Category: കൊയിലാണ്ടി
24 ാം വയസ്സിലുണ്ടായ അപകടത്തിന് 64 ാം വയസ്സില്‍ ശസ്ത്രക്രിയ; അലമാര തകര്‍ന്ന് ചില്ല് തുളച്ചുകയറിയ തോടന്നൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 40 വര്‍ഷത്തിനുശേഷം
വടകര: നാല്‍പ്പതുവര്‍ഷം മുമ്പ് കൊയിലാണ്ടിയിലുണ്ടായ അപകടത്തില്‍ അലമാര തകര്‍ന്ന് കയ്യില്‍ തറച്ച ചില്ലിന്റെ അവശിഷ്ടം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വടകര തോടന്നൂര്‍ സ്വദേശി കെ.കെ.നായരുടെ കയ്യില്‍ നിന്നാണ് ചില്ല് പുറത്തെടുത്തത്. ഇപ്പോള്‍ 64 വയസുള്ള കെ.കെ.നായരുടെ 24ാം വയസിലായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തെ അലമാരയുടെ വാതിലിന്റെ ചില്ല് തകര്‍ന്ന് കയ്യില്‍ തുളച്ചുകയറുകയായിരുന്നു. അന്ന്
പത്താമുദയം കഴിഞ്ഞു, ഇനി കലയും ഭക്തിയും ഒത്തുചേരുന്ന തെയ്യക്കാലം; കൊയിലാണ്ടി കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ തിറയാട്ടം, തെയ്യക്കോലത്തിൽ നിറഞ്ഞാടി നിധീഷ് കുറുവങ്ങാട്
കൊയിലാണ്ടി: ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകൾ തെളിഞ്ഞു, സന്ധ്യമയങ്ങിയതോടെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങൾ നാല് ദിക്കിലും തെയ്യത്തിന്റെ പുറപ്പാട് അറിയിച്ചു. കണയങ്കോട് കിടാരത്തിൽ ശ്രീ. തലച്ചില്ലോൻ-ദേവീ ക്ഷേത്രത്തിൽ കാൽ ചിലമ്പ് കിലുക്കി, ദൈവവിളിയോടെ തെയ്യം പാഞ്ഞെത്തി. ഇന്നലെ തുലാപ്പത്ത് ഉത്സവത്തിൽ നിധീഷ് കുറുവങ്ങാട് തെയ്യം കെട്ടിയാടിയപ്പോൾ കൊയിലാണ്ടിയിലെങ്ങും കലയും ഭക്തിയും ഒന്നു ചേർന്ന അപൂർവ്വ അനുഭൂതി.
50 കോടി രൂപയോളം ചിലവിൽ കൊയിലാണ്ടിയിൽ ഉയരുന്നു സ്പെഷ്യാലിറ്റി സൗകര്യത്തോടെ സഹകരണ ആശുപത്രി; കിടത്തി ചികിത്സയ്ക്ക് ഇളവുകളും വാർഷിക വരുമാനം വരെ ലഭിക്കുന്ന ഓഹരികളിലൂടെ ജനങ്ങൾക്കും നിർമ്മാണത്തിൽ പങ്കാളികളാകാം
കൊയിലാണ്ടി: രോഗങ്ങളെ ഭയക്കേണ്ട, ആശുപത്രിയെതെന്ന വിഷമവും വേണ്ട, കൊയിലാണ്ടിയിൽ ഉയരുന്നു എല്ലാ വിധ സൗകര്യങ്ങളോടെ സ്പെഷ്യാലിറ്റി സഹകരണ ആശുപത്രി. ആതുര സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലെ സജീവ സാന്നിധ്യമായ കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സ്വന്തമായി പുതിയ അഞ്ച് നില കെട്ടിടം ഉയരുകയാണ്. 66379 ചതുരശ്ര അടി വിസ്തീരണം ഉള്ള കെട്ടിടത്തിൽ എല്ലാ അത്യാധുനിക ചികിത്സാ
വിഷസർപ്പത്തിന്റെ കൊത്തേറ്റ ഭക്തനെ സംരക്ഷിച്ച ദേവി, അർജുനൻ വനവാസകാലത്ത് ചതുരംഗം കളിച്ച പാറ; കഥകൾ ഉറങ്ങുന്ന മൂടാടിയിലെ ഉരുപുണ്യകാവിനെ കുറിച്ച് രഞ്ജിത്ത്.ടി.പി അരിക്കുളം എഴുതുന്നു
രഞ്ജിത്ത്.ടി.പി, അരിക്കുളം ഒരു പരിചയപ്പെടുത്തലിലൂടെയോ ഒരെഴുത്തിലൂടെയോ ഉരുപുണ്യകാവ് ദുർഗ്ഗാഭഗവതിക്ഷേത്ര ചൈതന്യത്തെ വിശദീകരിക്കാനാവില്ല, അത് അനുഭവിച്ചു തന്നെ അറിയണം. ഒരിക്കൽ ദർശനം നടത്തിയാൽ, വീണ്ടും വീണ്ടും നമ്മൾ ആ പുണ്യസങ്കേതത്തിലേക്ക് അറിയാതെ ആകർഷിക്കപ്പെടും. ഇന്ന് കാണുന്ന പ്രൗഢ ഗംഭീരമായ ചുറ്റുമതിലും, ടൈൽ പാകിമിനുക്കിയ നിലവും, എന്തിനും ഏതിനും പരിചാരകരും, ജീവനക്കാരുമില്ലാത്ത ഒരുക്ഷേത്രമുണ്ടായിരുന്നു വർഷങ്ങൾക്ക് മുമ്പ്. സമുദ്രതീരത്തായിട്ടും ഉപ്പുരസമില്ലാത്ത
പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയില്‍ മിനി മാരത്തോണ്‍; വിജയികള്‍ക്ക് സമ്മാനവും ട്രോഫിയും വിതരണം ചെയ്ത് ചക്കിട്ടപ്പാറ സ്വദേശി ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം
കൊയിലാണ്ടി: പൊലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് കൊയിലാണ്ടിയിൽ മിനി മാരത്തോൺ നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാരത്തോൺ ഒളിമ്പ്യൻ നോഹ നിർമ്മൽ ടോം ഉദ്ഘാടനം ചെയ്തു. അറുപതോളം സേനാംഗങ്ങൾ പങ്കെടുത്ത മാരത്തോൺ പൊതുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഡി.എച്ച്.ക്യു റിസർവ് ഇൻസ്പെക്ടർ ഇൻ-ചാർജ് റോയ്.പി.പി, കൊയിലാണ്ടി
കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: സിവിക് ചന്ദ്രൻ വടകര ഡിവൈ.എസ്.പി ഓഫിസിൽ കീഴടങ്ങി
കൊയിലാണ്ടി: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. രാവിലെ 9 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നിലാണ് കീഴടങ്ങിയത്. ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾ വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന്റ മുമ്പിൽ ഹാജരായത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് കീഴടങ്ങുന്നത്.
കൊയിലാണ്ടിയിലെ ധനസമാഹരണം തൃശൂര്‍ സ്വദേശിയുടെ പേരില്‍, പിരിച്ചെടുത്തത് ലക്ഷങ്ങള്‍, തനിക്ക് ലഭിച്ചത് 5,000 രൂപ മാത്രമാണ് യുവാവ്; കൊയിലാണ്ടിയിലെ ചാരിറ്റി തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രോഗിയും നിര്‍ധന കുടുംബത്തിലെ അംഗവുമായ തൃശൂരിലെ യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. ആതിരപ്പിള്ളിയില്‍ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയായ ഷിജു എന്ന യുവാവിന്റെ പേരിലാണ് ഇവര്‍ പണം പിരിച്ചത്. എന്നാല്‍ പിരിച്ച
കൊയിലാണ്ടിയിലും ചാരിറ്റി തട്ടിപ്പ്; ജീവകാരുണ്യത്തിനെന്ന പേരില്‍ ബസ് സ്റ്റാന്റില്‍ പണം പിരിച്ച സംഘം പിടിയില്‍
കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്ന സംഘം പിടിയില്‍. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ വച്ചാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് നിരവധി വ്യാജരേഖകളും പിടികൂടി. അസുഖം ബാധിച്ച തൃശൂര്‍ സ്വദേശി ഷിജുവിന്റെ പേരിലാണ് സംഘം കൊയിലാണ്ടിയില്‍ നിന്ന് ധനസമാഹരണം നടത്തിയത്. തൃശൂര്‍ ജില്ലയിലെ തന്നെ ആതിരപ്പിള്ളി സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇവരുടെ വാഹനവും
മൂടാടി വെള്ളറക്കാട് കാറുകൾ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു
കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ അന്തരിച്ചു. റിട്ട. അധ്യാപകൻ പയ്യോളി അങ്ങാടി മണിയൂർ കൃഷ്ണൻ ആണ് മരിച്ചത്. എൺപത് വയസ്സായിരുന്നു. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ആണ് വയോധികന് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറും
കൊയിലാണ്ടി വെള്ളറക്കാട് കാറുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ വെള്ളറക്കാട് വാഹനാപകടം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് നാലേ കാലോടെയായിരുന്നു അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ്