Category: കൊയിലാണ്ടി
അമ്മയെയും മുത്തശ്ശിയെയും സഹോദരിയുടെ കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണി; എലത്തൂരില്‍ ലഹരിയ്ക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച് അമ്മ
എലത്തൂര്‍: എലത്തൂരില്‍ ലഹരിക്ക് അടിമയായ മകനെ അമ്മ പൊലീസില്‍ ഏല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകന്‍, അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അമ്മ പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെ സഹോദരിയുടെ കുഞ്ഞിനെ ഉള്‍പ്പെടെ കൊന്ന് ജയിലില്‍ പോകുമെന്നായിരുന്നു മകന്റെ ഭീഷണി. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു കൊലവിളിയും ആത്മഹത്യ
കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കീഴരിയൂര്‍: തങ്കമല ക്വാറിയില്‍ നിന്ന് മണ്ണുമായി വരികയായിരുന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. മണ്ണുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയും തങ്കമലയില്‍ നിന്ന് മണ്ണെടുക്കുന്നത് വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്കായാണ് മണ്ണെടുപ്പ്
അനുമതിയില്ലാതെ എഴുന്നള്ളിച്ചു; ബാലുശ്ശേരി ഗജേന്ദ്രനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു
ബാലുശ്ശേരി: അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ നടപടിയുമായി വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. എലിഫന്റ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഫെബ്രുവരി 26നാണ് ബാലുശേരി പൊന്നരംതെരു ക്ഷേത്രത്തില്‍ അനുമതി ഇല്ലാതെ ആനയെ ക്ഷേത്ര എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. പിന്നാലെ ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ബാലുശ്ശേരി
മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, പ്രതി പോക്‌സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന ആൾ
കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു; കൊയിലാണ്ടി എസ്.ഐയെ സ്ഥലംമാറ്റി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്. അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു
കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ തകര്‍ന്നു
കൊയിലാണ്ടി: കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.45ഓടെ പഴയ ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടിയസി മഹാരാജ ഗരുഡ വാഹനവും ഫോര്‍ ച്യൂണര്‍ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫോര്‍ച്ചുണര്‍ കാറിന്റെ മുന്‍ വശം തകര്‍ന്നു. Description:
സ്ത്രീകളെ മറയാക്കി ലഹരി വിൽപ്പന; ബാലുശ്ശേരിയിൽ എം.ഡി.എം.എയുമായി രണ്ട് യുവതികളുൾപ്പടെ മൂന്ന് പേർ പിടിയിൽ
ബാലുശ്ശേരി: പൂനൂരിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ നിന്നും മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. ബാലുശേരി എരമംഗലം സ്വദേശിയായ വിൽപനക്കാരനും രണ്ട് യുവതികളും പിടിയിലായത്. ഇന്ന് വൈകീട്ടോടെയാണ് സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഇവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എരമംഗലം ചെട്ട്യാംവീട്ടിൽ ഓലോതലക്കൽ ജയ്സലും (44) ഇയാളോടൊപ്പം ബാംഗ്ലൂർ
പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നടുവണ്ണൂര്‍, പൂനത്ത്, വായോറ മലയില്‍ വീട്ടില്‍ ബിജു (42)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസ് ആസ്പദമായ
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍
കൊയിലാണ്ടി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. കൊല്ലം മാടത്തുമ്മല്‍ വീട്ടില്‍ നാസര്‍ ആണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് അരവിന്ദ് ഘോഷ് റോഡില്‍ റഹ്‌മത്ത് ഹോട്ടലിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കയ്യിലിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബില്‍സാജ് ബസാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കയറുന്ന നിലയിലായിരുന്നു ബൈക്ക് യാത്രികന് റോഡില്‍ വീണത്. എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹം