Category: കൊയിലാണ്ടി
വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍
നൂറ് കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്
കൊല്ലം: പിഷാരികാവ് ക്ഷേത്രസന്നിധിയിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടർന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്.
മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി
കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ
കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ
കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന
കൊയിലാണ്ടി ഉള്ളൂര്‍ക്കടവില്‍ കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേത്; മരിച്ചത് പേരാമ്പ്ര സ്വദേശി
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കണയങ്കോട്ട് പുഴയില്‍ നിന്ന് ചാടി മരിച്ച ആളുടേതെന്ന് സ്ഥിരീകരിച്ചു. പേരാമ്പ്ര ചാലിക്കര കായല്‍മുക്ക് സ്വദേശിയായ തൈവെച്ച പറമ്പില്‍ റാഷിദ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ബാലുശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതലാണ് റാഷിദിനെ കാണാതായത്. തുടര്‍ന്ന് കണയങ്കോട് പാലത്തിന് സമീപത്ത് ബൈക്ക് ഉപേക്ഷിച്ച നിലയില്‍
കൊയിലാണ്ടി ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപത്ത് പുഴയില്‍ യുവാവിന്റെ മൃതദേഹം; കണയങ്കോട്ട് നിന്ന് പുഴയില്‍ ചാടിയ ആളുടേതെന്ന് സംശയം
കൊയിലാണ്ടി: ഉള്ളൂര്‍ക്കടവ് പാലത്തിന് സമീപം പുഴയില്‍ നിന്നും യുവാവിന്റെ മൃതദേഹം ലഭിച്ചു. ഇന്ന് ഉച്ചയോടെ പാലം പണി നടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. കണയങ്കോട്ട് പാലത്തിന് സമീപത്തുനിന്നും പുഴയില്‍ ചാടിയ ആളുടെ മൃതദേഹമാണെന്ന സംശയമുണ്ട്. പാലത്തിന്റെ കമ്പിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം കരയിലേക്ക്
മത്സ്യബന്ധത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; സംഭവം കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു സംഭവം. തൊഴിലാളികളെ ഉടനെ കൊയിലാണ്ടി ഹാര്‍ബറിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
കൊയിലാണ്ടി കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.