Category: കൊയിലാണ്ടി

Total 2085 Posts

വൈത്തിരിയിൽ മധ്യവയസ്ക്കനേയും യുവതിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചത് കൊയിലാണ്ടി, ഉള്ള്യേരി സ്വദേശികൾ

വൈത്തിരി: പഴയ വൈത്തിരിയിൽ റിസോട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി (ഓർക്കിഡ്) പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും റിസോർട്ടിന് ചേർന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫർണ്ണിച്ചർ കട

കാണാതായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനിയെ കൊച്ചിയില്‍ കണ്ടെത്തി

കൊയിലാണ്ടി: നടുവത്തൂരില്‍ നിന്നും കാണാതായ യുവതിയെ കൊച്ചിയില്‍ കണ്ടെത്തി. യുവതിയിപ്പോള്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് യുവതിയെ കാണാതായത്. പിന്നീട് ഏറെ വൈകിയിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി

കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക. Description: A native of Vadakara lost his

കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് പന്തലായനി സ്വദേശിനി

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത്, ദേവി നിവാസിൽ താമസിക്കും സുമേഷിൻ്റെ ഭാര്യ അതുല്യ (36) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ്

കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; പ്രദേശത്ത് തിരച്ചില്‍

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ഒരു സ്ത്രീ ചാടി. ഇന്ന് വൈകുന്നേരമാണ് സംഭവം. നാട്ടുകാരാണ് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാണ്.

കൊയിലാണ്ടിയില്‍ വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മൃതദേഹം ചേലിയ സ്വദേശിനിയുടേത്

കൊയിലാണ്ടി: വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം വന്ദേഭാരത് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത. ഇന്നലെ രാവിലെ 8.40ഓടെയാണ് കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയിലായി മൃതദേഹം കണ്ടത്. മൃതദേഹം ചിന്നിച്ചിതറിയ

കൊയിലാണ്ടി മുത്താമ്പിയില്‍ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയിൽ

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. വൈദ്യരങ്ങാടി ടൗണില്‍ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാള്‍ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം.

കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. അന്‍പത്- അന്‍പത്തിയഞ്ച് വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് മരിച്ചത്. ചുവന്ന സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്. ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിന്‍തട്ടിയാണ് ഇവര്‍ മരണപ്പെട്ടത്. ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍

കൊയിലാണ്ടി അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക്

കൊയിലാണ്ടി : അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ യാണ് സംഭവം. അരങ്ങാടത്ത് പതിനാലാം മൈല്‍സില്‍ ട്രഷറിയ്ക്ക് മുന്‍പില്‍ ഇന്ന് രാവിലെ 11.30 തോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും കാറിലെ യാത്രക്കാരിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊടുങ്ങല്ലൂരില്‍ നിന്ന് തലശ്ശേരി ഭാഗത്തേയ്ക്ക്

കൊയിലാണ്ടിയില്‍ വന്ദേഭാരത് ടെയിന്‍തട്ടി സ്ത്രീ മരിച്ചു

കൊയിലാണ്ടി: വന്ദേ ഭാരത്‌ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 തോടെയാണ് സംഭവം. കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി. Summary: Woman dies after being hit by Vandebharat Train

error: Content is protected !!