Category: വടകര

Total 995 Posts

വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം

വടകര: വടകരയില്‍ പത്തുവയസുകാരിക്ക് ജപ്പാന്‍ ജ്വരം. മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടംബം രണ്ടുവര്‍ഷമായി വടകരയിലാണ് താമസം. മെഡിക്കല്‍ കോളജില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം

”പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കമ്പിയില്‍ തൂങ്ങി അലറി വിളിച്ച് പെണ്‍കുട്ടി, രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ അയാളും അപകടത്തില്‍പ്പെടുമെന്ന അവസ്ഥ, ഒടുക്കം ബാലന്‍സ് വീണ്ടെടുത്ത് പ്ലാറ്റ്‌ഫോമിലേക്കൊരു ചാട്ടം” വടകരയില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ജീവന്‍പണയപ്പെടുത്തി രക്ഷിച്ച് ആര്‍.പി.എഫ് ജീവനക്കാരന്‍

വടകര: നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ് ) ഹെഡ്‌കോണ്‍സ്റ്റബിള്‍ പിണറായി വൈഷ്ണവം വീട്ടില്‍ മകേഷിന്റെ കൃത്യസമയത്തെ ഇടപെടലാണ് പെണ്‍കുട്ടിക്ക് തുണയായത്. ഞായറാഴ്ച വൈകിട്ട് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു സംഭവം. പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍

വടകരയിൽ കലോത്സവ നഗരിക്കടുത്ത് കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ; പിടികൂടിയത് 36 ഗ്രാം കഞ്ചാവ്

വടകര: കലോത്സവ നഗരിക്കടുത്ത് ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന നടത്തിയ ഓട്ടോ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയിൽ ഏട്ടം മലോൽ രാജനെ(60)യാണ് വടകര എസ്.ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. 36 ഗ്രാം കഞ്ചാവ് ചെറുപൊതികളിലായി വിൽപന നടത്തുകയായിരുന്ന പ്രതിയുടെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്

കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം

വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും. നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി.

വടകര പൊന്മേരി പറമ്പിൽ സജീവന്റെ മരണം; കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് മന്ത്രിസഭാ യോഗം

വടകര: വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞ് വീണ് മരിച്ച പൊന്മേരി പറമ്പിൽ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.

കാസര്‍കോട് സ്വദേശി നാദാപുരത്ത് മരിച്ച നിലയില്‍

നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ നടാച്ചേരി വലിയ പൊയില്‍ കരുണാകരന്റെ മകന്‍ ശ്രീജിത്തിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കെ.എല്‍ 60 എസ് 2952 എന്ന നമ്പറിലുള്ള കാസര്‍കോട് രജിസ്‌ട്രേഷന്‍ കാറുമുണ്ടായിരുന്നു. വാഹനാപകടമാണ് മരണകാരണമെന്ന് നാദാപുരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്നലെ രാത്രി

വടകരക്കാരി ലുഅ് ലുഇന് വേണ്ടി സാക്ഷാല്‍ റൊണാല്‍ഡോ തന്നെ പകര്‍ത്തിയ സെല്‍ഫി; വൈറല്‍ ചിത്രം വന്നതിനെക്കുറിച്ച് ലുഅ് ലുഅ് പറയുന്നു

ദോഹ: ലോകം മുഴുവൻ ലോകകപ്പ് ആവേശത്തിലാണ്. നാട്ടിൻപുറങ്ങൾ തോറും കട്ട് ഔട്ടുകൾ നിറയുന്നു. ഖത്തറിൽ പോയി കളി നേരിട്ട് കാണാൻ കഴിയുന്നത് വരെ ഏറെ ഭാഗ്യമായി കരുതുന്നവരാണ് മലയാളികൾ. എന്നാൽ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കൂടെ തന്നെ സെൽഫിയെടുത്ത് താരമായി മാറിയിരിക്കുകയാണ് വടകരക്കാരി ലുഅ് ലുഅ്. ലുഅ് ലുഅ് നൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോസ് ചെയ്യുന്ന

ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറുന്നതിനിടയിൽ ലോറിയിടിച്ചു; വടകരയിൽ യുവാവിന് ദാരുണാന്ത്യം

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന് സമീപത്ത് ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KAO1 – AF

കലാപ്രതിഭകള്‍ ഇന്ന് മുതല്‍ വടകരയുടെ മണ്ണില്‍ മാറ്റുരയ്ക്കും; ജില്ലാ കലോത്സവത്തിന് തുടക്കം

വടകര: അറുപത്തി ഒന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് വടകരയില്‍ തുടക്കം. പ്രധാന വേദിയായ സെന്റ് ആന്റണീസ് സ്‌കൂളിലാണ് ഇന്നത്തെ മത്സരം. ചിത്രരചനാ മത്സരം(പെന്‍സില്‍, ജലഛായം), കഥാരചന, കവിതാ രചന, ഉപന്യാസം, സമസ്യ പരുരാണം, ഗദ്യ പാരായണം, പ്രശ്‌നോത്തരി, സിദ്ദരൂപോച്ചാരണം, ഗദ്യ വായന, തര്‍ജ്ജമ, പദപ്പയറ്റ്, പദകേളി, ക്വിസ്, അറബിക് ഉപന്യാസം, അറബിക് കഥാരചന,

എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി

എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനാൽ

error: Content is protected !!