Category: കൊയിലാണ്ടി
മൂടാടി ഹില്‍ബസാറില്‍ ആളില്ലാത്ത വീട്ടില്‍ കള്ളന്‍കയറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
കൊയിലാണ്ടി: മൂടാടി ഹില്‍ബസാറില്‍ ആളില്ലാത്ത വീട്ടില്‍ കള്ളന്‍ കയറി. ഹില്‍ബസാര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റാഹത്ത് എന്ന വീട്ടിലാണ് ജനുവരി പതിനാലിന് പുലര്‍ച്ചെ മൂന്നരയോടെ കള്ളന്‍ കയറിയത്. കുറച്ചുദിവസമായി വീട് പൂട്ടിയിട്ട നിലയിലായിരുന്നു. രണ്ടുദിവസവും മുമ്പ് വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് വീട്ടുടമസ്ഥയുടെ മകള്‍ പേരാമ്പ്ര
ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരും ഡയമണ്ട് ഫീൽഡർസ് മലബാറും ചാമ്പ്യന്മാർ; ജില്ലാ തല സബ് ജൂനിയർ ത്രോ ബോൾ ചാംപ്യൻഷിപ്പിന് സമാപനം
കൊയിലാണ്ടി: ജില്ലാതല സബ്ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്പിന് സമാപനം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ ജി വി എച്ച് എസ്സ് എസ്സ് മേപ്പയ്യൂരും വനിതാ വിഭാഗത്തിൽ ഡയമണ്ട് ഫീൽഡേഴ്സ് മലബാർ വടകരയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ പി വി സ്പോട്സ് വടകര, കാലിക്കറ്റ് ത്രോബോൾ ക്ലബ്ബ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ
കുഴല്‍പ്പണക്കാരെയും സ്വര്‍ണക്കടത്തുകാരെയും ഹൈവേയില്‍ ആക്രമിച്ച് പണം തട്ടിയെടുക്കും; അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം കവര്‍ച്ച നടത്താനെത്തിയത് മാരകായുധങ്ങളുമായി
കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളുള്‍പ്പെട്ട ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടിരുന്നത് കുഴല്‍പ്പണക്കാരെയും സ്വര്‍ണ്ണക്കടത്തുകാരെയും. ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹൈവേകളില്‍ തടഞ്ഞുനിര്‍ത്തി മാരകമായ ആയുങ്ങളുമായി അക്രമം നടത്തി പണം അപഹരിക്കുകയാണ് സംഘത്തിന്റെ പദ്ധതി. കവര്‍ച്ചാ ശ്രമം തടഞ്ഞാല്‍ ഇരകളെ ആക്രമിക്കുകയടക്കം ലക്ഷ്യമിട്ട് മാരകമായ ആയുധങ്ങളും ഇവര്‍ കയ്യില്‍ കരുതിയിരുന്നു. തിങ്കളാഴ്ച പിടിയിലാവുന്നതിന് രണ്ട്
അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ ശ്രമത്തിലും പങ്ക്; രക്ഷപ്പെട്ട അഞ്ചുപേര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ് – പാതിരിപ്പാലം കവര്‍ച്ച വീഡിയോ കാണാം
കൊയിലാണ്ടി: ഹൈവേ കവര്‍ച്ചാ ശ്രമത്തിനിടെ മീനങ്ങാടിയില്‍ പിടിയിലായ കൊയിലാണ്ടി സ്വദേശികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘത്തിന് കുപ്രസിദ്ധമായ പാതിരിപ്പാലം കവര്‍ച്ചാ കേസിലും പങ്കെന്ന് പൊലീസ്. മൈസൂരുവില്‍ നിന്ന് പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകേ മിനിലോറി നിര്‍ത്തി തടസമുണ്ടാക്കിയശേഷം വാഹനം തല്ലിത്തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും
ഹൈവേയില്‍ കവര്‍ച്ചാ ശ്രമം; അറസ്റ്റിലായ കൊയിലാണ്ടി സ്വദേശി അഖില്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍
കൊയിലാണ്ടി: ഹൈവേയില്‍ കവാര്‍ച്ച നടത്താനുള്ള പദ്ധതികള്‍ക്കിടെ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ള അഞ്ചംഗ ക്വട്ടേഷന്‍ സംഘം റിമാന്‍ഡില്‍. വിയ്യൂര്‍ അരിക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍(29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ,
വിയ്യൂർ സ്വദേശി അഖിൽ ചന്ദ്രൻ ഉൾപ്പെടെ കൊയിലാണ്ടിയിലെ മൂന്നംഗ ആർഎസ്എസ് ക്വട്ടേഷൻ സംഘം അറസ്റ്റിൽ; പിടിയിലായത് ഹൈവേ കവർച്ചാ ശ്രമത്തിനിടെ
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുള്‍പ്പെടെ അഞ്ചംഗ ക്വട്ടേഷന്‍ സംഘം മീനങ്ങാടിയില്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശി അരിക്കല്‍ മീത്തല്‍ അഖില്‍ ചന്ദ്രന്‍(29), കന്നൂര്‍ സ്വദേശി കുന്നത്തറ വല്ലിപ്പടിക്കല്‍ മീത്തല്‍ അരുണ്‍കുമാര്‍ (26), കന്നൂര്‍ സ്വദേശി കുന്നത്തറ പടിഞ്ഞാറെ മീത്തല്‍ നന്ദുലാല്‍ (22) എന്നിവരും വയനാട് സ്വദേശികളായ റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ, വടുവന്‍ചാല്‍ കടല്‍മാട് വേലന്‍മാരി
കീഴരിയൂരിൽ തേങ്ങാ കുടയ്ക്ക് തീപിടിച്ചു; കത്തിനശിച്ചത് ആറായിരത്തിലധികം തേങ്ങകൾ
കീഴരിയൂർ: മണ്ണാടിക്കൽ കീഴരിയൂരിൽ തേങ്ങാ കൂടയ്ക്കു തീപിടിച്ച് കത്തിനശിച്ചത് ആറായിരത്തിലധികം തേങ്ങകൾ. പാടേരി കരുണന്റെ വീട്ടുപറമ്പിലുള്ള തേങ്ങ കൂടയ്ക്കാണ് തീപിടിച്ചത്. സംഭവമറിഞ്ഞ ഉടനെ തന്നെ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ട്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. തേങ്ങാ കത്തി നശിച്ചതിലൂടെ 90000 രൂപയും കെട്ടിടത്തിന് 10000 രൂപയുടെ നാശ
നടുവത്തൂരില്‍ തീപിടിത്തം; ഒരു ലക്ഷം രൂപയുടെ നാശനഷ്ട്ടം
നടുവത്തൂര്‍: തേങ്ങാ കൂടയ്ക്കു തീപിടിച്ച് നടുവത്തൂരില്‍ വന്‍നാശനഷ്ടം. എബിന്‍ നടുവത്തൂരിന്റെ വീടിനോടൊപ്പമുള്ള തേങ്ങ കൂടയ്ക്കാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. ഒരു ലക്ഷം രൂപയുടെ നാശ നഷ്ട്ടം കണക്കാക്കുന്നു. രണ്ടായിരത്തോളം തേങ്ങയാണ് നശിച്ചു പോയത്. കെട്ടിടത്തിന് 75000 രൂപയോളം വരുന്ന നാശ നഷ്ട്ട സംഭവിച്ചതായിയാണ് കണക്കുകൂട്ടല്‍. വീട് പണി നടന്നു കൊണ്ടിരുന്നതിന്റെ
തിരുവങ്ങൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു: ആളപായമില്ല
കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കാറും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തിരുവങ്ങൂര്‍ കാപ്പാട് റോഡ് ജംങ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. കാറിന്റെ മുന്‍വശം തകരുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ ഗതാഗതസ്തംഭനം അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി.
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ യു.പി.എസ്.ടി, എച്ച്.എസ്.എ. (ഇoഗ്ലീഷ്) തസ്തികകളിൽ അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നു. ജനുവരി 17 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനിൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് സ്കൂളിൽ ഹാജരാകണം.