Category: കൊയിലാണ്ടി
കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.
ദേശീയപാതയില്‍ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക്; പയ്യോളി മുതല്‍ നന്തിവരെയുള്ള റോഡില്‍ പല ഭാഗങ്ങളിലും ചെളിയും വെള്ളവും
കൊയിലാണ്ടി: ഇന്നലെ വൈകുന്നേരം മുതല്‍ രാത്രി വൈകും വരെ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ തുടരുന്നു. പയ്യോളി മുതല്‍ നന്തിവരെയുള്ള പല ഭാഗങ്ങളിലും റോഡില്‍ ചെളിയും വെള്ളവും കെട്ടിനില്‍ക്കുകയാണ്. വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയാണ്. കൊയിലാണ്ടി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്തും സ്ഥിതി ഇതുതന്നെയാണ്. പൊയില്‍ക്കാവ് രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം; യുവാവ് മരിച്ചു
കൊയിലാണ്ടി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പന്നിക്കോട് പാറമ്മല്‍ സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 7.10ഓടെയാണ് മുക്കത്തിനടുത്ത് വലിയപറമ്പില്‍ അപകടമുണ്ടായത്. മുക്കം ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ
കൊയിലാണ്ടി ആനക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. നാല് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റ് പഞ്ച് ഇവിയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ആയതിനാല്‍ കട നേരത്തെ പൂട്ടിയിരുന്നു. അതിനാലാണ്
ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ലോറി മോഷ്ടിച്ച് കടന്നു, അമിത വേഗതയിൽ പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; കൊയിലാണ്ടി സ്വദേശിയായ ലോറി മോഷ്ടാവ് പിടിയിൽ
ഇടുക്കി: ചായ കുടിക്കാനായി ഡ്രൈവർ നിർത്തിയിട്ട ലോറി മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽ പെട്ട് കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയൻ (42) ആണ് പിടിയിലായത്. കുട്ടിക്കാനത്തായിരുന്നു സംഭവം. ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയത്തായിരുന്നു നിർത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നത്. അമിതവേഗത്തില്‍ ഓടിച്ചു പോകുന്നതിനിടെ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി; സംസ്‌കാരം ഇന്ന്
ചേമഞ്ചേരി: പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ ഗോപാലന്റെയും മാധവിയുടെയും
കൊയിലാണ്ടി ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; പൊയില്‍ക്കാവ് സ്വദേശിയെന്ന് സംശയം
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം 3.30ഓടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അല്പം വടക്കായി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മോറാണ് തട്ടിയത്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചേമഞ്ചേരി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. Description: A middle-aged man
ചേമഞ്ചേരി തിരുവങ്ങൂരില്‍ ചരക്ക് ലോറി താഴ്ന്നു; വന്‍ ഗതാഗതക്കുരുക്ക്
ചേമഞ്ചേരി: തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് സമീപം ലോറി താഴ്ന്ന് ഗതാഗത തടസ്സം. ഇന്ന് ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് ചരിഞ്ഞത്. ദേശീയപാതയില്‍ പണി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് ലോറിയുടെ പിറകിലത്തെ ടയര്‍ താഴ്ന്നിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തേയ്ക്ക് നിലവില്‍ വലിയ ബ്ലോക്കാണുള്ളത്. ലോറി ഉയര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും
കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാള്‍ മരിച്ചു. അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി ആനക്കുളം ഭാഗത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ലൈംഗികാതിക്രമം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്
കൊയിലാണ്ടി: ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.നിഥിനെതിരെ കേസ്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി,