Category: കൊയിലാണ്ടി
‘ഉമ്മാച്ചു’ വീണ്ടും അരങ്ങിലേക്ക്; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10ന് വടകരയിൽ
വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും സെപ്തംബർ 10ന് വടകരയിൽ നടക്കും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത യോഗം കെപിഎസി സെക്രട്ടറി അഡ്വ.എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെപിഎസിയുടെ പുതിയ നാടകമായ ‘ഉമ്മാച്ചു’വിന്റെ പ്രദർശനോദ്ഘാടനവും നടക്കുന്നതായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി
മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു
മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ്
കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ്സിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ വയോധിക മരിച്ചു. അരിക്കുളം കുന്നോത്ത്മുക്ക് നടുച്ചാലിൽ മാധവി (68) ആണ് മരിച്ചത്.ഇന്ന് രാവിലെ 8മണിയോടെയായിരുന്നു ദാരുണമായ അപകടം. കൊല്ലത്തുള്ള മകൾക്കൊപ്പം നന്മണ്ടയിലുള്ള കുടുംബ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റാന്റിലേക്ക് വന്നതായിരുന്നു മാധാവി. ഇതിനെടെയാണ് ബസ് സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ പേരാമ്പ്ര റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്ന
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അപകടം; ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അരിക്കുളം-മുത്താമ്പി റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നതിനിടെയാണ് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഗുരുതരമായ പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മൻസിൽ ഫഹീം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയിൽ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
‘സംഗീത ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചതില്‍ അഭിമാനം’; മുഖ്യമന്ത്രിയുടെ മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശി ജയപ്രസാദ്. മികച്ച ജനകീയ ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അവാർഡാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ജയപ്രസാദിന് ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർക്ക് ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് 1500 ഓളം ബോധവൽക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്.
ഉള്ള്യേരിയില്‍ വയോധിക കിണറ്റില്‍ വീണ് മരണപ്പെട്ടു
ഉള്ള്യേരി: ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉള്ള്യേരി പറമ്പിന്‍ മുകളില്‍ കോളോറത്ത് വത്സല (65) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണാണ് മരണപ്പെട്ടത്. വിവരം ലഭിച്ചതിനെ് തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കിണറ്റില്‍ നിന്നും വയോധികയെ പുറത്തെടുക്കുയും ചെയ്തു. പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ
വിലങ്ങാട് ഉരുള്‍പൊട്ടല്‍: രേഖകൾ വീണ്ടെടുക്കാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന്, 12ലേറെ കൗണ്ടറുകൾ, അദാലത്ത് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപെട്ടവർക്ക് മാത്രം
വിലങ്ങാട്: ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ പുനഃസൃഷ്ടിച്ചു നൽകാനുള്ള പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 ലേറെ കൗണ്ടറുകൾ ഉണ്ടാകും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ആർസി ബുക്ക്, യുഐഡി, ബാങ്ക് പാസ് ബുക്ക്, ഭൂ രേഖകൾ,
കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്
കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പെരുവണ്ണാമൂഴി സ്വദേശിക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. പെരുവണ്ണാമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടില്‍ അശ്വന്ത് (28)നു ആണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി.കെ ആണ് വിധി പുറപ്പെടുവിച്ചത്. 2020ല്‍ ആണ്