Category: കൊയിലാണ്ടി
വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം
അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: അകലാപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ നേരം ഇരുട്ടിയിട്ടും തുടരുന്നു. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിനെയാണ് കാണാതായത്. ഇരുപത്തിരണ്ടുകാരനാണ് അഫ്‌നാസ്. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്ന്
പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ
ബെെക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന മൂടാടി പാലക്കുളം സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു
കൊയിലാണ്ടി: ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഷംനാദ് ആണ് മരണപ്പെട്ടത്. 19 വയസാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ വച്ച് ഷംനാദ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു ബെെക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഷംനാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ
സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് തുടര്‍ച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാല്‍ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മള്‍ വിചാരിച്ചാല്‍ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ
കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്മേല്‍ മറിയുകയായിരുന്നു. ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക്
‘ആ ചെറുപ്പക്കാരുടെ മനസ്സിൽ പുഴുവരിച്ചു കിടപ്പിലായ ആ സ്ത്രീ മാത്രമായിരുന്നു’, ചെറിയൊരു പീടികമുറിയിൽ ആരംഭിച്ച പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഇന്ന് നാല് ഏക്കർ സ്ഥലത്ത് അന്താരഷ്ട്ര നിലവാരത്തിൽ; നെസ്റ്റിന്റെ കഥ നജീബ് മൂടാടിയുടെ ഹൃദയസ്പർശിയായ വാക്കുകളിലൂടെ
കൊയിലാണ്ടി: അന്ന് ആ ചെറുപ്പക്കാർക്കും അറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന്. നിസ്സഹായതയുടെ ഇരുണ്ട നിഴലിൽ കിടക്കുന്ന സ്ത്രീയ്ക്ക് പ്രതീക്ഷയുടെ അൽപ്പം പൊൻ വെളിച്ചം നൽകണമെന്ന ആഗ്രഹം, അങ്ങനെ തുടങ്ങിയ ചെറിയൊരു പണപ്പിരിവിൽ തുടങ്ങി, ഇന്ന് ഇങ്ങെത്തി നിൽക്കുന്നതാകട്ടെ നാല് ഏക്കർ സ്ഥലത്ത് എല്ലാ ആധുനിക സൗകര്യത്തോടുകൂടി നിർമ്മിച്ച കെട്ടിടത്തിൽ. ലോകത്തിനു മുൻപിൽ തന്നെ കൊയിലാണ്ടിക്ക് വലിയൊരു അഭിമാനമായി
നമ്പ്രത്ത് കരയിലെ കവർച്ചാ ശ്രമം: പ്രതിയുമായി കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്കിലെത്തി പൊലീസ് തെളിവെടുത്തു
കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണ കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതിയായ നടേരി മഞ്ഞളാടുകുന്നുമ്മല്‍ അഷ്‌റഫിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. നമ്പ്രത്തുകര ശാഖയിലും അഷ്റഫിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം വെെകീട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കിയെന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്
ആടുകറിയുണ്ട്, കോഴിക്കറിയുണ്ട്, മീനുകള്‍ കരിയാതെ പൊരിച്ചതുണ്ട്, ബീഫും പൊറോട്ടയുമുണ്ട് പോരാത്തതിന് കിടിലന്‍ ഇളനീര്‍ ജ്യൂസും; ഇതാ കൊയിലാണ്ടിയിലെ പുതിയ ഭക്ഷണ കേന്ദ്രം ‘കൊല്ലം ചിറയോരം
ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: കൊല്ലം ചിറയും പരിസരവും കൊയിലാണ്ടിയുടെ ഭക്ഷണ കേന്ദ്രമായി മാറുന്നു. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഭക്ഷണം കഴിച്ച് മടങ്ങാനും നിരവധിപേരാണ് ദിവസവും ഇവിടെ എത്തുന്നത്. കൂടാതെ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ ഇപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി തിരഞ്ഞെടുക്കുന്നതും ഇടംകൂടിയായി കൊല്ലംചിറ ഭാഗം മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളിലാണ്