Category: കൊയിലാണ്ടി
എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 25 മുതല്‍ കാപ്പാട്: സ്വാഗതസംഘം രൂപീകരിച്ചു
പൂക്കാട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ. സച്ചിന്‍ദേവ് ഉദ്ഘാടനം ചെയ്തു. കാപ്പാട് തുവ്വപ്പാറയില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായിരുന്നു. സി.പി.ഐ.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദാണ് സ്വാഗതസംഘം ചെയര്‍മാന്‍. അമല്‍ രാജീവ് ജനറല്‍ കണ്‍വീനറും കാനത്തില്‍ ജമീല ട്രഷററും ആയി അഞ്ഞൂറ്റിഒന്ന്
അമിത വേഗത്തിൽ മൂന്നു പേരുമായി അഭ്യാസം; അരിക്കുളം നമ്പ്രത്ത്കരയിൽ ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി അപകടം
നമ്പ്രത്ത്കര: അമിത വേഗത്തിൽ ബുള്ളറ്റിൽ അഭ്യാസം, മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്. നടുവത്തൂർ ശ്രീ വാസുദേവ ആശ്രമത്തിലെ ഹൈ സ്കൂൾ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. മൂന്ന് പേർ ഒരേ ബുള്ളറ്റിൽ ശബ്ദമുണ്ടാക്കി അമിത വേഗത്തിൽ ഇതുവഴി കറങ്ങുകയും ഒടുവിൽ ഒരു കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇവരെ ഉടനെ തന്നെ കൊയിലാണ്ടി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
ഗുരുവിന്റെ ഓർമ്മ ഈ മണ്ണിലുയരും; പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമായി സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ വരുന്നു
കൊയിലാണ്ടി: പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമായി സൗത്ത് ഇന്ത്യൻ കൾച്ചറൽ സെന്റർ വരുന്നു. രാജ്യമാകെ അറിയപ്പെട്ട കേരളത്തിലെ തല മുതിർന്ന കഥകളി ആചാര്യൻ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് സ്മാരകമൊരുക്കുന്നത് സാംസ്കാരിക വകുപ്പാണ്. ദക്ഷിണേന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും വിനിമയ കേന്ദ്രമായി മാറുന്ന കലാകേന്ദ്രമാണ് നിർമ്മിക്കുന്നത്. ജനകീയ കമ്മറ്റി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിൽ
ആക്രമണങ്ങൾ തുടർകഥയാവുന്നു; ബിന്ദു അമ്മിണിക്ക് മുഴുവൻ സമയ സംരക്ഷണം ഏർപ്പെടുത്തി കൊയിലാണ്ടി പൊലീസ്
കൊയിലാണ്ടി: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അദ്ധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പൊലീസ് സംരക്ഷണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ബിന്ദു അമ്മിണിക്കു നേരെ ആക്രമണം ഉണ്ടായി. സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും എതിരെ ബിന്ദു അമ്മിണി പരാതി നൽകുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബിന്ദു അമ്മിണിക്ക് ഐക്യ ദാർഢ്യം
റോഡ് മുറിച്ചുകടക്കുമ്പോള്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ കണ്ടില്ല; കൊല്ലത്തെ ശരത്തിനെ ഇടിച്ച് തെറിപ്പിച്ച ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പകുതിയിലേറെയും സ്റ്റിക്കര്‍, വിശദമായ അന്വേഷണത്തിന് ആര്‍.ടി.ഒ
കൊയിലാണ്ടി: റോഡ് മുറിച്ചു കടക്കവെ കൊല്ലം സ്വദേശി ശരത്തിനെ ഇടിച്ചിട്ട ടൈഗര്‍ എന്ന ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവറുടെ കാഴ്ചയെ മറക്കുംവിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നത് അപകടത്തിന് കാരണമായതായി ആരോപണം. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസില്‍ മുകളിലായി ഏതാണ്ട് കാല്‍ഭാഗത്തിലേറെ ടൈഗര്‍ എന്ന പേര് എഴുതിയ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സൈഡില്‍ രണ്ടുഭാഗത്തും സ്റ്റിക്കറുകള്‍ ഒട്ടിച്ച നിലയിലാണ്. നടുവില്‍ ലിമിറ്റഡ് സ്റ്റോപ്പ്
കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയി
കൊയിലാണ്ടി: നഗരത്തിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് കോൺഗ്രസ് ഓഫീസായ സി.കെ.ജി സെന്ററിന് നേരെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്ത അക്രമികൾ ഓഫീസിന് മുന്നിലുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയി. ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊയിലാണ്ടിയിലൂടെ കടന്ന്
ധീരജിന് അന്ത്യാഭിവാദ്യം നല്‍കി കൊയിലാണ്ടി; വികാര നിർഭരമായ യാത്രയയപ്പിന് ശേഷം വിലാപയാത്ര കണ്ണൂരിലേക്ക് തിരിച്ചു (വീഡിയോ കാണാം)
കൊയിലാണ്ടി: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഭിവാദ്യം നൽകി കൊയിലാണ്ടി. ധീരജിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കൊയിലാണ്ടിയുടെ മണ്ണിലെത്തിയപ്പോൾ തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെയാണ് ധീരജിന് കൊയിലാണ്ടി വിട നൽകിയത്. Your browser doesn’t support iFrames. (വീഡിയോ പൂർണ്ണരൂപത്തിൽ താഴെ കാണാം)
സർക്കാർ ജോലി നേടിയത് കഷ്ടപ്പാടുകളോട് പൊരുതി; പൊന്നോമന പിറന്നത് മൂന്ന് മാസം മുമ്പ്; കൊല്ലം സ്വദേശി ശരത്തിനെ മരണം കൊണ്ടുപോയത് നിവര്‍ന്നുനിന്ന് ജീവിതമൊന്ന് ആസ്വദിക്കുന്നതിന് മുമ്പേ
കൊല്ലം: തിങ്കളാഴ്ച രാത്രിയോടെ കൊല്ലം കുന്ന്യോറമലയില്‍ ശരത്തിന്റെ മരണവാര്‍ത്തയറിഞ്ഞതുമുതല്‍ ശരത്തിന്റെ കുടുംബത്തെ എങ്ങനെ ഈ വാര്‍ത്തയറിയിക്കും എന്ന വിഷമത്തിലായിരുന്നു നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം. പ്രദേശവാസികള്‍ക്കെല്ലാം ഏറെ പരിചിതനാണ് ശരത്തും അദ്ദേഹത്തിന്റെ കുടുംബവും. ആ കുടുംബത്തിന് എത്രത്തോളം വലിയ ആഘാതമായിരിക്കും ഈ വാര്‍ത്തയെന്ന് അവര്‍ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. സോഷ്യല്‍ മീഡിയവഴിയോ മറ്റോ കുടുംബം കാര്യങ്ങള്‍ അറിയാതിരിക്കാന്‍ എല്ലാവരും ഏറെ ജാഗരൂകരായി.
റോഡ് മുറിച്ചു കടക്കവെ ബസ് ഇടിച്ചു, ദേഹത്ത് കയറിയിറങ്ങി; കൊയിലാണ്ടി കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കൊയിലാണ്ടി: ദേശീയപാതയില്‍ നന്തിലത്ത് ജി മാര്‍ട്ടിനു സമീപം റോഡ് മുറിച്ചുകടക്കവെ ബസ് ഇടിച്ച യുവാവ് മരിച്ചു. കൊല്ലം കുന്നിയോറ മലയില്‍ ശരത് ആണ് മരണപ്പെട്ടത്. 35 വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് നന്തിലത്ത് ജിമാര്‍ട്ടിനു മുന്നില്‍വെച്ച് ശരത്തിനെ ബസ് ഇടിച്ചത്. ദേശീയപാതയ്ക്ക് അരികില്‍ ബൈക്ക് നിര്‍ത്തിയശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൈഗര്‍
റോഡ് മുറിച്ചുകടക്കവെ ബസ് ഇടിച്ചു; കൊയിലാണ്ടിയില്‍ യുവാവിന് ഗുരുതര പരിക്ക്
കൊയിലാണ്ടി: റോഡ് മുറിച്ചുകടക്കവെ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. നന്തിലത്ത് ജി മാര്‍ട്ടിന് മുന്നിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൈഗര്‍ ബസാണ് തട്ടിയത്. ഇയാളുടെ ദേഹത്തുകൂടെ ബസ് കയറിയതായാണ് വിവരം. പരിക്കേറ്റ യുവാവിനെ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.