Category: കൊയിലാണ്ടി
ചര്‍ച്ച ഫലംകണ്ടു; കൊയിലാണ്ടിയിലെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു, ബസുകള്‍ ഓടിത്തുടങ്ങി
കൊയിലാണ്ടി: ബസ് കണ്ടക്ടറെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് കൊയിലാണ്ടിയില്‍ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പെണ്‍കുട്ടികളെ ശല്യംചെയ്തുവെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചുവെന്നും ആരോപിച്ചാണ് തൊഴിലാളികള്‍ ഇന്ന്
മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനവുമായി ബസ് തൊഴിലാളികള്‍, മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍
കൊയിലാണ്ടി: മേപ്പയൂര്‍ – കോഴിക്കോട് ബസ്സിലെ ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മിന്നല്‍ പണിമുടക്കിന് പിന്നാലെ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധ പ്രകടനവുമായി ബസ് ജീവനക്കാര്‍. രാവിലെ പത്തുമണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നീണ്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മേപ്പയ്യൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷിനെ
കൊയിലാണ്ടി കുറുവങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; അംഗന്‍വാടി ജീവനക്കാരിയായ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ യുവതി മരിച്ചു. അരങ്ങാടത്ത് സ്വദേശി ആലുള്ളകണ്ടിയില്‍ ഇന്ദിരയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രി പത്തുമണിക്കുശേഷം കുറുവങ്ങാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. കുന്ദമംഗലത്തുനിന്നും അരങ്ങാടത്തേക്ക് വരികയായിരുന്ന ഇന്ദിര സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്
ജീവനക്കാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ ബസുകള്‍ ഇന്ന് നിരത്തിലിറങ്ങില്ല. കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ഹൈവേ ബസിലെ കണ്ടക്ടറെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാരോപിച്ചാണ് സമരം. കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നും എടുക്കുന്ന ഒരു സ്വകാര്യ ബസും ഇന്ന് സര്‍വ്വീസ് നടത്തിയല്ല. അതേസമയം ദീര്‍ഘദൂര ബസുകളിലെ ജീവനക്കാര്‍ നിലവില്‍ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന്
കൊയിലാണ്ടി എളാട്ടേരിയിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: ഉള്ളിയേരി സ്വദേശിനിയായ യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതൽ എളാട്ടേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നുമാണ് ഇരുവരയും കാണാതായാത്. വീട്ടിലുള്ളവർ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ വിനിഷയും മകളും വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും
കൊയിലാണ്ടിയില്‍ പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചു; പത്തോളം പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപം പൊലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ച്
പെരുവട്ടൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി
കൊയിലാണ്ടി: പെരുവട്ടൂരിൽ ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രതി എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും കെെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പെരുവട്ടൂരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ആണ് ആത്മഹത്യക്ക് ശ്രമിക്കുകയും ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തത്. ഇന്ന് വെെകീട്ട് ഏഴ് മണിയോടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് സംഘം പെരുവട്ടൂരിലെത്തുന്നത്.
സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് പ്രതിഷേധം; എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കി
കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ചുപേരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. കോളേജില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സരോദ് ചങ്ങാടത്ത്, എസ്.എഫ്.ഐ
കൊയിലാണ്ടി സംസ്‌കൃത കോളേജില്‍ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം; നിര്‍ത്തലാക്കിയ പി.ജി കോഴ്‌സുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം. കോളേജില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള എസ്.എഫ്.ഐ പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്. ക്യാമ്പസിലെ എല്ലാ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ടിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം