Category: കൊയിലാണ്ടി
മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു
കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും, രാധയുടെയും
കാണാതായ യുവാവിനെ കാപ്പാട് തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാപ്പാട്: ഇന്നലെ മുതൽ കാണാതായ യുവാവിനെ കാപ്പാട് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കലാത്ത് അബ്ദുൽ റഷീദ് മകൻ മുഹമ്മദ് ഹാഷിം (23) ആണ് മരിച്ചത്. ഇന്നലെ വെെകീട്ട് ആറരമുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കാപ്പാട് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്
പിഷാരികാവ് കാളിയാട്ടം: ദേശീയപാതയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ടത് ഇപ്രകാരം…
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇന്ന് മുതലാണ് ഗതാഗത നിയന്ത്രണം. ചെറിയവിളക്ക് ദിവസമായ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണി
നന്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി
കൊയിലാണ്ടി: നന്തി പരപ്പരക്കാട്ട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് കൊമ്പങ്ങണ്ടി സ്വദേശി സന്തോഷ് (47) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: ചിരുത. അച്ഛന്‍: ചാപ്പന്‍, സഹോദരന്‍: മനോജ്, അശോകന്‍, ഷാജി, ദേവി.
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം
വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിലാണ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒന്‍പത് മണി
ഇനി എട്ട് നാളുകൾ നാടിനാഘോഷം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി
ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ജഡ്ജ് ടി.പി. അനില്‍ നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാര്‍ത്ഥനെ (61) തിരെ ശിക്ഷ വിധിച്ചത്.
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി നാട്; സമഗ്രവാര്‍ത്തകളുമായി പേരാമ്പ്ര ന്യൂസ് ഡോട് കോമും
കൊയിലാണ്ടി: ഇത്തവണത്തെ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ കോടിയേറ്റ ചടങ്ങുകള്‍ നടക്കുന്നതോടെ ക്ഷേത്രവും പരിസരവും ഉത്സവലഹരിയിലാവും. പിഷാരികാവിലെ ഉത്സവാവേശം ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കാന്‍ കാളിയാട്ട മഹോത്സവത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിങ്ങുമായി പതിവുപോലെ ഇത്തവണയും പേരാമ്പ്ര ന്യൂസ് ഡോട്
കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ഡപ്യൂട്ടി കലക്ടറുമായിരുന്ന റംല കുഴഞ്ഞുവീണു മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി എ.ജി പാലത്ത് നെല്ല്യാടി വീട്ടില്‍ റംല കുഴഞ്ഞുവീണു മരിച്ചു. അറുപത് വയസായിരുന്നു. ഇന്ന് വൈകുന്നേരം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
കുഴഞ്ഞുവീഴുന്നതിന്റെ തൊട്ടുമുമ്പ് വരെ ആവേശത്തോടെ ഒപ്പനയുടെ താളത്തിന് ചുവടുവെച്ചു; നൊമ്പരമായി പുളിയഞ്ചേരി സ്വദേശി അവസാന നിമിഷങ്ങള്‍ ഉള്‍പ്പെട്ട ഒപ്പന വീഡിയോ
കൊയിലാണ്ടി: സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ ഒപ്പന കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് യുവതി മരിച്ച സംഭവത്തില്‍ നൊമ്പരമായി യുവതിയുടെ അവസാന നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ഒപ്പനയ്ക്കിടെ യുവതി കുഴഞ്ഞ് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പാലോളി ഷീബയാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുളിയഞ്ചേരി യു.പി സ്‌കൂളില്‍ 109-ാം വാര്‍ഷികാഘോഷത്തിന്റെ