Category: കൊയിലാണ്ടി
സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാൻ്റിൽ, ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ
ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദയസ്തംഭനം; ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു
ചേമഞ്ചേരി: ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂര്‍ കോയാസ് കോട്ടേഴ്‌സില്‍ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുള്ളയാണ് മരിച്ചത്. കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഊട്ടിയില്‍വെച്ച് ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍:
സംശയം തോന്നി ചാക്ക് പരിശോധിച്ചപ്പോൾ നട്ടും ബോൾട്ടും; കൊയിലാണ്ടി മൂടാടി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും പട്ടാപ്പകൽ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊയിലാണ്ടി: മൂടാടി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ നാട്ടുകാർ പിടികൂടി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. റെയിൽവേ ഗേറ്റിന് സമീത്തായി പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നുമുള്ള നട്ടും ബോൾട്ടും രണ്ട് പേർ ചാക്കിൽ കയറ്റി ഓട്ടോറിക്ഷയിൽ കയറ്റി വെക്കുന്നത് കണ്ട് സംശയം തോന്നിയ ഒരാളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന്
കള്ളക്കടൽ പ്രതിഭാസം: കൊയിലാണ്ടി നന്തി കടപ്പുറത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു
കൊയിലാണ്ടി: നന്തിക്ക് സമീപം മുത്തായം കടപ്പുറത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഫൈബർ വള്ളവും എഞ്ചിനും തകർന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുത്തായം കോളനിയിലെ ഷംസുവിന്റെ ഫൈബർ വള്ളവും എഞ്ചിനുമാണ് തകർന്നത്. കരയിൽ കയറ്റി വച്ചിരുന്ന ടി.പി മറിയാസ് എന്ന വള്ളവും എഞ്ചിനും പാറയിൽ തട്ടി തകർന്നിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് വെള്ളം കരയിലേക്ക്
കൊയിലാണ്ടി കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്, മൂന്നുപേർക്ക് സാരമായ പരിക്ക്
കൊയിലാണ്ടി: കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ചുള്ള അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമാണ്. രമേശന്‍, ഷീല, നൗഷാദ്, പ്രേംരാജ്, നിത, സ്‌നേഹ, ഷിജു, നുംസീറ, സിന്ധു, നൗഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പന്‍, പെരിയസ്വാമി, അലോജ്, മനോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്
കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ത്തിക ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ
ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ; കൊയിലാണ്ടിയിൽ ജനുവരി 17 മുതൽ 19 വരെ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് ഫെസ്റ്റിവൽ 2025- ജനുവരി 17-മുതൽ 19- വരെ കൊയിലാണ്ടിയിൽ നടക്കും. കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ്.എഫ്.എസ്. ഐ. (കേരളം), ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്. മലയാള, ഇന്ത്യൻ, ലോക സിനിമാ
ട്രെയിനില്‍ കയറിയതിന് പിന്നാലെ കുഴഞ്ഞുവീണു; തിക്കോടി സ്വദേശി മരിച്ചു
കൊയിലാണ്ടി: തിക്കോടി സ്വദേശി ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ 7.10ന് തിക്കോടിയില്‍ നിന്നും കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ നിന്നും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ വിവരം നല്‍കിയതനുസരിച്ച് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ
കൊയിലാണ്ടി നെല്ല്യാടി പുഴയിൽ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു; കുട്ടിയെ ഉപേക്ഷിച്ചവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
കൊയിലാണ്ടി: നെല്ല്യാടി പുഴയില്‍ നിന്നും കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ കൊയിലാണ്ടി പോലീസും മുനിസിപ്പാലിറ്റി അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്‌ക്കരണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാവിലെ മത്സ്യബന്ധത്തിനായി പോയവരാണ് ഒരുദിവസം പഴക്കമുള്ള നവജാതശിശുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ റൂറല്‍ എസ്.പി. നിധിന്‍ രാജിന്റെ നിര്‍ദേശപ്രകാരം
കീഴരിയൂരിൽ എക്‌സൈസ് പരിശോധന; 275 ലിറ്റർ വാഷ് കണ്ടെത്തി
കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. ക്രിസ്മസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും പാർട്ടിയുമാണ് ഇയ്യാലോൽ