പ്രദേശവാസി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അമിതമായ

കൊയിലാണ്ടി ചേമഞ്ചേരിയില്‍ പരക്കെ മോഷണം; കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ക്കൂടാതെ മൂന്ന് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലും മോഷണം

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്പലങ്ങളില്‍ പരക്കെ മോഷണം. ചേലിയ, പൂക്കാട്, തിരുവങ്ങൂര്‍ എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഇന്ന് രാവിലെ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണമായിരുന്നു. ഇവിടെ കൂടാതെ സമീപത്തെ കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നതായാണ് വിവരം. ക്ഷേത്രങ്ങള്‍

error: Content is protected !!