Category: കൊയിലാണ്ടി
കൊയിലാണ്ടിയിൽ ട്രെയിൻ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; നിരവധി പേർക്ക് പരിക്ക്, രക്ഷപെടാൻ ശ്രമിച്ച ആക്രമികളെ യാത്രക്കാർ ഓടിച്ചിട്ട് പിടിച്ചു
കൊയിലാണ്ടി: മദ്യപിച്ചു തീവണ്ടിയിൽ കയറി യാത്രക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് യുവാക്കൾ പിടിയിൽ. മാഹിയിൽ നിന്ന് ട്രെയിൻ കയറി എന്ന് സംശയിക്കുന്ന ഇവരെ കൊയിലാണ്ടിയിൽ എത്തിയപ്പോൾ വണ്ടിയിൽ നിന്ന് പിടികൂടി പുറത്തു കൊണ്ടുവരികയായിരുന്നു, വടകരയിൽ നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ മുതൽ അസഭ്യം പറയുകയും ബ്ലെയ്‌ഡെടുത്ത് യാത്രക്കാരെ ആക്രമിക്കാൻ ആരംഭിക്കുകയുമായിരുന്നുവെന്നു ആക്രമത്തിൽ പരിക്കേറ്റവർ
ഇന്ന് നവമി, ഭക്തജനത്തിരക്കില്‍ പിഷാരികാവ് ക്ഷേത്രം; നാളെ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്നത് അഞ്ഞൂറോളം കുരുന്നുകള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ അവസാന ദിനത്തില്‍ ഭക്തജനത്തിരക്കില്‍ വീര്‍പ്പ് മുട്ടി കൊല്ലം പിഷാരികാവ് ക്ഷേത്രം. നവമി ദിവസമായ ഇന്ന് നൂറുകണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയത്. വിജയദശമി ദിവസമായ നാളെയും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ ആറ് മണിക്ക് നാദസ്വരക്കച്ചേരിയോടെയാണ് ക്ഷേത്രത്തിലെ പരിപാടികള്‍ ആരംഭിക്കുക. കോഴിക്കോട് അമൃത്‌നാഥും സംഘവുമാണ് കച്ചേരി അവതരിപ്പിക്കുന്നത്. നാദസ്വരക്കച്ചേരിക്ക് ശേഷം രാവിലെ
പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത് വ്യാജബോംബ്; വ്യക്തമായത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍
കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവത്തില്‍ പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയത് വ്യാജ ബോംബാണെന്ന് സ്ഥിരീകരിച്ചു. സ്റ്റീല്‍ ബോംബിന്റെ മാതൃകയില്‍ ഉള്ള മൂന്ന് പാത്രത്തിനകത്ത് പാറപ്പൊടി നിറച്ച നിലയിലാണ് വടിവാളിനൊപ്പം കണ്ടെടുത്തിരുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊയിലാണ്ടി സി.ഐ സുനില്‍ കുമാര്‍
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ബോംബും വടിവാളും കണ്ടെടുത്തു. പിഷാരികാവ് ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോബും ഒരു വടിവാളുമാണ് കണ്ടെത്തിയത്. അടുത്തുള്ള വീട്ടുകാരാണ് ആദ്യം ഈ ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ്
മിഠായി തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; നടുവണ്ണൂർ സ്വദേശിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി വാസുവിനാണ് ശിക്ഷ വിധിച്ചത്. അറുപത്തിയൊന്നു വയസ്സാണ് പ്രതിക്ക്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്കു മിഠായി തരാം
കൊയിലാണ്ടിയിൽ വാഹനത്തിൽ കറങ്ങി നടന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പേർ അറസ്റ്റിൽ, പിടികൂടിയത് 1500 പാക്കറ്റ് ഹാൻസ്
കൊയിലാണ്ടി: വാഹനങ്ങളിൽ കറങ്ങി നിരോധിത പുകയില വിറ്റു, കൊയിലാണ്ടിയിൽ രണ്ടു പേർ അറസ്റ്റിൽ. കുറുവങ്ങാട് ഐ.ടി.ഐ ക്ക് സമീപത്തു വെച്ചാണ് ഇവർ പിടിയിലായത്. നരിക്കുനി സ്വദേശി മോസിനും തിരുവനന്തപുരം സ്വദേശി രാജേന്ദ്രനും ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡും കൊയിലാണ്ടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: ഒമ്പത് വയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷിനെ (35) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി പോക്സോ നിയമ പ്രകാരം
കളി ചിരിയും തമാശയുമായി ഇനി അവനില്ല, അകലാപ്പുഴയിൽ മുങ്ങിമരിച്ച മുചുകുന്ന് സ്വദേശി അഫ്നാസിന്റെ മൃതദേഹം ഖബറടക്കി
കൊയിലാണ്ടി: കളി ചിരികളുമായി വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലേക്ക് അവനിനി തിരികെ വരില്ല. മുചുകുന്ന് കേളോത്ത് മീത്തല്‍ താമസിക്കുന്ന പുതിയോട്ടില്‍ അഫ്നാസിന് കണ്ണീരോടെ വിട നൽകി നാട്. അഫ്നാസിൻ്റെ മൃതദേഹം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ഞായറാഴ്ച വൈകീട്ട് കൂട്ടൂകാർക്കൊപ്പമാണ് അഫ്നാസ് അകലാപ്പുഴയിലെത്തിയത്. ചെറിയ ഫൈബര്‍ വള്ളത്തിൽ തുഴഞ്ഞ് അവർ പ്രകൃതി ഭംഗി ആസ്വദിക്കുകയായരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി
വടകര പൊലീസ് സ്റ്റേഷനില്‍ കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വടകര: വടകര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊയിലാണ്ടി സ്വദേശിയായ എ.എസ്.ഐ സജിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കല്ലേരി സ്വദേശി സജീവന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ വടകര സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റിയിരുന്നു. വിവിധ സ്റ്റേഷനുകളില്‍ നിന്നും വടകരയിലേക്ക് മാറ്റിയ ജീവനക്കാരനാണ്
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മാറ്റ് കൂട്ടാന്‍ മൂന്ന് കൊമ്പന്മാര്‍; നവരാത്രി മഹോത്സവം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം
കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഭക്തിയുടെ നൈര്‍മല്യം തുളുമ്പുന്ന ഒമ്പത് ദിനരാത്രങ്ങള്‍ വിവിധ ആഘോഷ പരിപാടികളോടെയാണ് ക്ഷേത്രങ്ങള്‍ കൊണ്ടാടുക. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നവരാത്രിയോട് അനുബന്ധിച്ച് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബര്‍ നാല് വരെ നീണ്ട് നില്‍ക്കും. തുടര്‍ന്ന് അഞ്ചിന് വിജയദശമിയും ആഘോഷിക്കും. നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി