Category: കൊയിലാണ്ടി
ബസ് തൊഴിലാളിയെ മർദ്ദിച്ച സംഭവം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അറസ്റ്റിൽ, കൊയിലാണ്ടിയിൽ ഇന്നത്തെ ബസ് സമരം പിൻവലിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് നടത്താനിരുന്ന സൂചനാ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഫെബ്രുവരി 17 ന് കൊയിലാണ്ടി ചെങ്ങോട്ട് കാവില്‍ വെച്ച് അപകടകരമായ നിലയിൽ ബസ് ഓടിച്ചു എന്നാരോപിച്ച് കൊയിലാണ്ടി സ്റ്റാൻ്റിൽ വെച്ച് ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബസ് സമരം പിന്‍വലിച്ചത്. സംഭവത്തിലെ പ്രതിയായ ഡി.വൈ.എഫ്.ഐ
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൊയിലാണ്ടി ദേശീയപാതയില്‍ മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം
കൊയിലാണ്ടി കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കൊല്ലം സിന്ധൂരം വീട്ടിലെ കിണർ വൃത്തിയാക്കനായി ഇറങ്ങിയതായിരുന്നു ഷുക്കൂർ(60). ശാരീരിക അസ്വസ്ഥതകൾ വന്നതോടെ തിരിച്ച് കയറാൻ പറ്റാതെയാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ കൊയിലാണ്ടി ഫർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴിസെത്തി ഇയാളെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ
കൊയിലാണ്ടി മുചുകുന്ന് സ്വദേശിനിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി : മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായി. വലിയ മലയില്‍ അശ്വതി (27), തേജല്‍ (7), തൃഷള്‍ (5) എന്നിവരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കള്‍ സ്‌കൂള്‍ ബസിലുമാണ് പോയത്. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ സ്‌കൂള്‍ അധികൃതരുമായി
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം; വിശദീകരണം നല്‍കി ഗുരുവായൂര്‍ ദേവസ്വം, വെടിക്കെട്ട് ആനളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിന് കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി
തിരുവന്തപുരം: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞതില്‍ വിശദീകരണം നല്‍കി ഗുരുവായൂര്‍ ദേവസ്വം. പടക്കം പൊട്ടിയപ്പോള്‍ പേടിച്ചാകാമെന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. വെടിക്കെട്ട് ആനളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിന് അവിടേക്ക് കൊണ്ടുപോകുന്നുവെന്ന് കോടതി ചോദിച്ചു. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആനകളെ ആന കോട്ടയ്ക്ക് പുറത്തേക്ക് എന്തിന് കൊണ്ടുപോകുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോകുമ്പോള്‍ ആനകളുടെ ഭക്ഷണകാര്യങ്ങളും മറ്റും എങ്ങനെ
കൊയിലാണ്ടി മുചുകുന്ന് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപം വന്‍ തീപ്പിടിത്തം; അടിക്കാടുകള്‍ കത്തിനശിച്ചു
കൊയിലാണ്ടി: മുചുകുന്നില്‍ സിഡ്‌കോയുടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് സമീപത്ത് അടിക്കാടിന് തീപ്പിടിച്ചു. വലിയ തോതില്‍ അടിക്കാട് കത്തിനശിച്ചു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. വേനലായതിനാല്‍ അടിക്കാടുകള്‍ ഉണങ്ങിക്കിടക്കുകയായിരുന്നു. ഇത് തീ വലിയ തോതില്‍ പടരാനിടയാക്കി.
അനുമതി നിഷേധിച്ചിട്ടും ആനയെ എഴുന്നള്ളിച്ചു; ബാലുശ്ശേരിയിൽ ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കുമെതിരെ കേസ്
ബാലുശ്ശേരി: അനുമതി ഇല്ലാതെ ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. വനംവകുപ്പാണ് നടപടിയെടുത്തത്. ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികൾക്കും ആന ഉടമയ്ക്കും എതിരെയാണ് കേസെടുത്തത്. നാട്ടാന പരിപാലന ചട്ടവും വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് നടപടി. ക്ഷേത്ര ഉത്സവത്തിൻ്റെ ഭാഗമായി ആനയെ എഴുന്നള്ളിക്കാൻ ഭാരവാഹികൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് അധികൃതർ തള്ളുകയായിരുന്നു.
ഇനി നാളുകളെണ്ണി കാത്തിരിക്കാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം തിയ്യതി കുറിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വര്‍ഷാന്ത ഉത്സവമായ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ കോട്ടൂര്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്‌നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍,
ആനയുടെ രക്തപരിശോധനയില്‍ മദപ്പാടിനുള്ള സാധ്യത കണ്ടെത്തി, പടക്കം പൊട്ടിച്ചത് അലക്ഷ്യമായി; മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്
കൊയിലാണ്ടി: കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് നാട്ടാന പരിപാലന ചട്ടത്തില്‍ വീഴ്ചവരുത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗുരുവായുര്‍ പീതാംബരന്‍ എന്ന ആനയ്ക്ക് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തേ ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആനയുടെ രക്തപരിശോധനയില്‍ മദപ്പാടിനുള്ള
ബസ്സിൽവെച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; കണ്ടക്ടറെ അറസ്റ്റ് ചെയ്ത് കോഴിക്കോട് വനിതാ പോലീസ്
കൊയിലാണ്ടി: ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊയിലാണ്ടി സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍. മുത്താമ്പി സ്വദേശി പോകോത്ത് താഴെകുനി വീട്ടില്‍ ശ്രീനാഥ് (22 വയസ്സ്)നെയാണ് കോഴിക്കോട് വനിത പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ (19.2.2025) രാവിലെ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേയ്ക്ക് പോകുന്ന ബസ്സില്‍വെച്ച് എലത്തൂര്‍ എത്തിയപ്പോഴാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയോട് അതിക്രമം നടത്തിയത്. കോഴിക്കോട്