Category: കൊയിലാണ്ടി
കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം; മോഷണം പോയത് ഉള്ളിയേരി സ്വദേശിയുടെ ബൈക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്ക് മോഷണം. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഡാലിയ പ്ലാസ ബില്‍ഡിംഗിലെ ആറ്റിറ്റിയൂഡ് അക്കാദമിയില്‍ പഠിക്കാനെത്തിയതായിരുന്നു നീരജ്. ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും ബൈക്കില്‍ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍
കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിന്‍തട്ടിയ സംഭവം; മരിച്ചത് സില്‍ക്ക് ബസാര്‍ സ്വദേശി
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ ഇന്നലെ സന്ധ്യയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. സില്‍ക്ക് ബസര്‍ പടിഞ്ഞാറയില്‍ ജംഷീദാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. വൈകുന്നേരം 6.45 ഓടെയായിരുന്നു സില്‍ക്ക് ബസാറിനു സമീപം യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബൈക്ക് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. നേരത്തെ കൊയിലാണ്ടിയിലെ പഴയ ശോഭികയില്‍ ജോലി ചെയ്തിരുന്നു
കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അല്‍പസമയത്തിനകം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Updating…
പേരാമ്പ്രയിലെ ഹോട്ടൽ ജീവനക്കാർക്ക് ഇനി ഹെൽത്ത് കാർഡ് നിർബന്ധം; ജോലിക്കാർ താമസിക്കുന്ന ഇടങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും
പേരാമ്പ്ര: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പേരാമ്പ്ര ഉൾപ്പെടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഹോട്ടലുകൾക്കും നിർദേശം ബാധകമാണ്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൊയിലാണ്ടി പയറ്റുവളപ്പില്‍ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിലെ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു. പതിനെട്ട് വയസായിരുന്നു. പൊയില്‍ക്കാവ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍: അനില്‍കുമാര്‍. അമ്മ: സിന്ധു, സഹോദരി: ഹില്‍മതേജസി. സഞ്ചയനം ചൊവ്വാഴ്ച നടക്കും. Also Read: ‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ
കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണംമോഷ്ടിച്ചു; സമീപത്തെ വീട്ടിലും വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടിക്കാന്‍ ശ്രമം
കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ വീട്ടിനുള്ളിലും മോഷ്ടാവ് കയറി. ക്ഷേത്രത്തിനു പിറകില്‍ പൂളക്കണ്ടി രാധാകൃഷ്ണന്റെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി അലമാര തകര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി
കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; വഗാഡ് കമ്പനിയുടെ ലോറിയിടിച്ച് ബെെക്ക് യാത്രികന് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിന് സമീപത്ത് വഗാഡ് കമ്പനിയുടെ ടിപ്പർ ലോറിയിടിച്ച് ബെെക്ക് യാത്രികന് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ മണി (29) എന്ന യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.45 ഓടെയാണ് അപകടം. വഗാഡിന്റെ ലോറിയാണ് അപടകത്തിനിടയാക്കിയത്. റോഡിലൂടെ പോവുകയായിരുന്ന ബെെക്കിനെ വഗാഡിന്റെ കോൺക്രീറ്റ് മിക്സർ ലോറി ഇടിക്കുകയായിരുന്നു.
അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു
അരിക്കുളം: കെ.പി.മായന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം.റസിയ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഉള്ള്യേരി സ്വദേശിയാണ്. കുറച്ചുനാളായി അസുഖബാധിതയായി കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുപ്പതുവര്‍ഷത്തിലേറെയായി അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ മലയാളം അധ്യാപികയായി ജോലി ചെയ്യുകയാണ്. നേരത്തെ ഹൈസ്‌കൂളിലും പിന്നീട് ഹയര്‍ സെക്കണ്ടറിയിലും അധ്യാപികയായിരുന്നു.
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ് പെരുണ്ണാന്‍
കൊയിലാണ്ടി: കേരള ഫോക് ലോര്‍ അക്കാദമിയുടെ 2021ലെ തെയ്യം യുവ പ്രതിഭാ പുരസ്‌ക്കാരം നേടി കൊയിലാണ്ടി കാവുംവട്ടം സ്വദേശി നിധീഷ്. തെയ്യം കലാരംഗത്തെ നിധീഷിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പതിനാറ് വയസുമുതല്‍ തെയ്യം കലാരംഗത്ത് സജീവമാണ് നിധീഷ്. പാരമ്പര്യമായി ഈ രംഗത്തേക്ക് എത്തിയതാണ് അദ്ദേഹം. പതിനാറാം വയസില്‍ വാഴേക്കണ്ടി ശ്രീനാഗകാളി ക്ഷേത്രത്തില്‍ തെയ്യം കെട്ടിയാടിക്കൊണ്ടാണ് അദ്ദേഹം
നടുവത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ആട് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും കയറാനാകാതെ കുടുങ്ങി; ഒടുക്കം ആടിനെയും യുവാവിനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്
നടുവത്തൂര്‍: കിണറില്‍ വീണ ആടിനും രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറ്റില്‍ പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒടുക്കം കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. നടുവത്തൂര്‍ എരഞ്ഞഇക്കോത്ത് പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്. വീട്ടുകാരുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ യുവാവ് ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പിന്നീട് കയറാനാവാതെ കുടുങ്ങുകയായിരുന്നു.