Category: കൊയിലാണ്ടി
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അക്രമം; ആക്രമിച്ചത് ഫോണില്‍ അശ്ലീലദൃശ്യം കാണിച്ചശേഷം
തിരുവനന്തപുരം: രാത്രിയില്‍ ബസ് കാത്തിരിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ അക്രമം. ഫോണില്‍ അശ്ലീലദൃശ്യം കാണിച്ചശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിലാണ് സംഭവം. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുുകയും അക്രമിയെ പിടികൂടുകയും ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് രണ്ടാം സ്ഥാനം (വീഡിയോ കാണാം)
കൊയിലാണ്ടി: ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ഷോര്‍ട്ട് ഫിലിം നിര്‍മ്മാണ മത്സരത്തില്‍ കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചു. കോളേജിലെ പത്ത് വിദ്യാര്‍ത്ഥികളാണ് സമ്മാനാര്‍ഹമായ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. കോഴിക്കോട്
ആ പോരാട്ടം ജ്വലിച്ച് തന്നെ നിൽക്കും; പരിക്കേറ്റിട്ടും പിൻമാറാതെ നാടിനെ കാത്ത നമ്മുടെ ശ്രീജിത്ത്, സുബേദാർ എം ശ്രീജിത്തിന് ചേമഞ്ചേരിയിൽ സ്മൃതി മണ്ഡപം; സല്യൂട്ട്
കൊയിലാണ്ടി: ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ എം.ശ്രീജിത്തിന്റെ സ്മൃതി മണ്ഡപം സമര്‍പ്പിച്ചു. ചേമഞ്ചേരിയിലെ വീട്ടില്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപം എന്‍.സി.സി കോഴിക്കോട് ബ്രിഗേഡിയര്‍ കമാന്റര്‍ ഇ.ഗോവിന്ദ് ആണ് സമര്‍പ്പിച്ചത്. ശ്രീജിത്ത് ഉള്‍പ്പെടെ 12 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ
ആ പോരാട്ടം ജ്വലിച്ച് തന്നെ നിൽക്കും; പരിക്കേറ്റിട്ടും പിൻമാറാതെ നാടിനെ കാത്ത നമ്മുടെ ശ്രീജിത്ത്, സുബേദാർ എം ശ്രീജിത്തിന് ചേമഞ്ചേരിയിൽ സ്മൃതി മണ്ഡപം; സല്യൂട്ട്
കൊയിലാണ്ടി: ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ എം.ശ്രീജിത്തിന്റെ സ്മൃതി മണ്ഡപം സമര്‍പ്പിച്ചു. ചേമഞ്ചേരിയിലെ വീട്ടില്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപം എന്‍.സി.സി കോഴിക്കോട് ബ്രിഗേഡിയര്‍ കമാന്റര്‍ ഇ.ഗോവിന്ദ് ആണ് സമര്‍പ്പിച്ചത്. ശ്രീജിത്ത് ഉള്‍പ്പെടെ 12 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ
കാറപകടം: കേസൊഴുവാക്കാന്‍ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കോഴിക്കോട്ടെ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കോഴിക്കോട്: വില്‍പ്പനക്കായി ഏല്‍പ്പിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനാപകടക്കേസ് ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. വാഹന ഉടമയുടെ പേരില്‍ കേസ്
ധീരജവാന് ആദരവ്; വീരമൃത്യു വരിച്ച പൂക്കാട് സ്വദേശി നായിബ് സുബേദാർ ശ്രീജിത്തിന് ശൗര്യചക്ര
കൊയിലാണ്ടി: കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബേദാര്‍ എം.ശ്രീജിത്തിന് ശൗര്യചക്ര. കൊയിലാണ്ടി പൂക്കാട് സ്വദേശിയാണ് ശ്രീജിത്ത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ പാക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് മരണം ശ്രീജിത്തിനെ കവർന്നെടുത്തത്. 19–ാം വയസ്സിൽ സൈനികനായി 23–ാം വയസ്സിൽ തന്നെ സേനാ മെഡൽ സ്വന്തമാക്കിയ ശ്രീജിത്ത് സഹപ്രവർത്തകർക്ക് എന്നും പ്രചോദനമായിരുന്നു. 2002 ൽ ഇന്ത്യയിലേക്ക്
പാലം പുതുക്കിപ്പണിയും ഓവുചാല്‍ നിര്‍മാണവും തകൃതി; ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ല, കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു
എകരൂല്‍: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പാലം പുതുക്കിപ്പണിയും ഓവുചാലുനിര്‍മാണവും ദിവസവും ഈ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. വാഹനങ്ങളെ പണിനടക്കുന്ന ഭാഗങ്ങളില്‍ നിയന്ത്രിച്ച് ഓരോ ഭാഗത്തുനിന്ന് വരുന്നവ കടന്നുപോയശേഷം മറുവശത്തുള്ളവ പോകാന്‍ ഏര്‍പ്പാടാക്കുന്നതും വിരളമാണ്. റോഡുപണി കഴിയുന്നതുവരെ കര്‍ശനമായ ഗതാഗതനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. വല്ലപ്പോഴും റോഡുപണിക്കാര്‍തന്നെ വാഹനങ്ങള്‍ നിയന്ത്രിച്ചുവിട്ടാലും
നിവിന്‍ പോളിയുടെ 1983 രോഹന്റെ കഥ; എല്ലാ പിന്തുണയും നല്‍കി മകനെ ക്രിക്കറ്റ് താരമാക്കിയത് അച്ഛന്‍ സുശീല്‍
നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 1983. മകനെ ക്രിക്കറ്റ് താരമാക്കാനായി പരിശ്രമിക്കുന്ന അച്ഛനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മലിന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന ചിത്രമാണ് ഇത്. 1983 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പക്ഷേ രോഹനെ അറിയില്ലായിരുന്നു. അവന്റെ ജീവിതകഥയല്ല അവര്‍ വെള്ളിത്തിരയിലെത്തിച്ചത്. എന്നാല്‍ മകനെ
ക്വിറ്റ് ഇന്ത്യ സമര സ്മരണ നിലനിര്‍ത്തും വിധം ഉള്ളിയേരി പാലത്തിന് പേരിടണമെന്ന് ജനതാദള്‍ എസ്
ഉള്ളിയേരി: പുതുക്കിപ്പണിയുന്ന ഉള്ള്യേരി പാലത്തിന് ക്വിറ്റ് ഇന്ത്യാ സമര സ്മരണ നിലനിര്‍ത്തും വിധം പേരിടണമെന്ന് ജനതാദള്‍ എസ് ബാലുശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്ലത്ത് അഹമ്മദ് മാസ്റ്റര്‍ ആധ്യക്ഷം വഹിച്ചു. അബുള്ള കൂമുള്ളി, സജി പൂനത്ത് എന്നിവര്‍ സംസാരിച്ചു. ടി. കെ. കരുണാകരന്‍
കൊയിലാണ്ടി സി.ഐ അടക്കം പന്ത്രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്; സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കൊയിലാണ്ടി: കൊയിലാണ്ടി സി.ഐ സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് സി.ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. സ്‌റ്റേഷനിലെ പന്ത്രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം