Category: കൊയിലാണ്ടി
വെങ്ങളം കാട്ടിലപീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് അപകടം; വടകര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച K L56 K8334,, KL 18 Ac3368
ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ
യാത്രക്കിടെ യുവതിക്ക് ദേഹാസ്വസ്ഥ്യം, ബസ് ആംബുലൻസാക്കി തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ചീറിപ്പാഞ്ഞു; യുവതിക്ക് തുണയായത് പയ്യോളി, വടകര സ്വദേശികളായ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ
കൊയിലാണ്ടി: വടകരയിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. എം ഫോർ സിക്സ് ബസിലെ ഡ്രൈവർ വടകര മേപ്പയിൽ സ്വദേശി ലിനീഷ് കെ കുനിയിൽ, കണ്ടക്ടർ പയ്യോളി ബിസ്മിനഗർ സ്വദേശി പുത്തൻപുരച്ചാലിൽ ഇസ്മയിൽ എന്നിവരാണ് യാത്രക്കാരിയ്ക്ക് തുണയായി
സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ മത്സര പരീക്ഷാ പരിശീലനവുമായി കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
കൊയിലാണ്ടി: പി.എസ്.സി /വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. 30 ദിവസത്തെ ക്ലാസാണ് സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് :9446043234 , 04962630588 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ
‘സ്‌കൂളിലെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ മാനസികമായി പീഡിപ്പിക്കുന്നു’; പ്രധാനാധ്യാപകനെതിരെ പരാതിയുമായി കൊയിലാണ്ടി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക, സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമെന്ന് പ്രധാനാധ്യാപകന്‍
കൊയിലാണ്ടി: പ്രധാനാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക. സ്‌കൂളില്‍ നടന്ന കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രധാനാധ്യാപകനായ കെ.കെ.മനോജിനെതിരെ അധ്യാപിക കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. സ്‌കൂളില്‍ വരാത്ത കുട്ടികളെ ഉച്ചക്കഞ്ഞി രജിസ്റ്ററില്‍ ചേര്‍ക്കുന്നത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് അധ്യാപിക പരാതിയില്‍
രാത്രി ഉറങ്ങാനായി കിടന്നു, രാവിലെ മുറിയില്‍ കാണാതായി; കൊയിലാണ്ടിയിൽ സ്ത്രീയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: ഗുരുകുലം ബീച്ചില്‍ ചന്ദ്രമതിയെന്ന സ്ത്രീയെ കാണാനില്ലെന്ന് പരാതി. അറുപത്തിയൊന്ന് വയസുണ്ട്. ഇന്നലെ രാത്രി ഉറങ്ങാനായി കിടന്നതാണ്. രാവിലെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രി ഉറങ്ങാന്‍ കിടന്ന അതേ വേഷത്തിലാണ് കാണാതായത്. പേഴ്‌സോ പണമോ കൊണ്ടുപോയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും
കൊയിലാണ്ടിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം തോട്ടുമുഖത്ത് കടലില്‍ കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ കണ്ടെത്തി. തണ്ണീംമുഖത്ത് ചെറിയ പുരയില്‍ ചന്ദ്രമതിയുടെ മൃതദേഹമാണ് തോട്ടുമുഖം കടപ്പുറത്ത് കണ്ടെത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാനായി കിടന്ന ചന്ദ്രമതിയെ രാവിലെ മുറിയില്‍ കാണാതായതോടെയാണ് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
വിലയേറിയ താരമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍; അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍, നോട്ടമിട്ട് പ്രമുഖ ടീമുകള്‍
കൊയിലാണ്ടി: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്താല്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ക്രിക്കറ്റ് താരമാണ് കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്. കുന്നുമ്മല്‍. അടുത്തിടെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും കേരളത്തിനായി മികച്ച പ്രകടനമാണ് മന്ദമംഗലം സ്വദേശിയായ രോഹന്‍ കാഴ്ച വച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടാറ്റ ഐ.പി.എല്‍
ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്
കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു
കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു. മേലേത്താനി ഹമീദിന്റെ മകൻ മുഹമ്മദ് അദിനാൻ ആണ് മരണപ്പെട്ടത്. ഇരുപത് വയസാണ്. കഴിഞ്ഞ ദിവസം ചെട്ടിക്കുളത്ത് വച്ച് അദിനാൻ സഞ്ചരിച്ച ബെെക്കും മറ്റൊരു ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം