Category: കൊയിലാണ്ടി

Total 2066 Posts

കൊയിലാണ്ടി പൊയിൽകാവിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മധ്യവയസ്കൻ മരിച്ചു

കൊയിലാണ്ടി: കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മധ്യവയസ്കൻ മരിച്ചു. പൊയിൽക്കാവ് കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. ഓക്സിജൻ ദൗർലഭ്യമുള്ള കിണറാണെന്ന് സംശയമുണ്ട്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ.ബാബു, ഫയർ ആൻഡ്

ബാലുശേരിയിൽ ഗൃഹോപകരണ സ്ഥാപനത്തിന് തീപ്പിടിച്ചു; കട പൂർണ്ണമായും കത്തി നശിച്ചു

ബാലുശേരി: ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയന്‍സസിനാണ് തീപ്പിടിച്ചത്. രാത്രി 12.30 തോടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. കട പൂര്‍ണമായും കത്തി നശിച്ചു. ബാലുശ്ശേരിയില്‍ നിന്നും പേരാമ്ബ്രയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി ദീർഘ നേരത്തെ പരിശ്രമത്തി നൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റ കാരണം വ്യക്തമല്ല. നിരവധി ഉപകരണങ്ങളൾക്കും കേടുപാടുകൾ

കൊയിലാണ്ടി മുത്താമ്പിയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

കൊയിലാണ്ടി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഡന്‍സാഫ് അംഗങ്ങളും കൊയിലാണ്ടി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നമ്പ്രത്തുകര മന്യത്തുകുറ്റിയില്‍ സിസോണ്‍ (30), മുത്താമ്പി നന്ദുവയല്‍കുനി അന്‍സില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 2.34ഗ്രാം എം.ഡി.എം.എ

പാലത്തിന് സമീപം ചെരുപ്പും കണ്ണടയും; കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. പാലത്തിന് സമീപത്ത് നിന്നും 15 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് വയസ്സ് പ്രായം തോന്നിയ്ക്കുന്ന പുരുഷന്റേതാണ് മൃതദേഹം. വെള്ള മുണ്ടും പച്ച കളര്‍ ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുന്നു.

കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം

കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ഇന്ന് 12 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്. ആരാണ് ചാടിയതെന്ന് വ്യക്തമല്ല. സമീപത്ത് നിന്നും ചെരുപ്പും കണ്ണടയും ലഭിച്ചിട്ടുണ്ട്. തിരച്ചിലിനായി വെള്ളിമാട്കുന്ന് നിന്നും സ്‌കൂബ ടീം സംഭവ

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിർത്തിയ കണ്ണൂർ ഷൊർണൂർ പാസ്സഞ്ചർ ട്രെയിനിൻ്റെ അടിവശം തീപടർന്നു; റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന്റെ അടിവശത്ത് തീപടര്‍ന്നു. ഇന്ന് വൈകീട്ടാണ് സംഭവം. 66323 നമ്പര്‍ കണ്ണുര്‍ ഷൊര്‍ണുര്‍ പാസ്സനജര്‍ മെമു ട്രെയിനിന്റെ അടിവശത്ത് തീപടര്‍ന്നത്. റെയില്‍വേ ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. 6:50 സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ അര മണിക്കൂര്‍ വൈകിയാണ് സ്റ്റാര്‍ട്ട് ചെയ്തത്. ബ്രേക്ക് ബൈന്‍ഡിങ്

ചേമഞ്ചേരിയിൽ മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മധ്യവയസ്‌ക്ക കിണറ്റില്‍ വീണ് മരിച്ചു. തുവ്വക്കോട് വെട്ട്കാട്ട്കുനി ഷീല ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ഭര്‍ത്താവ്: വിശ്വന്‍. മക്കള്‍: അനഘ, അശ്വേഷ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ്

കിണറ്റില്‍ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് താഴെ വീണു; ചേമഞ്ചേരിയിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം

ചേമഞ്ചേരി: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍

കൊയിലാണ്ടി പൊയിൽക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി: പൊയില്‍ക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 5 മണിയോടെ പൊയില്‍ക്കാവ് ഹൈവേ ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ യാത്രക്കാരനായ മധ്യവയസ്സക്കന് കാലിന് പരിക്കേറ്റു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുെട ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പിക്കപ്പ്

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി അത്തോളിയില്‍ യുവാവ് പിടിയില്‍

അത്തോളി: അത്തോളി വി.കെ റോഡില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശങ്ങളില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എം.ഡി.എം.എ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡി.വി.എസ്.പി

error: Content is protected !!