Category: കൊയിലാണ്ടി
ഉള്ള്യേരിയില്‍ തെരുവുനായ ആക്രമണം; ആളുകളുടെ പിറകെ ഓടിവന്ന് കടിച്ചു, ഏഴോളം പേര്‍ക്ക് കടിയേറ്റു, ഒരാള്‍ക്ക് തലയ്ക്ക് പരിക്ക്
കൊയിലാണ്ടി: ഉള്ളിയേരിയില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. രാത്രി 7 മണിയോടെയാണ് സംഭവം. ഉള്ളിയേരി ടൗണില്‍ വെച്ച് തെരുവുനായ ഏഴോളം പേരെയാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ ഉള്ളിയേരി സ്വദേശികളായ ഷിജു (40), ബാബു (59) ശുജീഷ് (42) മൊടക്കല്ലൂര്‍ സ്വദേശി പുരുഷോത്തമന്‍ (53), കോമത്ത്കര സ്വദേശിനി അഷ്‌ലി (30) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവര്‍
25 ലക്ഷം രൂപയല്ല, കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തത് എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 72ലക്ഷത്തിലേറെ രൂപ; എഫ്.ഐ.ആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊയിലാണ്ടി: എ.ടി.എമ്മിലേക്ക് നിക്ഷേപിക്കാനായി കൊണ്ടുപോയ 7240000 രൂപയാണ് കൊയിലാണ്ടിയിൽ നിന്നും കവർച്ച ചെയ്തതെന്ന് എഫ്.ഐ.ആർ. ഭാരതീയ ന്യായ സംഹിത 137, 309 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ വന്നത്. എ.ടി.എമ്മിൽ പണം റീഫിൽ ചെയ്യാനായി പോയ സുഹൈൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. അരിക്കുളം പഞ്ചായത്ത് ഓഫീസ്
കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം; ദുരൂഹതയേറുന്നു, ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി
കൊയിലാണ്ടി: കൊയിലാണ്ടി കാട്ടിലപ്പീടികയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വൺ ഇന്ത്യ എ.ടി.എം കമ്പനിയിലെ റീഫിൽ ഏജന്റായ പയ്യോളി സ്വദേശി സുഹൈലിനെയാണ് ഇന്നലെ വൈകുന്നേരം കയ്യും കാലും കെട്ടിയിട്ട് ദേഹത്ത് മുളകുപൊടി വിതറിയിട്ട നിലയിൽ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ഫെഡറൽ ബാങ്കിൽ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മിൽ ഇടാനായി പോകവേ
കൊയിലാണ്ടിയിലെ കവര്‍ച്ച: വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, എ.ടി.എം റീഫില്‍ ഏജന്റ് ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ കുരുടിമുക്കില്‍ പൊലീസ് പരിശോധന നടത്തി
കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ വണ്‍ ഇന്ത്യാ എ.ടി.എം ഫ്രാഞ്ചൈസി ജീവനക്കാരനെ കവര്‍ച്ച ചെയ്ത് ബന്ധിയാക്കിയെന്ന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് വാഹനത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. അന്വേഷണ സംഘം സുഹൈലുമായി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ ശ്രീലാല്‍
ദേശീയപാതയില്‍ കൊയിലാണ്ടി വെങ്ങളത്ത് കാറിനുള്ളില്‍ യുവാവിനെ ബന്ധിയാക്കിയ നിലയില്‍ കണ്ടെത്തി; എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനുള്ള 25ലക്ഷം രൂപ കവര്‍ച്ച ചെയ്‌തെന്ന് യുവാവ്
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ വെങ്ങളം കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യുന്ന ചുമതലയുള്ളയാളാണ് താന്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെകൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും
കൊയിലാണ്ടി മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം, എം.എൽ.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എൽ.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാർച്ച്
കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന് പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നൽകിയ കാനത്തിൽ ജമീല എം.എൽ.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എൽ.എ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത്
കൊയിലാണ്ടി നെല്യാടിയില്‍ കഞ്ചാവ് സംഘത്തിന്റെ അക്രമണം; നാല് ഡി.വൈ.എഫ്.ഐ പ്രവർത്തക്ക് പരിക്ക്, രണ്ട് പേര്‍ കസ്റ്റഡിയിൽ
കൊയിലാണ്ടി: കഞ്ചാവ് സംഘത്തിന്റെ അക്രമണത്തില്‍ കൊല്ലം നെല്യാടിയില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ കൊല്ലം മേഖലാ അംഗവും, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിലാഷ്, സി.ഐ.ടി.യു കള്ള് ചെത്ത് വ്യവസായി തൊഴിലാളി സഹകരണ സംഘം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ പ്രഭീഷ്, കൊടക്കാട്ടുമുറി ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി മെമ്പര്‍ താഴെകുന്നേകണ്ടി അശ്വന്ത്, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ
കാർ സ്കൂട്ടറിലിടിച്ച് അപകടം; കൊയിലാണ്ടി വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു
കൊയിലാണ്ടി: എലത്തൂരിൽ സ്ക്കൂട്ടറിൽ കാറിടിച്ച് വെങ്ങളം സ്വദേശിയായ വയോധികൻ മരിച്ചു. വെങ്ങളം കണ്ണവയൽകുനി താമസിക്കും ചീറങ്ങോട്ട് കുനി കുട്ടി മമ്മിയാണ് (62) മരിച്ചത്. സ്റ്റേറ്റ് ബാങ്കിന് സമീപം ഇന്ന് പുലർച്ചെ 3 മണിയോടെ യായിരുന്നു അപകടം. വെങ്ങളത്ത് നിന്നും ചെട്ടിക്കുളത്തേക്ക് ജോലിക്കായി സ്ക്കൂട്ടറിൽ പോവുകയായിരുന്നു കുട്ടിമമ്മി. ഇതിനിടെ എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ്
വനം വിജിലൻസ് വിഭാഗം പരിശോധന; കൊയിലാണ്ടി താലൂക്കിലെ പനങ്ങാട് പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് ചന്ദന തടികൾ പിടികൂടി
കോഴിക്കോട്: വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊയിലാണ്ടി താലൂക്ക് പനങ്ങാട് വില്ലേജിൽ ഷാഫിഖ് എന്നയാളുടെ പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വെള്ളചെത്തി ഒരുക്കിയ നിലയിലുള്ള 38 ഓളം ചന്ദന തടി കഷ്ണങ്ങളും ,
ചെങ്ങോട്ടുകാവ് പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു
ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രകുളത്തിൽ വീണ് വയോധികൻ മരിച്ചു. പൊയിൽക്കാവ് ബീച്ച് മണന്തല ചന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു സംഭവം.മുഖം കഴുകുന്നതിടെ അബദ്ധത്തിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം. കുളത്തിന് സമീപത്തുണ്ടായിരുന്ന സ്വാമിമാരാണ് ചന്ദ്രൻ കുളത്തിൽ വീണത് കണ്ടത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടി