Category: കൊയിലാണ്ടി

Total 1908 Posts

കേരളകര്‍ഷക സംഘം മെമ്പര്‍ഷിപ്പ് കാമ്പെയ്‌ന് കൊയിലാണ്ടിയില്‍ തുടക്കം

കൊയിലാണ്ടി: കേരളകര്‍ഷക സംഘം മെമ്പര്‍ കൊയിലാണ്ടി ഏരിയ തല മെമ്പര്‍ഷിപ്പ് കാമ്പെയ്‌ന് തുടക്കം. മുന്‍കാല ജില്ലാ നേതാവ് സ. യുകെ ദാമോദരന്‍ മാസ്റ്റര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ജില്ലാ സെക്രട്ടറി പി. വിശ്വന്‍ മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഈസ്റ്റ് മേഖലാ സെക്രട്ടറി എ.സുധാകരന്‍ അധ്യക്ഷനായി. കുറുവങ്ങാട് സൗത്ത് യൂനിറ്റ് സെക്രട്ടറി എന്‍. കെ.

നാളെ ഞായർ; നിയന്ത്രണങ്ങൾ മുറുകുമ്പോൾ നാളെ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ

കോഴിക്കോട്: അതിവേഗം ബഹുദൂരം പിന്നിട്ടിരിക്കുന്ന കോവിഡ് വ്യാപനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാനം. മൂന്നാം തരംഗത്തിൽ ഒമൈക്രോണും ഡെൽറ്റയുമൊക്കെ ചേർന്നപ്പോൾ കോവിഡ് സംസ്ഥാനത്തെയാകെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. അരലക്ഷത്തോളമെത്തി സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ. കോവിഡ് പിടിമുറുക്കുമ്പോൾ നിയന്ത്രണങ്ങളും ശക്ത്തമാക്കുകയാണ് സംസ്ഥാനം. നാളെ ഞായറാഴ്ച ലോക്കഡൗണിനു തത്തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ

കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ; കൊയിലാണ്ടി മണ്ഡലത്തിലെ 11 റോഡുകൾ സൂപ്പറാകും

കൊയിലാണ്ടി: പുത്തൻ പരിവേഷത്തിൽ ഇനി കൊയിലാണ്ടിയിലെ റോഡുകൾ. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കാൻ ഒരു കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു. 11 റോഡുകൾക്കായി 1 കോടി രൂപയാണ് റവന്യു വകുപ്പ് അനുവദിച്ചത്. നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയാലുടൻ ജില്ലാ കലക്ടറുടെ നിര്‍വ്വഹണാനുമതിയോടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുന്നതാണ്. മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും നാലു

അഴകുള്ള അക്ഷരങ്ങളുമായി കൂട്ടുകൂടി ഒരു കൊയിലാണ്ടിക്കാരി; കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് ഫാത്തിമ ഫർഹ

കൊയിലാണ്ടി: കൈകൾ നയിക്കുന്ന വഴിയേ വരക്കുകയായിരുന്നു, ഒടുവിൽ താൻ പോലും അറിയാതെ ഫാത്തിമ ഫര്‍ഹ എത്തിയത് കാലിഗ്രഫി ലോകത്ത്. ഒരു വര്‍ഷം കൊണ്ട് അന്‍പതിലധികം അറബി വാക്യങ്ങള്‍ വരച്ചാണ് രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിയായ ഫര്‍ഹ ശ്രദ്ധയാകർഷിക്കുന്നത്. കൊയിലാണ്ടി ബീച്ച് റോഡില്‍ ഖലീജ് മന്‍സില്‍ ടീ.എ.അബ്ദുല്‍ ഹമീദിന്റെയും സി.എച്.ഷാഹിനയുടെയും മകളാണ് ഫാത്തിമ ഫര്‍ഹ. പ്ലസ്ടൂ

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കൊയിലാണ്ടി പോലീസ്. ഇന്ന് രാത്രി മുതൽ കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് കൊയിലാണ്ടി സി.ഐ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വാഹന പരിശോധന കൂടുതൽ കർക്കശമാക്കും. അടിയന്തരമായ ആവശ്യങ്ങൾക്ക് മാത്രമേ വാഹനവുമായി പുറത്തിറങ്ങാൻ പാടുള്ളു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ആരും അനാവശ്യമായി പൊതു

നേത്രാവതി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരുടെ യോഗത്തില്‍ കെ. മുരളീധരന്‍ എം.പി

കൊയിലാണ്ടി: നേതാവതി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. റെയില്‍വേ ബജറ്റിനു മുന്നോടിയായി പാലക്കാട് ഡിവിഷനിലെ എം.പിമാരുമായി സതേണ്‍ റെയില്‍വേ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പി ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമേ വടകര, കൊയിലാണ്ടി സ്റ്റേഷനുകള്‍ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും തലശേരി-മൈസൂരു റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളുരു- മംഗളുരു- കണ്ണൂര്‍

കൊയിലാണ്ടിയില്‍ വീണ്ടും ട്രെയിന്‍തട്ടി മരണം: റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കൊയിലാണ്ടി: റെയില്‍വെ മേല്‍പ്പാലത്തിന് സമീപം വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. പോലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെച്ച് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, അവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ ആരാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് കൊയിലാണ്ടി പോലീസ്

മന്ദമംഗലം സിൽക്ക്ബസാറിൽ കണ്ടോത്ത് നാരായണി അന്തരിച്ചു

കൊയിലാണ്ടി: മന്ദമംഗലം സിൽക്ക്ബസാറിൽ കണ്ടോത്ത് നാരായണി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. മക്കൾ: ഭരതൻ, ഇന്ദിര, സത്യൻ (സി.പി.എം മന്ദമംഗലം ബ്രാഞ്ച് മെമ്പർ), ശ്രീനാഥ്, ശ്രീന, ശ്രീജിത്ത്. മരുമക്കൾ: ശാന്ത, ദാമോദരൻ (പേരാമ്പ്ര), അജിത, രഞ്ജിനി, ദിനേശൻ (കോഴിക്കോട്). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

നന്തി കോളിയോട്ട് താഴെ അബ്ദുസമദ് ലണ്ടനിൽ നിര്യാതനായി

നന്തി ബസാർ: കോളിയോട്ട് താഴെ അബ്ദുസമദ് ലണ്ടനിൽ നിര്യാതനായി. അൻപത്തിയാറ് വയസായിരുന്നു. പരേതനായ എടത്തിൽ അലി ഹാജിയുടെ മകനാണ്. വോളിബാൾ താരമായിരുന്നു. ഭാര്യ സുഹറാബി (നന്തി). മക്കൾ: നുഷിബ, നേഹ, നസ അമേൽ. മരുമകൻ: റഷീദ് (ചങ്കുവെട്ടി, കോട്ടക്കൽ). സഹോദരങ്ങൾ: മൊയ്തീൻകോയ, അബുബക്കർ ,നാസർ, നഫീസ, പരേതയായ ആയിശു.

വിയ്യൂര്‍ പുത്തൂര്‍താഴ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പുത്തൂര്‍ താഴ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: മാധവിയമ്മ. മക്കള്‍: സുഗത, പ്രസീത ( ഗുഡ്‌ലക് എന്റര്‍പ്രൈസ്), സുജല (റിട്ട. കൊയിലാണ്ടി കോടതി), അനിത, സതീഷ് കുമാര്‍ (ഗുഡ്‌ലക് എന്റര്‍ പ്രൈസ്), സുനില്‍ കുമാര്‍. മരുമക്കള്‍: സഹദേവന്‍ (നന്മണ്ട), വിശ്വനാഥന്‍ (സഹകരണ വകുപ്പ് അസി.ഡയറക്ടര്‍), രമേശന്‍ (വടകര), രജിന (മമ്പുറം).

error: Content is protected !!