Category: കൊയിലാണ്ടി

Total 1908 Posts

ഉള്ളൂര്‍ അരട്ടന്‍കണ്ടി മാധവിയമ്മ അന്തരിച്ചു

കൊയിലാണ്ടി: ഉള്ളൂര്‍ അരട്ടന്‍കണ്ടി മാധവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ രാവുണ്ണി നായര്‍. മക്കള്‍: ബാലകൃഷ്ണന്‍, വേലായുധന്‍, ശിവന്‍, സരസ, കമല. മരുമക്കള്‍: മീന (പേരാമ്പ്ര), ഇന്ദിര (ചീക്കിലോട്), സിന്ധു (കണ്ണൂര്‍), ബാലന്‍ (എകരൂല്‍), ഇല്ലത്തുമീത്തല്‍ രാമകൃഷ്ണന്‍ (ആനവാതില്‍). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പെരുവണ്ണാമൂഴിയിലെ സപ്പോര്‍ട്ട് ഡാം നിര്‍മാണം: നാലു പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങിയിട്ട് പത്തുദിവസം, ബദല്‍സംവിധാനമായില്ല

പേരാമ്പ്ര: പെരുവണ്ണാമൂഴി അണക്കെട്ടില്‍ സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി നാലുപഞ്ചായത്തുകളില്‍ തടസ്സപ്പെട്ട ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ പത്തുദിവസത്തിനിപ്പുറവും ബദല്‍സംവിധാനമായില്ല. ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ജലവിതരണം ഭാഗികമായി മുടങ്ങിയത്. ജനുവരി പതിനാല് മുതലാണ് കുടിവെള്ളവിതരണം മുടങ്ങിയത്. 10 ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും ബദല്‍സംവിധാനമായിട്ടില്ല. അണക്കെട്ടില്‍നിന്ന് കനാലിലൂടെ തുറന്നുവിടുന്ന വെള്ളമാണ് റിവര്‍ സര്‍പ്ലസ്

സുരക്ഷാ സംവിധാനമില്ലാത്ത നവീകരണ പ്രവൃത്തി അപകടക്കെണിയാവുന്നു; ഉള്ള്യേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന് പരിക്ക്

ഉള്ള്യേരി: നവീകരണ പ്രവൃത്തി നടക്കുന്ന കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. റോഡിലെ കുഴികളും മറ്റുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കുന്നത്. കഴിഞ്ഞദിവസം മുണ്ടോത്ത് പള്ളിയ്ക്ക് സമീപത്തെ ഇറക്കത്തില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ ഉള്ളൂരിനാണ് പരിക്കേറ്റത്. ചളിയില്‍ വഴുതി സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു അദ്ദേഹം. ഈ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍

കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങ് നടന്നത്. ഏഴുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കന്‍മന ഇല്ലത്ത് രാജന്‍ നമ്പൂതിരി, കീഴ്ശാന്തി വിവേക് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ആറാട്ടുത്സവത്തിന്റെ ഭാഗമായി 25 ന് ചൊവ്വാഴ്ച ഷിഗിലേഷ് കോവൂരിന്റെയും 26 ന്

മുചുകുന്ന് മീത്തലെ പീടികയിൽ സത്യൻ അന്തരിച്ചു

മുചുകുന്ന്: മീത്തലെ പീടികയിൽ സത്യൻ അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. സുജിതയാണ് ഭാര്യ. മക്കൾ: അമൽ, അലൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, അശോകൻ, സുരേഷ്(സി.പി.എം കൊയിലോത്തുംപടി ബ്രാഞ്ച് മെമ്പർ), പരേതരായ രാഘവൻ, ബാലക്യഷ്ണൻ.

പേരാമ്പ്ര ബൈപാസ് നിര്‍മ്മാണത്തിനെന്ന പേരില്‍ അനധികൃതമായി ചെമ്മണ്ണ് കടത്തി; വാഹനങ്ങള്‍ പിടിച്ചെടുത്ത് കൊയിലാണ്ടി താലൂക്ക് ഓഫീസ് അധീകൃതര്‍

കൊയിലാണ്ടി: പേരാമ്പ്ര ബൈപാസ് നിര്‍മ്മാണത്തിനെന്ന പേരില്‍ അനധികൃതമായി ചെമ്മണ്ണ് കടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൈതക്കലിനു സമീപത്തു നിന്നും അനുമതിയില്ലാതെ ചെമ്മണ്ണ് കടത്തിയ ജെ.സി.ബി, ടിപ്പര്‍ ലോറി എന്നിവയാണ് കൊയിലാണ്ടി താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയെന്ന വ്യാജേന ” പേരാമ്പ്ര ബൈപ്പാസ് പ്രൊജക്റ്റ് ” എന്ന സ്റ്റിക്കറുകള്‍

നാടിന്റെ വികസനത്തിനായി അവസാന ശ്വാസവും കാത്ത് തിരുവങ്ങൂരെ ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം; പുതിയ തലമുറ അറിയണം, ഈ അക്ഷര കേന്ദ്രത്തിന്റെ ആവേശകരമായ ചരിത്രം

കൊയിലാണ്ടി: “തന്റെ അവസാനം ഇങ്ങെത്താറായി, ആരോരുമില്ലാത്ത അനാഥജീവിതമായി തന്നെ അവസാനിക്കേണ്ടി വരും എന്നുമറിയാം എങ്കിലും വെറുതെയെന്ന പോലെ പ്രതീക്ഷ നാളങ്ങൾ എവിടെയെങ്കിലും കാണുമോയെന്നറിയാനായി ഇടയ്ക്കിടെ കാല ചക്രം പിന്നോട്ടുരുട്ടും….   പുതുതായി ഓർമ്മിക്കാനായി തന്റെ ജീവിതത്തിൽ അടുത്ത കാലത്തെങ്ങും ഒന്നും നടന്നിട്ടില്ലെങ്കിലും വർഷങ്ങൾ ഏറെ മുൻപ് ഒരു സുവർണ്ണ കാലഘട്ടം തനിക്കുമുണ്ടായിരുന്നു.” പഴയകാല ഓർമ്മകളിലേക്കൂളിയിടുന്നത് ചേമഞ്ചേരി

പുല്ലരിയാന്‍ പോയ സ്ത്രീയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി; കയ്യില്‍ കടിച്ചു; സംഭവം കോടഞ്ചേരിയില്‍

കോടഞ്ചേരി: പശുവിന് പുല്ല് അരിയാന്‍ പോയ സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു. ശാന്തിനഗര്‍ കുറ്റൂരില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ചിറ്റാട്ടുകുഴിയില്‍ ഷാജുവിന്റെ ഭാര്യ ജെസി (48) നാണ് പരിക്കേറ്റത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിലത്തുവീണ ജെസിയുടെ കയ്യില്‍ പന്നി കടക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജെസി. [vote]  

കോഴിക്കോട് കോവിഡ് പ്രതിസന്ധി രൂക്ഷം; മെഡിക്കല്‍ കോളേജില്‍ ഒറ്റ കിടക്കയും ഒഴിവില്ല, സ്വകാര്യ ആശുപത്രികളും നിറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷം. ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ശരാശരി 4000ത്തോളം കേസുകളാണ് കോഴിക്കോട് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടി.പി.ആര്‍ 50ന് അടുത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചികിത്സാ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായി 240 കിടക്കകളില്‍ ഒന്നുപോലും ഒഴിവില്ല. 160 കിടക്കകളും

ഇന്ന് മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജനറല്‍ ഒ.പി മാത്രം; കോവിഡ് ലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശം

കൊയിലാണ്ടി: കോവിഡ് വ്യാപന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് മുതല്‍ ജനറല്‍ ഒ.പി മാത്രം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജനറല്‍ ഒ.പി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ നടന്ന ജില്ലാതലയോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആശുപത്രിയിലെ ജീവനക്കാരിലടക്കം രോഗവ്യാപനം ശക്തമാണ്. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അടക്കം

error: Content is protected !!