Category: കൊയിലാണ്ടി
ഷിഹാബിനായി നേവിയുടെ ഹെലികോപ്റ്റര്‍ കൊയിലാണ്ടി പാലക്കുളം കടപ്പുറത്ത്; ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ നിര്‍ത്തി
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായി നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പേരാമ്പ്ര ന്യൂസ്
‘വിശപ്പ് തീർക്കാൻ കൈകുമ്പിളിൽ വെള്ളം ഒഴിച്ചു തരുന്ന ബിയുമ്മയുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല, അന്ന് പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും’; നിർമ്മൽ പാലാഴിയുടെ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം
കൊയിലാണ്ടി: പട്ടിണി നിറഞ്ഞ ബാല്യകാലത്തിൽ പച്ച വെള്ളത്തിനു പോലും ഇത്രയും രുചിയുണ്ടോ? വെള്ളം നൽകിയവർക്ക് പോലും ദൈവത്തോളം വിലയുണ്ടാവുമോ? അത്തരത്തിൽ തന്റെ സ്കൂൾ കാലത്തെ ഹൃദയ സ്പർശിയായ ജീവിത ഓർമ്മ പങ്കിടുകയാണ് ചലച്ചിത്ര തരാം നിർമ്മൽ പാലാഴി. ഉച്ച ഊണിന്റെ സമയത്ത് മറ്റുള്ള കുട്ടികൾ ആഹാരം കഴിക്കുമ്പോൾ ഒന്നിനും വക ഇല്ലാതിരുന്ന തങ്ങൾക്ക് പാള തൊട്ടിയിൽ
ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല
മൂടാടി: മൂടാടിയിൽ തോണി മറിഞ്ഞ് അപകടം. ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെയാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഷിഹാബ് (27) നെ കണാതായി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൂന്നു പേരാണ് വള്ളത്തിൽ കടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ വഞ്ചി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേര് നീന്തി രക്ഷപെട്ടു. കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസും
മാഹിയില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്
മാഹി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ തമ്മില്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗോപാലപേട്ട വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍
വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി കൊയിലാണ്ടിയിലെ പ്രധാന കഞ്ചാവ് വിൽപനക്കാരൻ മുഹമ്മദ് റാഫി പിടിയിൽ
കൊയിലാണ്ടി: വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മല്‍ മുഹമ്മദ് റാഫി (39)യെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 1050 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന വെയിംഗ് മെഷീനും, 24000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സി.ഐ എന്‍.സുനില്‍കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐമാരായ എം.എന്‍
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)
കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്
കുടയില്‍ കാറ്റുകുടുങ്ങി ട്രെയിനിലേക്ക് തെറിച്ച് പോയി; രക്ഷിക്കാനായി അമ്മക്കൈകള്‍ നീളും മുമ്പേ അപകടം; ആനന്ദിന്റെ മരണത്തില്‍ വിറങ്ങലിച്ച് കൊയിലാണ്ടി
കൊയിലാണ്ടി: പന്തലായനിയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചത് അമ്മയ്ക്കൊപ്പം പാളത്തിനരികില്‍ നില്‍ക്കുമ്പോള്‍. പന്തലായനി യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് (13) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്‌കൂള്‍ വിട്ട ശേഷം അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്നു ആനന്ദ്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും
മേലൂർ പൂക്കാട്ട് ബാലൻ അന്തരിച്ചു
കൊയിലാണ്ടി: മേലൂർ പൂക്കാട്ട് ബാലൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുരേഷ് ബാബു (മുൻ പ്രധാനാധ്യാപകൻ, മല്ലപ്പള്ളി എ.എം.എൽ.പി.എസ്), രമേശൻ (മുൻ പ്രധാനാധ്യാപകൻ, ഒള്ളൂര് ഗവ. യു.പി), ഷീബ, സന്തോഷ് (ഡ്രൈവർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത്), ബിന്ദു (കെ.ഡി.സി ബാങ്ക്, അത്തോളി). മരുമക്കൾ: ബീന (ഹെൽത്ത് നഴ്സ്, അരിക്കുളം പി.എച്ച്.സി), ഷെർലി (അധ്യാപിക, രാമകൃഷ്ണ
മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍
കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്
‘ഫിറ്റ്സുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞായിരുന്നു ആംബുലൻസിൽ, ചെങ്ങോട്ടുകാവ് മുതൽ കാർ മുന്നിലുണ്ട്, ഹോണടിച്ചിട്ടും സൈറൺ മുഴുങ്ങിയിട്ടും മാറ്റിയില്ല’; ദൗർഭാഗ്യകരമായ അനുഭവം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിവരിച്ച് ആംബുലൻസ് ഡ്രൈവർ (വീഡിയോ കാണാം)
കൊയിലാണ്ടി: ‘എത്ര ഹോണടിച്ചിട്ടും വഴി മാറുന്നേയില്ല, ജീവന്റെ വിലയില്ലേ ആംബുലൻസിലുമുള്ളത്, വഴി മാറി തരാഞ്ഞതെന്ത് കൊണ്ടാണെന്ന് ഇനിയും മനസ്സിലാകുന്നില്ല.’ കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർ റിയാസ് ചോദിക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഏറെ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ആംബുലൻസിൽ രോഗിയുമായി പോകുമ്പോൾ മുൻപിൽ കയറിയ ആൾട്ടോ കാർ വഴി മാറിക്കൊടുക്കാതെ ഏറെ ദൂരം പോവുകയായിരുന്നു.