Category: കൊയിലാണ്ടി
പി.ടി.ഉഷ പാര്‍ലമെന്റിലേക്ക്; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് നരേന്ദ്ര മോദി
കൊയിലാണ്ടി: ഒളിമ്പ്യന്‍ പി.ടി.ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയുടെ കായികരംഗത്തെ നേട്ടങ്ങള്‍ വളരെ അറിയപ്പെടുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും അതേപോലെ പ്രശംസനീയമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയോടൊപ്പമുള്ള
ആൺ-പെൺ ഭേദമില്ല, അവരിനി ഒരുപോലുള്ള വേഷം ധരിക്കും; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി കൊയിലാണ്ടി കാവുംവട്ടം യുപി സ്‌കൂൾ
കൊയിലാണ്ടി: കൊയിലാണ്ടി കാവുംവട്ടം യുപി സ്‌കൂളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സ്കൂൾ. പാന്റ്സും ഷർട്ടുമാണ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വേഷം. പദ്ധതിയുടെ കൊയിലാണ്ടി എഇഒ സുധ പിപി ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി. പുരുഷ മേധാവിത്വ സമൂഹത്തിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് കൊണ്ട്
കൂരാച്ചുണ്ടിയിലുൾപ്പെടെ ദുരന്തം വിതച്ച് മഴ ശക്തം; ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു
കോഴിക്കോട്: തോരാത്ത മഴയിൽ ജില്ലയിൽ ഒഴിയാതെ ദുരിതം. പന്ത്രണ്ടിലധികം വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട ചെയ്തു. കൂരാച്ചുണ്ട് വില്ലേജിലെ കുഴിപ്പള്ളി സുലോചനയുടെ വീടിനും മഴയിൽ ഭാഗിക തകരാർ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ്
‘ഒപ്പം നിന്നതിന് നന്ദി’; ബിഗ് ബോസ് വിന്നര്‍ കൊയിലാണ്ടിക്കാരി ദില്‍ഷ പ്രസന്നന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ നേട്ടം കൈവരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ അഭിനന്ദന പ്രവാഹമാണ് കൊയിലാണ്ടിക്കാരി ദില്‍ഷ പ്രസന്നന്. ആരാധകരുടെയും മാധ്യമങ്ങളുടെയും ബഹളത്തിനിടയില്‍ അവര്‍ തന്റെ പ്രതികരണം ഒറ്റവാക്കില്‍ ചുരുക്കി. ‘ ഒപ്പം നിന്നതിന് ഒരുപാട് ഒരുപാട് നന്ദി’ ദില്‍ഷ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഷോ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായെങ്കിലും ഇപ്പോഴും
ബിരുദ പഠനത്തിനായി ദൂരേ പോവേണ്ട, കാലടി സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിൽ ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ
കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. സംസ്കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ എന്നീ വിഷയങ്ങളിലാണ് കോഴ്സുകളുള്ളത്. ഓൺലൈനായി ജൂലെെ 15-വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 22 വയസ്സ്. യു.ജി.സി നാക് അക്രഡിറ്റേഷനിൽ ഏ ഗ്രേഡുള്ള സർവകലാശാലയിലെ എല്ലാ ബിരുദവിദ്യാർത്ഥികൾക്കും
‘അവിടെ നിന്നായിരുന്നു ദില്‍ഷ പ്രസന്നന്‍ എന്ന മത്സരാര്‍ഥിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്’; മലയാളത്തിന്റെ ലേഡി ബിഗ്‌ബോസ് കൊയിലാണ്ടിക്കാരി ദിൽഷയെ പറ്റി അഭിനേയത്രി അശ്വതിയുടെ കുറിപ്പ്
കൊയിലാണ്ടി: മിനിസ്ക്രീൻ മാമാങ്കം എന്ന് വിശേഷിപ്പിക്കുന്ന ബിഗ്‌ബോസിന്റെ ഫൈനല്‍ മുഹൂര്‍ത്തം അരങ്ങേറിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഏറിയിരിക്കുകയാണ്. വിജയിയെ പറ്റിയുള്ള വിവിധ അഭിപ്രായങ്ങളും ചര്‍ച്ചകളുമെല്ലാമായി സോഷ്യല്‍മീഡിയയും ബിഗ്‌ബോസിന് പുറകെ തന്നെയാണ്. ഇന്നലെ നടന്ന ഫിനാലെയിൽ വിജയിച്ചത് കൊയിലാണ്ടിക്കാരി ദിൽഷയാണ്. ബ്ലെസ്സ്ലി, റിയാസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുപ്പത്തിയൊൻപത് ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ
‘ബിഗ് ബോസ് കപ്പ് കൊയിലാണ്ടിക്കാരിയിങ്ങെടുത്തൂട്ടോ’; ആദ്യ വനിതാ വിജയി ആയി ദില്‍ഷ പ്രസന്നന്‍
കൊയിലാണ്ടി: ഹൃദയം പെരുമ്പറ കൊട്ടി കൊണ്ടേയിരുന്നു, മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും. ആകാംക്ഷകൾക്കൊടുവിൽ അവതാരകനായ മോഹൻ ലാൽ കൈ പിടിച്ചുയർത്തി കൊയിലാണ്ടിയുടെ സ്വന്തം ദിൽഷാ പ്രസന്നന്റെ. ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറു ദിനങ്ങൾ ജീവിച്ച്, പൊരുതിയാണ് ദിൽഷ വിജയ കൊടി പാറിച്ചത്. മലയാളം ബിഗ് ബോസ് സീസണിലെ ആദ്യ വനിതാ വിജയി ആണ് ദിൽഷ. ബിഗ്
ആ ക്യാമറ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു;ഗഫൂർ മൂടാടിക്ക് യാത്ര നൽകി നാട്; മരണം സംഭവിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോൾ
കൊയിലാണ്ടി: ഇനി ആ കണ്ണുകൾ തുറക്കില്ല, കുവൈറ്റിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ. കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂറിന്റെ വിയോഗം ഇനിയും വിശ്വസിക്കാനാവാതെ നാടും കുവൈത്തിലെ മലയാളി കൂട്ടായ്മയും. മകളുടെ വിവാഹത്തിനായി ജൂൺ ഇരുപത്തിരണ്ടിനാണ് ഗഫൂർ നാട്ടിലെത്തിയത്. എന്നാൽ നാട്ടിലെത്തി പത്തു ദിവസത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അസുഖ ബാധയേ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കുവൈത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ഗഫൂർ മൂടാടി അന്തരിച്ചു
കൊയിലാണ്ടി: കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി അന്തരിച്ചു. അസുഖ ബാധയേ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണു മരിച്ചത്. 49 വയസാണ്. കുവൈത്ത് ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക് റിസർച്ച് സെന്ററിൽ (കിസർ )ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം ദീർഘ കാലമായി
ശക്തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി മറിഞ്ഞു; കൊയിലാണ്ടിയിൽ മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി
കൊയിലാണ്ടി: ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് കൊയിലാണ്ടി ഹാർബറിലെ പുറംകടലിൽ ഫൈബർ തോണി മറിഞ്ഞത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.