Category: കൊയിലാണ്ടി
മുത്താമ്പി പുഴയിൽ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കീഴരിയൂർ സ്വദേശി
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവനാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ രാജീവനെ കാണാതായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് മുത്താമ്പി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൂശാരികണ്ടി രാധയാണ് രാജീവന്റെ അമ്മ.
“ഒരു ഫോൺ കോൾ വന്ന് വെളിയിലേക്കു പോയതാണ്, പിന്നീട് കാണുന്നത് പിറ്റേന്ന് രാവിലെ റെയിൽവേ പാളത്തിൽ ബോധരഹിതനായി”; നന്തിയിൽ ട്രെയിൻ തട്ടി മരിച്ച മുഹമ്മദ് ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറുന്നു
കൊയിലാണ്ടി: ജനുവരി മൂന്നാം തീയതി നന്തിയിൽ ട്രെയിൻ തട്ടി മരിച്ച മുഹമ്മദ് ഷാഫിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ചോളം മരണങ്ങൾ കൊയിലാണ്ടി മേഖലയിലെ റെയിൽവേ പാളങ്ങളിലുണ്ടായെങ്കിലും ഷാഫിയുടെ മരണത്തിൽ ദുരൂഹത ഉയരാൻ ചില കാരണങ്ങൾ പ്രദേശവാസികളും നാട്ടുകാരും ഉയർത്തുന്നു. സംഭവം നടന്നതിന്റെ തലേ ദിവസം രാത്രി ഏകദേശം എട്ടു മണി സമയത്താണ് മുഹമ്മദ് ഷാഫിക്ക് ഒരു
“അച്ഛന്റെ ക്രിക്കറ്റ് പ്രേമമാണ് എന്നെയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചത്”; അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ കൊയിലാണ്ടി സ്വദേശി അഭിറാം പറയുന്നു
കൊയിലാണ്ടി: അണ്ടര്‍ 16 കേരള ക്രിക്കറ്റ് ടീമില്‍ ഇടംനേടി കൊയിലാണ്ടി സ്വദേശി അഭിറാം. കൊയിലാണ്ടി പന്തലായനി സ്വദേശികളായ സുനില്‍കുമാറിന്റെയും അനുപമയുടെയും മകനാണ്. നേരത്തെ അണ്ടര്‍ 14 സംസ്ഥാന ടീമിലും അഭിറാം ഇടംനേടിയിരുന്നു. അച്ഛന്‍ സുനില്‍കുമാര്‍ വലിയ ക്രിക്കറ്റ് പ്രേമിയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള താല്‍പര്യമാണ് ചെറുപ്പത്തിലേ തന്നേയും ക്രിക്കറ്റിലേക്ക് അടുപ്പിച്ചതെന്നാണ് അഭിറാം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
നന്തിയിലെ റെയിൽപാളത്തിൽ ബോധരഹിതനായ നിലയിൽ യുവാവിനെ കണ്ടത് കാലത്ത് പത്രമിടാൻ പോയവർ; ഷാഫിയുടെ മരണം തലയ്ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടർന്ന്
കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി പത്രമിടാൻ പോയവരാണ് അസ്വാഭാവികമായ നിലയിൽ ഒരാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കണ്ടത്. ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും കൊണ്ടുപോകുകയായിരുന്നു. പതിയാരക്കര പുതുപ്പണം സ്വദേശി മുഹമ്മദ് ഷാഫി എന്ന യുവാവിനെയാണ് ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാഫിയ
കൊയിലാണ്ടി റെയില്‍വേ ട്രാക്കില്‍ തലകറങ്ങിവീണ എഴുപത്തിയഞ്ചുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു
കൊയിലാണ്ടി: റെയില്‍വേ ട്രാക്കില്‍ തലകറങ്ങി വീണ എഴുപത്തിയഞ്ചുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം മുതിരപ്പുറത്ത് മുകുന്ദന്‍ (75) ആണ് മരിച്ചത്. പന്തലായനിയിലെ ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുംവഴി റെയില്‍വേ ട്രാക്കില്‍ തലകറങ്ങി വീഴുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലെ യാത്രക്കാരും ഇയാള്‍ തലകറങ്ങി വീഴുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി
നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 22 കാരന്‍ മരിച്ചു
കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ 22 കാരന്‍ മരിച്ചു. പതിയാരക്കര പുതുപ്പണം കൊലാടത്ത് ഷാഫിയാണ് മരിച്ചത്. പുലര്‍ച്ചെ റെയില്‍വേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഷാഫിയെ പ്രദേശവാകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ വീണതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ചെങ്ങോട്ടുകാവിൽ അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയിൽ
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എടക്കുളം ഭാഗത്തെ റെയിൽവേ ട്രാക്കിൽ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ തമിഴ്നാട്ടുകാരനാണ് എന്ന് സംശയിക്കുന്നതായയി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആൾക്ക് 45 വയസ് പ്രായം തോന്നിക്കും. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്..
മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചത് വിയ്യൂര്‍ സ്വദേശിയുടെ ബൈക്ക്
കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തില്‍ ഇടിച്ചത് വിയ്യൂര്‍ സ്വദേശിയുടെ ബൈക്ക്. ചോയിക്കാട്ട് താഴെ രാകേഷ് (36) നാണ് അപകടത്തില്‍ പരിക്കേറ്റത്. രാകേഷിന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി സംശയമുണ്ടെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടേകാലോടെയാണ് മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഡിവൈഡറിനരികില്‍ മന്ത്രിയുടെ
മന്ത്രി എ.കെ ശശീന്ദ്രന്‍ സഞ്ചരിച്ച വാഹനം കൊയിലാണ്ടി കൊല്ലത്ത് അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികന് പരിക്ക്
കൊയിലാണ്ടി: മന്ത്രി എ.കെ ശശീന്ദ്രന്‍ സഞ്ചരിച്ച വാഹനം കൊയിലാണ്ടി കൊല്ലത്ത് അപകടത്തില്‍പ്പെട്ടു. കൊല്ലം വില്ലേജ് ഓഫീസിനടുത്താണ് എട്ടേകാലോടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കുണ്ട്. മന്ത്രി ഇടപെട്ട് ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്കേറ്റയാള്‍
മികച്ച ബാലനടനുള്ള ഭരത് പി.ജെ.ആന്റണി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി സ്വദേശി വൈഷ്ണവ് പ്രശാന്ത്
കൊയിലാണ്ടി: മികച്ച ബാലനടനുള്ള ഭരത് പി.ജെ ആന്റണി അവാർഡ് നേടി വൈഷ്ണവ് പ്രശാന്ത്. തൃശൂർ കേരളസാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സംവിധായകൻ പ്രിയനന്ദനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. പത്ത് മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ മികച്ച ബാലനടനായാണ് വൈഷ്ണവിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി കൊല്ലം സ്വദേശിയായ വൈഷ്ണവ് കൊല്ലം യു.പി സ്കൂളിലെ അഞ്ചാം