Category: കൊയിലാണ്ടി

Total 2085 Posts

കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കില്‍ ലോറിയിടിച്ച് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ

അഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണ് പോത്ത്‌; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന

കൊയിലാണ്ടി: കിണറിൽ വീണ പോത്തിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ ടൗണിൽ ബീച്ച് റോഡിൽ മുനഫർ ഹൗസിൽ സെയ്ദ് ജാഫർ എന്നയാളുടെ വീട്ടിലെ കിണറിലാണ് പോത്ത് വീണത്. അഞ്ച് മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറിൽ ഏതാണ്ട് അരമണിക്കൂറോളം പോത്ത് കിടന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന

ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം കാറുകൾ കുട്ടിയിടിച്ച് അപകടം; ഒരു കാറ് തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. ഒരേ ദിശയിലേക്ക് പോകുന്ന കാറുകള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തലകീഴായി മറിഞ്ഞു. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ 800, സ്വിഫ്റ്റ്‌ കാര്‍ എന്നിവയാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് പുറകിലായി മറ്റൊരു കാര്‍

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ ? കൊയിലാണ്ടിയിൽ ട്രെയിനില്‍ നിന്നും വീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടി പോലീസ്

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് മരിച്ച ആളുടെ ബന്ധുക്കളെ തേടി പോലീസ്. കഴിഞ്ഞ് മാസം 31നാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ഇയാള്‍ മരണപ്പെടുന്നത്. 175 സെ.മി ഉയരം, ഇരു നിറം, ഒത്ത ശരീരം, വെട്ടി ഒതുക്കിയ മീശ,

”മറ്റൊരു (മഹാ) ഭാരതം” അനൂപ് ദാസിന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവ കഥ പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ അനൂപ് ദാസിന്റെ പുസ്തകം മറ്റൊരു (മഹാ)ഭാരതം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന മാതൃഭൂമി ക ഫെസ്റ്റിലില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രയാംസ്‌കുമാര്‍ മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വ്യവസ്ഥാപിതമായ

വാക്കുതര്‍ക്കത്തിന് പിന്നാലെ ആക്രമണം; കൊയിലാണ്ടിയിൽ യുവാവിനെ കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് പിടിയില്‍

കൊയിലാണ്ടി: സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ കുറുവങ്ങാട് സ്വദേശിയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. വരകുന്നുമ്മല്‍ സ്വദേശി ഷാജഹാന്‍ ആണ് പിടിയിലായത്. കുറുവങ്ങാട് സ്വദേശിയായ മന്‍സൂറിനാണ് വെട്ടേറ്റത്. ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 10 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന മന്‍സൂറിനെ കുറുവങ്ങാട് വരകുന്നുമ്മല്‍ വെച്ച് കൊടുവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. മന്‍സൂറിനെ തലയ്ക്കാണ് വെട്ടേറ്റത്. മന്‍സൂറും സുഹൃത്തും

മാഹിയിൽ നിന്നെത്തിച്ചത് 30 കുപ്പി മദ്യം; തിക്കോടി പെരുമാൾപുരം സ്വദേശി എക്സൈസിന്റെ പിടിയിൽ

കൊയിലാണ്ടി: മാഹി മദ്യവുമായി തിക്കോടി പെരുമാൾപുരം സ്വദേശിയെ എക്സെെസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ഷൈജൻ(52) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10.40 ഓടെയാണ് പിടിയിലായത്. ഇയാളിൽ നിന്ന് മാഹിയിൽ നിന്നെത്തിച്ച 30 കുപ്പികളിലായി 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സെെസ് കണ്ടെടുത്തു. പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്: സമരം ചെയ്ത അരിക്കുളം-നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

അരിക്കുളം: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ വീണ്ടും സംഘര്‍ഷം. മണ്ണെടുപ്പ് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ സി.ഐ ഷിജു ഇ.കെ, പേരാമ്പ്ര സി.ഐ ജംഷീദ് പി, കൂരാച്ചുണ്ട് സി.ഐ, ബാലുശ്ശേരി സി.ഐ

അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും, ആറ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ലഭ്യമാക്കും; തിക്കോടി ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം

തിക്കോടി: തിക്കോടി ഡ്രൈവിംഗ് ബീച്ചില്‍ വിവിധ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റര്‍ സ്ഥലത്ത് അപായ സൂചന ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചില്‍ തിരക്ക് കൂടുന്ന

കൊല്ലത്ത് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടിമരിച്ചു

കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!