Category: കൊയിലാണ്ടി

Total 2086 Posts

കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് വീണു; ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ വീണു. രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. ഇയാൾ പയ്യോളി സ്വദേശിയാണെന്നാണ് വിവരം. ട്രെയിനില്‍ നിന്നും ഒരാള്‍ വീഴുന്നത് കണ്ട മറ്റ് യാത്രക്കാര്‍ ചെയിന്‍ വലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ പൊയില്‍ക്കാവില്‍ നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാരും റെയില്‍വേ പോലീസും, കൊയിലാണ്ടി അഗ്നിരക്ഷാ

കോരപ്പുഴയില്‍ ചാടിയതെന്നു കരുതുന്നയാളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവില്‍ നിന്നും കണ്ടെത്തി; വടകര സ്വദേശിയുടെതെന്ന് സംശയം

കൊയിലാണ്ടി: കാപ്പാട് കണ്ണന്‍കടവില്‍ നിന്നും മൃതദേഹം കണ്ടെത്തി. കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടേതാണെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.

കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി, വടകര സ്വദേശിയുടെതെന്ന് സൂചന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് വടകര സ്വദേശിയെന്ന് സംശയം. പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍

കൊയിലാണ്ടി ചൂരൽ കാവ് ക്ഷേത്രത്തിലും കണയങ്കോട്ടും നടന്ന മോഷണം; പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച് പോലീസ്

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും കണയങ്കോട് കെമാർട്ടിലും നടന്ന മോഷണ സംഭവങ്ങളിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴെ ഇ.എം.അഭിനവ് (24), ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുറച്ചുദിവസം മുമ്പ് ചേവായൂരിൽ വെച്ച് കൊയിലാണ്ടി പൊലീസും ചേവായൂർ പൊലീസുമാണ് പ്രതികളെ

കൊയിലാണ്ടി അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഊരള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: അരിക്കുളത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഊരള്ളൂര്‍ മനത്താനത്ത് സ്വദേശി അര്‍ജുനാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ ഒറവിങ്കല്‍ താഴെ വളവില്‍ ഇടിച്ച് ബൈക്ക് ഡ്രൈനേജിലേക്ക് വീണ നിലയില്‍ മറ്റ് യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. അർജുനെ അബോധാവസ്ഥയില്‍

ബസിലെ സഹയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ശല്യംചെയ്തു; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

അത്തോളി: ബസിലെ സഹയാത്രക്കാരിയെ ശാരീരികമായി ഉപദ്രവിച്ച കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് ഇരുപത്തി രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് ഒപ്പം നിന്ന ‘സൂപ്പർ എഐ’; ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര കൈയ്യടി

കൊയിലാണ്ടി: ഉള്ള്യേരി സ്വദേശിയുടെ നിർമിതബുദ്ധി സ്റ്റാർട്ടപ്പിന് രാജ്യാന്തര അംഗീകാരം. കുറ്റിക്കാട്ടൂർ എഡബ്ല്യുഎച്ച് എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥിയായ അരുൺ പെരൂളി ആണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. ലോകോത്തര എഐ കമ്പനിയായ എൻവീഡിയയുടെ സ്റ്റാർട്ടപ് ഇൻസെപ്ഷൻ പദ്ധതിയിലാണ് അരുണിന്റെ സ്റ്റാര്‍ട്ടപ് ഇടം പിടിച്ചത്‌. പ്രകൃതിദുരന്ത സമയങ്ങളിൽ സൈനികർക്കും രക്ഷാപ്രവർത്തകർക്കും സഹായകമാകുന്നതും സ്വയം പ്രവർത്തിക്കുന്നതു നിർമിതബുദ്ധി പ്രോജക്റ്റുകളാണ് അരുണിന്റെ കമ്പനിയായ

കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്ത്; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊയിലാണ്ടി: കര്‍ണ്ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ എം.പി. മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരാണഅ പിടിയിലായത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും 240 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ്

കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു. പുളിയഞ്ചേരി സ്വദേശി കുന്നുമ്മൽ താഴെ സതീശൻ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശൻ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

ഫോണ്‍ കണ്ടെത്തിയത് വടകര ലോകനാര്‍കാവ് പരിസരത്തു നിന്ന്; കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ചേലിയ പാലോട്ട്കണ്ടി ദീപേഷ് (40) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ജോലി ചെയ്യുന്ന കല്ലാച്ചി ടയര്‍ പഞ്ചര്‍ വര്‍ക്സ് കടയില്‍ നിന്നും രാവിലെ വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോള്‍

error: Content is protected !!