Category: കൊയിലാണ്ടി

Total 1907 Posts

ശക്തമായ മഴ പെയ്ത പകലുകള്‍ മറയാക്കി കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള; പ്രദേശവാസികളുടെ സഹായമില്ലാതെ അസാധ്യമെന്നു നാട്ടുകാര്‍; ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലെ മരങ്ങള്‍ കൂടുതലായി കടത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കടത്തിയത് ഏഴുപത്തിയഞ്ചോളം മരങ്ങള്‍

കീഴരിയൂര്‍: കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള. 75 ഓളം ചന്ദനമരങ്ങളാണ് രണ്ടാഴ്ചക്കുള്ളില്‍ കവര്‍ന്നത്. പല ഉടമകളുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. ശക്തമായ മഴ പെയ്ത പകല്‍ സമയങ്ങളിലാണ് കൂടുതല്‍ മരങ്ങളും മുറിച്ചത്. മുറിച്ച മരങ്ങള്‍ കഷ്ണങ്ങളാക്കി ചെത്തിയ ശേഷം കാതല്‍ മാത്രമാണ് കൊണ്ടുപോയത്. റോഡരികില്‍ നിന്നും സ്ഥലമുടമകളോ മറ്റ് താമസക്കാരോ ഇല്ലാത്ത

താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകവെ വേദന കൂടി; ഒടുവില്‍ ആംബുലന്‍സ് പ്രസവമുറിയായി; കൊയിലാണ്ടി സ്വദേശിനിയ്ക്ക് ആംബുലന്‍സില്‍ ‘സുഖപ്രസവം’

കൊയിലാണ്ടി: ‘എത്രയും പെട്ടന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, എന്നാല്‍ യാത്രാമധ്യേ തന്നെ യുവതിക്ക് പ്രസവ വേദന കൂടി’, ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടയില്‍ 108 ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. കുറുവങ്ങാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ഇന്ന് 108 ജീവനക്കാരുടെ പരിചരണത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍

കൊല്ലത്ത് മിനിലോറി ബെെക്കിലേക്ക് മറിഞ്ഞു പരിക്കേറ്റ ഇരിങ്ങൽ സ്വദേശിയായ ബെെക്ക് യാത്രികൻ മരിച്ചു

കൊയിലാണ്ടി: മിനിലോറി ബൈക്കിലേക്ക് മറിഞ്ഞ് പരുക്കേറ്റ ഇരിങ്ങൾ സ്വദേശി മരിച്ചു. ഇരിങ്ങൽ കോട്ട കുന്നുമ്മൽ രാഗേഷ് ആണ് മരിച്ചത്. 42 വയസാണ്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ രാ​ഗേഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണമടഞ്ഞത്. ഇന്നലെ വെകീട്ടാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെക്ക് പോവുകയായിരുന്നു ​രാ​ഗേഷ്. കൊല്ലം ചിറയ്ക്ക് സമീപത്തുവെച്ച് മിനിലോറി ഡിവൈഡറിൽ

കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് രണ്ട് കിലോഗ്രാം കഞ്ചാവ്

കൊയിലാണ്ടി: കഞ്ചാവ് കൈവശം വച്ച കേസില്‍ ഒളിവിലായിരുന്ന കൊയിലാണ്ടി സ്വദേശിയെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ സ്വദേശിയായ വിഷ്ണു എന്ന ഇരുപത്തിയഞ്ചുകാരനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കേരള പൊലീസിന്റെ ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് രണ്ട് കിലോഗ്രാം കഞ്ചാവ് കൈവശം

സ്കൂൾ പരിസരത്ത് വിൽപ്പനയ്ക്കായി കഞ്ചാവുമായെത്തി, യുവാവിനെ കയ്യോടെ പൊക്കി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: വിൽപ്പനയാക്കായെത്തിയച്ച കഞ്ചാവുമായി കുറുവങ്ങാട് സ്വദേശിയായ യുവാവ് പിടിയിൽ. കുറുവങ്ങാട് കോടം താർ കുനി വി.കെ. അഫ്സൽ (35) ആണ് കൊയിലാണ്ടി എസ്.ഐ എം.എൽ.അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നതെ ഉച്ചയ്ക്കാണ് സംഭവം. കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് ന് സമീപത്ത വച്ച് പോലീസിനെ കണ്ടപ്പോൾ പരുങ്ങി കളിച്ച യുവാവിനെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കെെവശം പ്ലാസ്റ്റിക്

കൊയിലാണ്ടിയില്‍ വയോധികന് ചെള്ളുപനിയെന്ന് സംശയം; പ്രതിരോധ നടപടികള്‍ ഊര്‍ജിതം

കൊയിലാണ്ടി: നഗരസഭയിലെ 12-ാം വാര്‍ഡിലുള്ള വയോധികന് ചെള്ളുപനിയെന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പന്തലായനി സ്വദേശിയായ 79 വയസുകാരന് രോഗം സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ആശുപത്രിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പന്തലായിനി മേഖലയുടെ

‘തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ വേണം, അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണം’; കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം യന്ത്രവൽക്കരണ തെങ്ങ് കയറ്റ തൊഴിലാളി സംസ്ഥാന കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി താലൂക്ക് ലേബർ ഓഫീസർ ദിനേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ ശ്രീധരൻ കാരയാട്ന്റെ അധ്യക്ഷത വഹിച്ചു. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും സർക്കാർ ഇടപെടലുകൾ വേണമെന്നും തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക വർധിപ്പിക്കണമെന്നും അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം സർക്കാരിനോട്

അരിക്കുളത്ത് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; ഒരു ലക്ഷം രൂപയിലധികം നഷ്ടം

അരിക്കുളം: ജില്ലയിൽ രൂക്ഷ നാശനഷ്ടം വിതച്ച് കാലവർഷം കനക്കുന്നു. തിമിർത്തുപെയ്യുന്ന മഴയും ശക്തമായ കാറ്റും കൊയിലാണ്ടിയിലെ നിരവധി നാശ നഷ്ട്ടങ്ങൾ സൃഷ്ടിക്കുന്നു. അരിക്കുളം തൊണ്ടിച്ചം കണ്ടി ഫൈസലിന്റെ വീടിന് മുകളിൽ വീണ് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. ഇന്നലത്തെ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണാണ് നഷ്ടം സംഭവിച്ചത്. വീട്ടിന്റെ മുകൾ ഭാഗത്തു തെങ്ങ് വീണ് ഊണ്

വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട പരസ്യങ്ങളില്‍ നിന്ന് പിന്മാറണം; കൊയിലാണ്ടി സ്വദേശിനി ബിജിഷയടക്കം നിരവധി പേരെ ആത്മഹത്യയിലേക്ക് എത്തിച്ച ഓണ്‍ലൈന്‍ റമ്മി കളിയ്‌ക്കെതിരെ കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ നിയമസഭയില്‍

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനി ബിജിഷയടക്കം നിരവധി പേരെ ആത്മഹത്യയിലേക്ക് നയിച്ച ഓണ്‍ലൈന്‍ റമ്മി കളിയ്‌ക്കെതിരെയും ഇതിന്റെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നിയമസഭയില്‍. രാജ്യ ദ്രോഹ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

യുവ എഴുത്തുകാരിക്കുനേരെ ലൈംഗികാതിക്രമമെന്ന പരാതി; സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു

കൊയിലാണ്ടി: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ കൊയിലാണ്ടി പോലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്‌തെന്നുമായിരുന്നു യുവതിയുടെ പരാതി.

error: Content is protected !!