Category: കൊയിലാണ്ടി
ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ പൊട്ടിച്ചു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തതായി പരാതി
ഉള്ളിയേരി: ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട് ഒരു സംഘം ആക്രമിച്ചതായി പരാതി. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മുന്‍ മെമ്പറും മഹിള അസോസിയേഷന്‍ നേതാവുമായ ഉള്ള്യേരി 19ലെ കളരിയുള്ളതില്‍ ബിന്ദുവിന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ വീടിലേക്കു വന്ന ഒരു കൂട്ടമാളുകള്‍ ജനല്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ബിന്ദു പേരാമ്പ്ര ന്യൂസ്
കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ടൗണില്‍ ലോറി സ്റ്റാന്റിനടുത്തുവെച്ച് ഇന്ന് രാവിലെ പത്തുമണിയോടെയാണ് എം.ഡി.എം.എ പിടികൂടിയത്. മൂന്നുപേരുള്ള സംഘത്തില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണങ്ങളും പൊലീസ് നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഹരി
കൊയിലാണ്ടി മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടിൽ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്
കൊയിലാണ്ടിയില്‍ പത്താം ക്ലാസുകാരിയെ ബസില്‍വെച്ച് ശല്യം ചെയ്തു, സ്റ്റാന്റിൽ ഇറങ്ങിയപ്പോഴും പിന്തുടര്‍ന്ന് ഉപദ്രവിച്ചു; ഉത്തര്‍പ്രദേശ് സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍
കൊയിലാണ്ടി: സ്‌കൂളിലേക്ക് പോകവെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍വെച്ച് ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇക്താര്‍ (28) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഇയാളുടെ താമസസ്ഥലത്ത് കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം
പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍. കിഴക്കേ പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം കുന്നുമ്മല്‍ ശാന്തയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: ശരത്, ശരണ്യ, ശാരി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി
കൊയിലാണ്ടി: വിദ്യാര്‍ത്ഥിനിയെ കബഡി പരിശീലക മര്‍ദ്ദിച്ചതായി പരാതി. മന്ദമംഗലം സ്വദേശിനിയായ ആരതിയെയാണ് കബഡി പരിശീലകയായ രോഷ്ണി മുഖത്തടിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. പരിശീലനത്തിന്റെ ഭാഗമായി രോഷ്ണി ആരതിയെ കൊയിലാണ്ടി സ്‌റ്റേഡിയത്തിലേക്ക് വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരിശീലനത്തിനെത്തിയ മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ മുഖത്തടിച്ചത്.
കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാകും; നിയമനം സര്‍ക്കാര്‍ ശുപാര്‍ശയില്‍
കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കൊയിലാണ്ടി സ്വദേശിയും. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.എല്‍.ജി. ലിജീഷിനെയാണ് കോഴിക്കോട് ജില്ലയില്‍ നിന്നും നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ ശുപാര്‍ശ യൂണിവേഴ്‌സിറ്റി ഗസറ്റില്‍ പബ്ലിഷ് ചെയ്തശേഷം ഗവര്‍ണര്‍ അംഗീകരിച്ചശേഷമേ നിയമന നടപടികള്‍ പൂർത്തിയാകൂ. കേരളത്തില്‍ നിന്നും ആറ് പേരെയാണ് സിന്‍ഡിക്കേറ്റ് അംഗമായി
തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി
Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി
കൊയിലാണ്ടിയില്‍ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. സംസ്ഥാനപാതയില്‍ കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വച്ചാണ് ഉള്ളിയേരി സ്വദേശികളായ യുവാക്കളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പുറത്ത് മുഷ്താഖ് അന്‍വര്‍ (24), മണിചന്ദ്ര കണ്ടി സരുണ്‍ (25) എന്നിവരാണ് പിടിയിലായത്. മാരക രാസലഹരി മരുന്നായ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മുഷ്താഖില്‍ നിന്ന് 600
മുംബൈയില്‍ രണ്ടുകിലോഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
ഫോട്ടോയിലുള്ളത് വടകര സ്വദേശി അബ്ദുള്ള കൊയിലാണ്ടി: മുംബൈ വിമാനത്താവളത്തില്‍ 1.1 കോടി രൂപ മൂല്യമുള്ള രണ്ടുകിലോ സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി ചോനാരിപൊയില്‍ അബ്ദുല്‍ ജാഫര്‍ (33), വടകര മുയ്യാര്‍കണ്ടി അബ്ദുള്ള (33) എന്നിവരാണ് പിടിയിലായത്. ബഹ്‌റൈനില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇരുവരും. കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കിയ