Category: കൊയിലാണ്ടി

Total 2066 Posts

സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ

ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നടുവണ്ണൂര്‍, പൂനത്ത്, വായോറ മലയില്‍ വീട്ടില്‍ ബിജു (42)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസ് ആസ്പദമായ

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. കൊല്ലം മാടത്തുമ്മല്‍ വീട്ടില്‍ നാസര്‍ ആണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് അരവിന്ദ് ഘോഷ് റോഡില്‍ റഹ്‌മത്ത് ഹോട്ടലിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കയ്യിലിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.   കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബില്‍സാജ് ബസാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കയറുന്ന നിലയിലായിരുന്നു ബൈക്ക് യാത്രികന് റോഡില്‍ വീണത്. എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹം

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് കോരപ്പുഴ സ്വദേശിനി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസിൽ ഷൈജ (48) ആണ് ഇന്ന് വൈകുന്നേരം അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് 6.45 ഓടെയാണ് കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. ടാങ്കർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം റോഡിലൂടെ കൊണ്ടുപോവുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക്

കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി ഏഴ് മണിയോടെ കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ ഉടനെ കൊയിലാണ്ടി താലൂ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം

റോഡ് മുറിച്ചു കടന്നത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷം, അപകടത്തിനിടയാക്കിയത് അതിവേഗമെത്തിയ ലോറി- കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ലോറിയിടിച്ച് വയോധികന്‍ മരിക്കാനിടയായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചേലിയ എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇരുവശത്തും നോക്കി വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അദ്ദേഹം റോഡ് മുറിച്ചു കടക്കുന്നത്. എന്നാല്‍ അമിത വേഗതയിലെത്തിയ ലോറി അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ചുദൂരെ ലോറി

മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ പൂവെടിക്കിടെ അപകടം; പൂവെടി ആളുകള്‍ക്കിടയിലേക്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മൂടാടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് പൂവെടിക്കിടെ അപകടം. പൂവെടി ആളുകള്‍ക്കിടയിലേക്ക് പൊട്ടി തെറിച്ച് രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. അഭിനന്ദ്, സംഗീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വലിയ കവുങ്ങിലാണ് പൂവെടി കെട്ടിവെക്കുന്നത്. ഇത് കെട്ടിവച്ചതിലുള്ള അപാകമാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നു. പരിക്കേറ്റ രണ്ടുപേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. താഴെ തീ കൊളുത്തിയാല്‍ ഓരോ

താലൂക്ക് ആശുപത്രിയിലെത്തിയത് ഡയാലിസിസിനായി; കൊയിലാണ്ടിയില്‍ ലോറിയിടിച്ച് മരിച്ചത് ചേലിയ സ്വദേശി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത് ചേലിയ സ്വദേശി. എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് മരിച്ചത്. അറുപത്തിയേഴ് വയസായിരുന്നു. ചേലിയ മഹല്ല് മുന്‍ പ്രസിഡന്റ് മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറുമായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു അപകടം. വൃക്ക രോഗിയായ അഹമ്മദ് കോയ ഡയാലിസിസ് ചെയ്യാനായാണ് താലൂക്ക്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; ചേലിയ സ്വദേശിയായ വയോധികന്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ചേലിയ സ്വദേശിയായ വയോധികന് ദാരുണാന്ത്യം. അഹമ്മദ് കുട്ടി (60) ആണ് മരിച്ചത്. ചായ കുടിക്കാനായി ആശുപത്രിയില്‍ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Summary: Elderly

error: Content is protected !!