Category: കൊയിലാണ്ടി

Total 2085 Posts

കൊയിലാണ്ടി കൊല്ലത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു

കൊയിലാണ്ടി: കൊല്ലത്ത് വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. കൊല്ലം അശ്വിനി ഹോസ്പിറ്റലിന് മുന്നിലുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. ഇന്ന് രാത്രി 10.10 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീ പൂർണ്ണമായും അണച്ചു.

ദേശീയപാതയിൽ കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം. ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാര്‍ ആണ് കത്തിയത്. കാറില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ കാറില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങി. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നു. സംഭവത്തില്‍

”ആനകളെ എഴുന്നള്ളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ത്?” കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആനപ്പാപ്പാൻമാർക്കായി ബോധവത്കരണ ക്ലാസുമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ

കൊയിലാണ്ടി: കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആനപ്പാപ്പാൻമാർക്കായി കൊയിലാണ്ടിയിൽ ഏക ദിന ബോധവത്കരണ ക്ലാസ്സ് നടന്നു. ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവയാണ് ഉത്സവ കാലത്തിന് മുന്നോടിയായി ക്ലാസ് സംഘടിപ്പിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 (ഭേദഗതി 2012) എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു

കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ നിറയ്ക്കാനുളള പണം കവര്‍ന്ന സംഭവം; പണം കൈകാര്യം ചെയ്തത് താഹ, നഷ്ടപ്പെട്ട മുഴുവന്‍ തുകയും കണ്ടെത്താന്‍ പൊലീസ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ പണവും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുന്നു. പണം കണ്ടെത്താനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും. 72.40ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് ഇ്ത്യാ വണ്‍ എ.ടി.എം മാനേജര്‍ പൊലീസിനെ അറിയിച്ചത്. ഇതില്‍ 37ലക്ഷം കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ താഹയില്‍

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; അഞ്ച് ലക്ഷം രൂപ വില്ല്യാപ്പള്ളി സ്വദേശിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു; താഹ മുസ്‌ലിയാരുടെ അറസ്റ്റിൽ ഞെട്ടി വിശ്വാസികൾ

കൊയിലാണ്ടി: എ.ടി.എമ്മിൽ നിക്ഷേപിക്കാനെടുത്ത പണം കവർന്നതായി വ്യാജ പരാതിയുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെടുത്തു. പദ്ധതിയുടെ മുഖ്യ സൂത്രധാരനും ഖത്തീബുമായ താഹ, വില്ല്യാപ്പള്ളി സ്വദേശിയ്ക്ക് കടംവീട്ടിയ അഞ്ച് ലക്ഷം രൂപയാണ് കണ്ടെടുത്തത്. നേരത്തെ താഹ വില്ല്യാപ്പള്ളി മലാറക്കൽ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച 37 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.

കൊയിലാണ്ടിയിലെ കവർച്ച നാടകം; മൂന്നാം പ്രതി അറസ്റ്റിൽ, പ്രതി പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തില്‍ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസിര്‍ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ

കൊയിലാണ്ടിയിലെ കവർച്ചാ നാടകം പൊളിച്ച പോലിസിന് കൈയ്യടി; സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി, കൊയിലാണ്ടിയിലെ കവർച്ച നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ പോലിസ് പൊളിച്ച് കൈയ്യിൽ കൊടുത്തതിങ്ങനെ

കൊയിലാണ്ടി: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം കവർന്നശേഷം കെട്ടിയിട്ട് കാറിൽ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിക്കാൻ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തിൽ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കണ്ടുവെന്ന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കാനും

കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം

കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്. വന്‍തുക

കൊയിലാണ്ടിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന വാദം പരാതിക്കാരന്റെ നാടകം; കൂട്ടുപ്രതിയായ താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തെന്നും റൂറല്‍ എസ്.പി മാധ്യമങ്ങളോട്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച്‌ പണം തട്ടിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ കൂട്ടാളിയായ താഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലും താഹ യു മാ ണ് പദ്ധതി പ്ലാൻ ചെയ്ത

കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; വാദിയും സുഹൃത്തും അറസ്റ്റിലായെന്ന് സൂചന

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നെന്ന സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പരാതിക്കാരനായ പയ്യോളി സ്വദേശിയായ സുഹൈലും സുഹൃത്ത് താഹയെയും പോലീസ് അറസ്റ്റ് ചെയ്‌തെന്ന് സൂചന. പണം തട്ടാനുള്ള ശ്രമമായിരുന്നു ഇയാള്‍ നടത്തിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയില്‍

error: Content is protected !!