Category: കൊയിലാണ്ടി

Total 1836 Posts

ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു

ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ

വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം

വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ,

കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്‌

കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക്‌ ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്‌. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പെരുവണ്ണാമൂഴി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. പെരുവണ്ണാമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടില്‍ അശ്വന്ത് (28)നു ആണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി.കെ ആണ് വിധി പുറപ്പെടുവിച്ചത്. 2020ല്‍ ആണ്

വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍

നൂറ് കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്

കൊല്ലം: പിഷാരികാവ് ക്ഷേത്രസന്നിധിയിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടർന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്.

മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി

കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ

കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ

കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന

കൊയിലാണ്ടി ഉള്ളൂര്‍ക്കടവില്‍ കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേത്; മരിച്ചത് പേരാമ്പ്ര സ്വദേശി

കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് പുഴയില്‍ നിന്ന് ചാടി മരിച്ച ആളുടേതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവെച്ച പറമ്പില്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ബാലുശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതലാണ് റാഷിദിനെ കാണാതായത്. തുടര്‍ന്ന് കണയങ്കോട് പാലത്തിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയില്‍

കൊയിലാണ്ടി ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ യുവാവിന്റെ മൃതദേഹം; കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേതെന്ന് സംശയം

കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിച്ചു. ഇന്ന് ഉച്ചയോടെ പാലം പണി നടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. കണയങ്കോട്ട് പാലത്തിന് സമീപത്തുനിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹമാണെന്ന സംശയമുണ്ട്. പാലത്തിന്റെ കമ്പിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം കരയിലേക്ക്

error: Content is protected !!