Category: കൊയിലാണ്ടി
കോഴിക്കോട് ജില്ലയിലെ എയ്ഡഡ് കോളേജ് അധ്യാപകരെ ഇനി കൊയിലാണ്ടിക്കാരന്‍ ഡോ. സുജേഷ് നയിക്കും
കോഴിക്കോട്: ജില്ലയിലെ എയ്ഡഡ് കോളേജ് അധ്യാപകരെ ഇനി കൊയിലാണ്ടിക്കാരന്‍ സുജേഷ് നയിക്കും. എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ജില്ലാ സമ്മേളനമാണ് ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പാളായ ഡോ. സുജേഷ് .സി.പിയെ സംഘടനയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നവകേരളത്തിനായി അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് എ.കെ.പി.സി.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേളന്നൂര്‍
കൊയിലാണ്ടിയുടെ ക്രിക്കറ്റ് താരം രോഹന്‍ എസ്. കുന്നുമ്മല്‍ ഐ.പി.എല്‍ ലേലത്തില്‍; അടിസ്ഥാന വില 20 ലക്ഷം രൂപ
കൊയിലാണ്ടി: കൊയിലാണ്ടിയുടെ അഭിമാനമായ യുവ ക്രിക്കറ്റ് താരം രോഹന്‍ എസ്. കുന്നുമ്മല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ലേലപ്പട്ടികയില്‍ ഇടം പിടിച്ചു. ഇരുപത് ലക്ഷം രൂപയാണ് രോഹന്റെ അടിസ്ഥാന ലേലത്തുക. ബെംഗളൂരുവില്‍ വച്ച് ഫെബ്രുവരി 12, 13 തിയ്യതികളിലാണ് ലേലം നടക്കുക. 590 താരങ്ങളുടെ പട്ടികയാണ് ബി.സി.സി.ഐ പുറത്തു വിട്ടത്. മലയാളി താരം ശ്രീശാന്തും പട്ടികയിലുണ്ട്.
കൊയിലാണ്ടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാർഡിൽ ഒറ്റക്കണ്ടം എ.ജി പാലസ് നന്മനാരി താഴകുനി നാരായണൻ നായർ കോവിഡ് ബാധിച്ച് മരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദാക്ഷായണി അമ്മ ഭാര്യയാണ്. മക്കൾ: രാമകൃഷ്ണൻ (കൊയിലാണ്ടി കോടതി), രാജേഷ്, രതീഷ്, സുബജ (ഒറ്റക്കണ്ടം പാൽ സൊസൈറ്റി), ശ്രീജ. മരുമക്കൾ: ഷിംന , അതുല്യ, പ്രദീപൻ.
കൊയിലാണ്ടി നഗരത്തിലെ സിദ്ധിഖ് പള്ളിയുടെ ഖബർസ്ഥാനിൽ വൻ തീപിടുത്തം (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ വൻ തീപിടുത്തം, സിദ്ധിഖ് പള്ളിയുടെ ഖബർസ്ഥാനിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. പരിസരമെല്ലാം വ്യതിയാക്കി മാലിന്യങ്ങൾ കൂട്ടിയിട്ടതാണ് തീ കത്തിയത്. പുറത്തുനിന്നുള്ള ആളുകൾ ഇവിടെ ഭക്ഷണമാലിന്യങ്ങൾ കൊണ്ടിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ കൊയിലാണ്ടി ഫയർഫോഴ്‌സ് എത്തി തീ അണച്ചു. വീഡിയോ കാണാം:
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ആറുവര്‍ഷം തടവും പിഴയും; പോക്‌സോ കേസില്‍ വിധി പറഞ്ഞത് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി: പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് ആറുവര്‍ഷം തടവും മുപ്പത്തി അയ്യായിരം രൂപ പിഴയും. ഇടുക്കി അടിമാലി സ്വദേശി ആയ പുത്തന്‍ പുരക്കല്‍ ബിജുവിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒമ്പതുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021ല്‍ കൂരാച്ചുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2020ലാണ്
മീനങ്ങാടി ഹൈവേ കവര്‍ച്ചാ ക്വട്ടേഷന്‍ സംഘത്തിലെ ഒരു പ്രധാനി കൂടി അറസ്റ്റില്‍: പിടിയിലായത് പന്തലായനി സ്വദേശി അമല്‍
കൊയിലാണ്ടി: സ്വര്‍ണവും പണവുമായി വരുന്നവവരെ വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്ന ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കൊയിലാണ്ടി പന്തലായനി പൂക്കാട്ടുപറമ്പില്‍ അമല്‍ ആണ് അറസ്റ്റിലായത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അമല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊയിലാണ്ടി സ്റ്റേഷനില്‍ പതിമൂന്ന് ക്രിമിനല്‍ കേസുകളാണ് അമലിന്റെ പേരിലുള്ളതെന്ന് മീനങ്ങാടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കൊയിലാണ്ടി കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം; അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തിനശിച്ചു; തീപിടിച്ചത് സിഗരറ്റ് കുറ്റിയില്‍ നിന്നെന്ന് സംശയം (വീഡിയോ കാണാം)
കൊയിലാണ്ടി: കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തി നശിച്ചു. ഇന്ന് പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ രണ്ട് യൂണിറ്റ് വാഹനവുമായി സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്താന്‍ പറ്റാത്ത മലയായത് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സേനാംഗങ്ങള്‍ മലകയറി മുകളിലെത്തി ഫയര്‍ ബ്രേക്ക് ചെയ്തും പച്ചിലത്തണ്ട് ഉപയോഗിച്ചും തീക്കെടുത്തുകയായിരുന്നു. പൊലീസും നാട്ടുകാരും
കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം; അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തിനശിച്ചു; തീപിടിച്ചത് സിഗരറ്റ് കുറ്റിയില്‍ നിന്നെന്ന് സംശയം
കൊയിലാണ്ടി: കന്നൂര്‍ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ അഞ്ചേക്കറോളം പുല്‍ക്കാടുകള്‍ കത്തി നശിച്ചു. ഇന്ന് പതിനൊന്നുമണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ രണ്ട് യൂണിറ്റ് വാഹനവുമായി സ്ഥലത്തെത്തി. എന്നാല്‍ വാഹനം എത്താന്‍ പറ്റാത്ത മലയായത് തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സേനാംഗങ്ങള്‍ മലകയറി മുകളിലെത്തി ഫയര്‍ ബ്രേക്ക് ചെയ്തും പച്ചിലത്തണ്ട് ഉപയോഗിച്ചും തീക്കെടുത്തുകയായിരുന്നു. പൊലീസും നാട്ടുകാരും
കടുക്കുഴി ചിറ ഇനി മുചുകുന്നിന്റെ അഭിമാനമാകും! പ്രദേശത്ത് നടപ്പിലാക്കുന്നത് അഞ്ചുകോടി രൂപയുടെ പദ്ധതി
കൊയിലാണ്ടി: മുചുകുന്ന് കടുക്കുഴി ചിറ നവീകരിക്കുന്നു. കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. ഇത് ടെണ്ടര്‍ ആവുകയും കാസര്‍കോട് സ്വദേശിയായ മാഹിന്‍ ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കേരള ലാന്റ് ഡവലപ്പ്‌മെന്റ് ബോര്‍ഡാണ് ഇതിന്റെ എസ്റ്റിമേറ്റും മറ്റ് കാര്യങ്ങളുമെല്ലാം ചെയ്യുന്നത്. നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ചിറയിലേക്ക് വാഹനം എത്താനുള്ള
നാല് ജില്ലകള്‍ കൂടി ‘സി’ കാറ്റഗറിയില്‍; പൊതുപരിപാടികള്‍ പാടില്ല, തിയേറ്റര്‍ ജിം തുടങ്ങിയ അടയ്ക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി