Category: കൊയിലാണ്ടി

Total 1906 Posts

ആല്‍മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ താഴേക്ക് വീണു; കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപത്തെ അപകടത്തില്‍ പരിക്കേറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: സിവില്‍ സ്റ്റേഷന് സമീപത്തെ ആല്‍മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊയിലാണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനോയ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30-നാണ് അപകടം. കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍

കൊയിലാണ്ടി പാലക്കുളത്ത് വയോധിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍

മൂടാടി: പാലക്കുളത്ത് വയോധിക റിങ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. അടിയാര വീട്ടിൽ സരോജിനിയെ(60) ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലുള്ള കിണറിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏകദേശം മുപ്പത് അടിയോളം ആഴവും വെള്ളവുമുള്ള റിങ് കിണറ്റിലാണ് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ത്തി വയോധികയെ പുറത്തെടുക്കുകയായിരുന്നു. ഫയർ

അപേക്ഷയിൽ തിരുത്തൽ വരുത്താം, കൂട്ടിച്ചേർക്കാം; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഇതോടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ കൂടുതല്‍

ദിൽഷയുടെ നാട്ടിലേക്ക് ഡോക്ടർ റോബിനെത്തുന്നു; ബിഗ് ബോസ് ആവേശം കൊയിലാണ്ടിയിലേക്ക്, ആഘോഷമാക്കാനൊരുങ്ങി ആരാധകർ

കൊയിലാണ്ടി: ആരാധക വൃന്ദങ്ങളെ ആവേശം കൊള്ളിച്ച് ഒടുവിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കൊയിലാണ്ടിയുടെ മണ്ണിലേക്കെത്തുന്നു. ഡോക്ടർ ജെപീസ് ക്ലാസ്സസ്സിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാൻ ആണ് റോബിൻ കൊയിലാണ്ടിയിൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിൽ കപ്പടിച്ചില്ലെങ്കിലും മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിൻ കൊയിലാണ്ടിയിലേക്കെത്തുന്നു എന്നുള്ള

സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി; കേസെടുത്ത് അന്വേഷണമാരംഭിച്ച് കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ വീണ്ടും പരാതി. കോഴിക്കോട് സ്വദേശിനിയാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നൽകിയതെന്ന് കൊയിലാണ്ടി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ്

കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍. സ്വര്‍ഗമെന്ന്

ഓപ്പറേഷന്‍ തിയേറ്റര്‍ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓര്‍ത്തോ ഡോക്ടര്‍ മുഹമ്മദ് റയീസ്; മലരേ മൗനമാ…ആ സുന്ദര രംഗങ്ങള്‍ കാണാം –

കൊയിലാണ്ടി: എന്താ ടെന്‍ഷന്‍ ഉണ്ടോ? ഏയ് ഇല്ലല്ലോ എന്നാല്‍ ഒരു പാട്ടായാലോ പിന്നെന്താ…… പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങള്‍ക്കാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ സാക്ഷ്യം വഹിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ നടന്ന രംഗമാണ് മുകളില്‍. ഇന്നലെ ഓപ്പറേഷനായി എത്തിയ

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം- യോഗ്യതയും മറ്റുവിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: താലൂക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി ക്കു കീഴിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് അഭിമുഖം. യോഗ്യതകൾ: നഴ്‌സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത. ഡയാലിസിസ് ടെക്‌നിഷ്യൻ: ഡി.ഡി.ടിയും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഡാറ്റ

ബലിതർപ്പണത്തിന് ഉരുപുണ്യകാവിലേക്ക് വാഹനവുമായാണോ പോകുന്നത്? എങ്കിൽ ശ്രദ്ധിക്കൂ.. മൂടാടിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിശദമായി അറിയാം

മൂടാടി: ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് പൂർണ്ണമായും ഒരുങ്ങി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം.നാളെയാണ് ഈ വര്‍ഷത്തെ കര്‍ക്കിടകവാവ്. പുലര്‍ച്ചെ നാല് മണി മുതല്‍ ഉരുപുണ്യകാവില്‍ ബലിതര്‍പ്പണം ആരംഭിക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം പൂർണ്ണ തോതിൽ ഇത്തവണ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ കർശന നിയന്ത്രങ്ങളുമുണ്ടാവും. ബലിതര്‍പ്പണം

ശക്തമായ മഴ പെയ്ത പകലുകള്‍ മറയാക്കി കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള; പ്രദേശവാസികളുടെ സഹായമില്ലാതെ അസാധ്യമെന്നു നാട്ടുകാര്‍; ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലെ മരങ്ങള്‍ കൂടുതലായി കടത്തി; രണ്ടാഴ്ചയ്ക്കിടയില്‍ കടത്തിയത് ഏഴുപത്തിയഞ്ചോളം മരങ്ങള്‍

കീഴരിയൂര്‍: കീഴരിയൂരിലെ മാവട്ട് മലയില്‍ വന്‍ ചന്ദനക്കൊള്ള. 75 ഓളം ചന്ദനമരങ്ങളാണ് രണ്ടാഴ്ചക്കുള്ളില്‍ കവര്‍ന്നത്. പല ഉടമകളുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മോഷണം നടന്നിരിക്കുന്നത്. ശക്തമായ മഴ പെയ്ത പകല്‍ സമയങ്ങളിലാണ് കൂടുതല്‍ മരങ്ങളും മുറിച്ചത്. മുറിച്ച മരങ്ങള്‍ കഷ്ണങ്ങളാക്കി ചെത്തിയ ശേഷം കാതല്‍ മാത്രമാണ് കൊണ്ടുപോയത്. റോഡരികില്‍ നിന്നും സ്ഥലമുടമകളോ മറ്റ് താമസക്കാരോ ഇല്ലാത്ത

error: Content is protected !!