Category: കൊയിലാണ്ടി

Total 1837 Posts

നിരനിരയായി ​ഗജവീരന്മാർ, മധ്യത്തിൽ പിടിയാന, കൊട്ടിക്കയറിയ മേളത്തിൽ ആസ്വാദന ലഹരിയിലമർന്ന് ജനങ്ങൾ; ഭക്തിനിർഭരമായി പിഷാരിക്കാവ് ക്ഷേത്രത്തിലെ പുറത്തെഴുന്നള്ളിപ്പ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിന്ന ഉത്സവാഘോഷങ്ങൾക്ക് ഇന്ന് അവസാനിക്കും. രാത്രി വാളകം കൂടുന്നതോടെയാണ് ക്ഷേത്ര ചടങ്ങുകൾ അവസാനിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾ, നാദവിസ്മയം, ആഘോഷ വരവുകൾ ഉൾപ്പെടെയുള്ളവയാൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി ആഘോഷ ലഹരിയിലായിരുന്നു നാടും നാട്ടുകാരും. ​ഗജവീരന്മാരെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്കൊപ്പം പ്രശസ്ത വാദ്യ കലാകാരന്മാരെ അണിനിരത്തിയുള്ള മേളമായിരുന്നു അതിൽ പ്രധാനം. വലിയവിളക്ക് ദിവസമായ ഇന്നലത്തെ

സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്, മേളപ്പെരുമഴയുമായി വാദ്യകലാകാരന്മാർ, പിഷാരികാവിൽ ഇന്ന് കാളിയാട്ടം; ചടങ്ങുകൾ അറിയാം

കൊയിലാണ്ടി: എട്ടു ദിവസം നീണ്ടു നിന്ന ആഘോഷത്തിമിർപ്പുകക്ക് ഇന്ന് കലാശക്കൊട്ട്. കൊല്ലം പിഷാരികാവിൽ ജനങ്ങളെ അവശേപൂരത്തിൽ ആറാടിച്ച കാളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. ഭക്തിയും ആഘോഷവും ദൃശ്യംപെരുമയും അതിന്റെ ഉച്ചകോടിയിലെത്തും. അപൂർവ്വമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകളോടെ സമൃദ്ധമാണ് ഇന്നത്തെ കാളിയാട്ടം. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ

മതിമറന്ന് മേളത്തിന്റെ ആവേശം ആസ്വദിക്കുന്ന അമ്മയും മകനും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള മനോഹരമായ വീഡിയോ കാണാം

കൊയിലാണ്ടി: നാടെങ്ങും ഉത്സവലഹരിയിലാണ്. ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ലഹരിയാണ് ജനങ്ങള്‍ക്ക്. കലാപരിപാടികള്‍, തായമ്പക, മേളങ്ങള്‍, കരിമരുന്ന് പ്രയോഗം, വ്യത്യസ്തമായ ആചാരങ്ങള്‍ ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് പിഷാരികാവ് ക്ഷേത്രോത്സവം. വര്‍ണ്ണശബളമായ ആഘോഷമായ പിഷാരികാവ് കാളിയാട്ടത്തിന്റെ ദിവസങ്ങളില്‍ ഒട്ടേറെ നയനമനോഹരമായ കാഴ്ചകളാണ് ക്ഷേത്രത്തിലും ഉത്സവപ്പറമ്പുകളിലുമെല്ലാം ഉണ്ടാവുക. കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന

മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും, രാധയുടെയും

കാണാതായ യുവാവിനെ കാപ്പാട് തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാപ്പാട്: ഇന്നലെ മുതൽ കാണാതായ യുവാവിനെ കാപ്പാട് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കലാത്ത് അബ്ദുൽ റഷീദ് മകൻ മുഹമ്മദ്‌ ഹാഷിം (23) ആണ് മരിച്ചത്. ഇന്നലെ വെെകീട്ട് ആറരമുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ കാപ്പാട് തീരത്ത് കരയ്ക്കടിഞ്ഞ മൃതദേഹം ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്

പിഷാരികാവ് കാളിയാട്ടം: ദേശീയപാതയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം; ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ടത് ഇപ്രകാരം…

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം നാളെ മുതല്‍. വലിയ ജനത്തിരക്ക് ഉണ്ടാവുന്നതിനാല്‍ എല്ലാ വര്‍ഷവും ഉത്സത്തിന്റെ പ്രധാന ദിവസങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇന്ന് മുതലാണ് ഗതാഗത നിയന്ത്രണം. ചെറിയവിളക്ക് ദിവസമായ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഗതാഗതനിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് ഒരു മണി

നന്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി

കൊയിലാണ്ടി: നന്തി പരപ്പരക്കാട്ട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് കൊമ്പങ്ങണ്ടി സ്വദേശി സന്തോഷ് (47) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: ചിരുത. അച്ഛന്‍: ചാപ്പന്‍, സഹോദരന്‍: മനോജ്, അശോകന്‍, ഷാജി, ദേവി.

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം

വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിലാണ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒന്‍പത് മണി

ഇനി എട്ട് നാളുകൾ നാടിനാഘോഷം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി

ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു ഇരുപതു വര്‍ഷം കഠിന തടവും, നാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ജഡ്ജ് ടി.പി. അനില്‍ നരിപ്പറ്റ, ഉള്ളിയോറ ലക്ഷം വീട് കോളനി സിദ്ധാര്‍ത്ഥനെ (61) തിരെ ശിക്ഷ വിധിച്ചത്.

error: Content is protected !!