Category: കൊയിലാണ്ടി
ഇനി കാത്തിരിപ്പിന്റെ നാളുകള്‍; എല്ലാംമുറപോലെ, കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വര്‍ഷാന്ത ഉത്സവമായ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍, ശശികുമാരന്‍ നമ്പീശന്‍, ചെയര്‍മാന്‍
കൊയിലാണ്ടി മൈക്രോ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 22 കാരിയായ വയനാട് സ്വദേശിനിയെ; മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
കൊയിലാണ്ടി: മൈക്രോ ലാബിന്റെ ലാബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വയനാട് ജില്ലയിലെ വൈത്തിരി സ്വദേശിനിയെ. ലാബിന്റെ മാനേജറായി ജോലി ചെയ്യുകയായിരുന്ന ജസീല തസ്‌നിമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വയസായിരുന്നു. ലാബിന്റെ മുകള്‍ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് ലാബ് അധികൃതര്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഇവര്‍ അവധിയിലായിരുന്നെന്നും ഇന്ന് രാവിലെ ഓഫീസില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ
കൊയിലാണ്ടി മൈക്രോ ലാബില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍
കൊയിലാണ്ടി: മൈക്രോ ലാബില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ലാബിന്റെ മൂന്നാം നിലയിലെ ജനല്‍ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ലാബിലെ ജീവനക്കാരിയാണ് മരിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം സംഭവസ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയശേഷമേ ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ
അനധികൃതമായി മദ്യം കടത്തി; മാഹി മദ്യവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍
വടകര: അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നാഷണല്‍ ഹൈ വേയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി മുചുകുന്ന് സ്വദേശി പിലാത്തോട്ടത്തില്‍ രാജനാണ് (38) 7.5 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. അനധികൃതമായി മാഹി മദ്യം കടത്തിക്കൊണ്ടു പോകുന്നു എന്ന് കോഴിക്കോട് എക്‌സൈസ് ഇന്റലിജിന്‍സ് ബ്യുറോയിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ നല്‍കിയ
ചാരായവുമായി ഓട്ടോയിൽ സർക്കീറ്റ്; കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി എക്സെെസ് പിടിയിൽ
കൊയിലാണ്ടി: ഓട്ടോയിൽ ചാരായ വില്പന നടത്തുന്ന ചെങ്ങോട്ട്കവ് സ്വദേശി എക്സെെസ് പിടിയിൽ. ചെങ്ങോട്ടുകാവ് ചേലിയ കളത്തിൽ മീത്തൽ നാരായണൻ(56) ആണ് പിടിയിലായത്. കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാരായണനിൽ നിന്നും രണ്ട് ലിറ്റർ വാറ്റുചാരായവും അത് കടത്താനുപയോഗിച്ച KL56C 8872 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; ജനറല്‍ സെക്രട്ടറിയായി കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിൽ
കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഉൾപ്പെട്ട പുതിയ ഭാരവാഹികള്‍ ഇനി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയെ നയിക്കും.എം.എ റസാഖ് മാസ്റ്റര്‍ ആണ് പ്രസിഡന്റ്. കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിലിനെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറർ. കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, പി.
കാപ്പാട് ബെെക്കപകടം; വടകര സ്വദേശിയായ ഇരുപത്തിനാലുകാരൻ മരിച്ചു
കൊയിലാണ്ടി: കാപ്പാട് ബെെക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. കാപ്പാട് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കണ്ടെത്തിയത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുമാസത്തിനുശേഷം സതീഷും കുടുംബവും അമലിനെ കണ്ടു; ചേതനയില്ലാതെ; ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊയിലാണ്ടി നന്തി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: ദുബായിലെ റാഷിദിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നന്തി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം നന്തിയിലെ വീട്ടിലെത്തിച്ചത്. അധികം വൈകാതെ തന്നെ സംസ്‌കാര ചടങ്ങുകളും നടന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയാണ് മൃതദേഹം സോണാപൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും ആംബുലന്‍സില്‍ എയര്‍പോര്‍ട്ടിലെത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെ
‘280 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടിരുന്നു, യുവതി ഷാള്‍ സ്വയം ഊരിനല്‍കിയത്’; ട്രെയിന്‍ മാറിക്കയറി കൊയിലാണ്ടിക്ക് പകരം കോഴിക്കോട് ഇറങ്ങിയ യുവതിയെ ടിക്കറ്റ് പരിശോധക അപമാനിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ
കോഴിക്കോട്: ട്രെയിന്‍ മാറി കയറിയതിന് ബാലുശ്ശേരി സ്വദേശിനിയായ യുവതിയോട് റെയില്‍വേ ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന പരാതിയില്‍ വിശദീകരണവുമായി റെയില്‍വേ. മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി സ്വയം ഷാള്‍ ഊരിയെടുത്ത് നല്‍കിയതാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് യുവതിയോട് 280 രൂപ ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവതി സ്വയം ഷാള്‍ വലിച്ചു
അവാര്‍ഡ് തിളക്കത്തില്‍ എം.എസ്. ദിലീപ്; അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന് ചട്ടമ്പി സ്വാമി സാഹിത്യ ആക്കാദമി പുല്ലാങ്കുഴല്‍ അവാര്‍ഡ്
പേരാമ്പ്ര: ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമിയുടെ പുല്ലാങ്കുഴല്‍ അവാര്‍ഡ് മ്യൂസിക് ഡയറക്ടറും ഗായകനുമായ എം.എസ്. ദിലീപിന്. അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ദിലീപ്. അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍ നിന്നും ഏറ്റുവാങ്ങി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് രചന നിര്‍വഹിച്ച മാ ന ഏകസ്മിന്‍ എന്ന സംസ്‌കൃത ശ്ലോകങ്ങള്‍